ന്യൂഡൽഹി: മുംബൈ ഇന്ത്യൻസിന് നാല് കിരീടങ്ങൾ നേടിക്കൊടുത്ത രോഹിത് ശർമ്മയാണ് ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റ വും മികച്ച നായകനെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ഐ.പി.എല്ലിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റനായിട്ടായിരിക് കും രോഹിത് കരിയർ അവസാനിപ്പിക്കുകയെന്നും ഗംഭീർ അഭിപ്രായപ്പെട്ടു. സ്റ്റാർ സ്പോർട്സിെൻറ ക്രിക്കറ്റ് കണക ്ടഡ് എന്ന പരിപാടിയിൽ മുൻ ഇന്ത്യൻ താരം സഞ്ജയ് ബംഗാർ, ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സൺ, ന്യൂസിലാൻഡിെൻറ ഡാനി മോറിസൺ എന്നിവരോടൊപ്പം ചർച്ചയിൽ പെങ്കടുക്കുകയായിരുന്നു ഗംഭീർ.
ആരാണ് െഎ.പി.എല്ലിലെ ഏറ്റവും മികച്ച നായകനെന്ന ചർച്ചക്കിടെയാണ് ഒാരോരുത്തരായി അവരുടെ അഭിപ്രായം ഉന്നയിച്ചത്. രോഹിതിെൻറ പേര് പറഞ്ഞ ഗംഭീറിെൻറ വിശദീകരണം ഇങ്ങനെയായിരുന്നു. - ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ക്യാപ്റ്റൻ രോഹിതാണ്. നാല് കിരീടങ്ങളാണ് അദ്ദേഹം നേടിയിട്ടുള്ളത്. കിരീടങ്ങൾ നേടുകയെന്നതാണ് ക്യാപ്റ്റൻസിയിൽ ഏറ്റവും പ്രധാന്യമുള്ളത്. ഐ.പി.എല്ലിലെ എക്കാലത്തെയും മികച്ച നായകനായിട്ടായിരിക്കും അദ്ദേഹം കരിയർ അവസാനിപ്പിക്കുക. കരിയറിെൻറ അവസാനമാകുേമ്പാഴേക്കും ആറോ ഏഴോ കിരീടങ്ങൾ രോഹിതിെൻറ പേരിലുണ്ടാകും.
ഇതിനെ സഞ്ജയ് ബംഗാറും പിന്താങ്ങി. സമ്മർദ്ദമേറിയ സാഹചര്യത്തിൽ രോഹിതിെൻറ തീരുമാനങ്ങളെല്ലാം ടീമിനെ വിജയത്തിലെത്തിച്ചിട്ടുണ്ടെന്നും ആ കാരണം കൊണ്ട് രോഹിതാണ് തെൻറ അഭിപ്രായത്തിൽ മികച്ച െഎ.പി.എൽ ക്യാപ്റ്റനെന്നും ബംഗാർ പറഞ്ഞു.
എന്നാൽ കെവിൻ പീറ്റേഴ്സണും ഡാനി മോറിസണും ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ മഹേന്ദ്ര സിംഗ് ധോണിയുടെ പേരാണ് പറഞ്ഞത്. അതേസമയം മികച്ച െഎ.പി.എൽ വിജയ ശരാശരിയുള്ള ടീമിെൻറ നായകനായ ധോണിയെ തഴഞ്ഞ ഗംഭീറിനെതിരെ സമൂഹ മാധ്യമങ്ങളിൽ ചിലർ രംഗത്തെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.