മുംബൈ: കോവിഡ്-19 പ്രതിരോധപ്രവർത്തനങ്ങൾക്ക് 80 ലക്ഷം രൂപ നൽകി ഇന്ത്യൻ സ്റ്റാർ ബാറ് റ്സ്മാൻ രോഹിത് ശർമ. 45 ലക്ഷം രൂപ പ്രധാനമന്ത്രിയുടെ കോവിഡ് പ്രതിരോധ ഫണ്ടിലേക്കു ം 25 ലക്ഷം രൂപ മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഫണ്ടിലേക്കും നൽകും.
ലോക്ഡൗണിൽ കുടുങ്ങി ഭക്ഷണത്തിനായി പ്രയാസപ്പെടുന്നവർക്കാണ് അഞ്ചുലക്ഷം. ‘സൊമാട്ടോയുടെ ഫീഡിങ് ഇന്ത്യ’ പദ്ധതി വഴി പാവപ്പെട്ട കുടുംബങ്ങൾക്കും മറ്റും ഇതുവഴി ഭക്ഷണം ലഭ്യമാക്കും. നഗരങ്ങളെല്ലാം വിജനമാവുകയും ഹോട്ടലുകൾ അടച്ചു പൂട്ടുകയും ചെയ്തതോടെ പട്ടിണിയിലായ തെരുവു പട്ടികൾക്കുമുണ്ട് രോഹിതിെൻറ കരുതലായി അഞ്ചു ലക്ഷം.
തുക വെളിപ്പെടുത്താതെ മുൻ ഇന്ത്യൻ നായകനും കോച്ചുമായ അനിൽ കുംെബ്ലയും സംഭാവന നൽകി. ജാവലിൻ ത്രോ താരം നീരജ് ചോപ്ര മൂന്നുലക്ഷം സംഭാവന നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.