ഹൈദരാബാദ്: കൊറോണ വൈറസിനെതിരെ മുന്നറിയിപ്പുമായി ടെന്നീസ് താരം സാനിയ മിർസ. കൊറോണ വൈറസ് പടർന്നുപിടിക്ക ുന്ന സാഹചര്യത്തിൽ ആരാധകരോട് സുരക്ഷിതമായിരിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ് താരം.
‘‘നമ്മൾക്കെല്ലാവർക ്കും അറിയാം, ചൈനയിൽ കണ്ടെത്തിയ കൊറോണ എന്നുപേരുള്ള വൈറസ് ലോകമെമ്പാടും ഇേപ്പാൾ പടർന്നുപിടിക്കുകയാണ്. സുരക്ഷിതമായിരിക്കാൻ ചില മുൻകരുതലുകൾ നമ്മൾ സ്വീകരിക്കേണ്ടതുണ്ട്. പനി, ജലദോഷം, ചുമ, ശ്വാസതടസം തുടങ്ങിയവയാണ് കൊറോണയുടെ ലക്ഷണം. ഇതിലേതെങ്കിലും ബാധിച്ചിട്ടുണ്ടെങ്കിൽ ദയവായി ഡോക്ടറെ കാണണം. കൂടുതൽ അറിയാനായി 104 ഹെൽപ്ലൈൻ സൗകര്യവും ലഭ്യമാണ്’’- സാനിയ വീഡിയോയിൽ പറയുന്നു.
‘‘ നമ്മൾ സുരക്ഷിതരായിരിക്കാൻ കൈകൾ വൃത്തിയായി കഴുകണം, ഏതെങ്കിലും അണുനാശിനി ഇതിനായി ഉപയോഗിക്കണം. ഏതെങ്കിലും ലക്ഷണം ശ്രദ്ധയിൽപ്പെട്ടാൽ ഐസൊലേഷനിൽ കഴിയണം. മറ്റുള്ളവരുമായി ഇടപഴകാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം’’ -സാനിയ മിർസ കൂട്ടിച്ചേർത്തു.
ഇന്ത്യയിൽ 29 പേർക്ക് ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. നിരവധി സ്ഥലങ്ങളിൽ ആളുകൾ നിരീക്ഷണത്തിലാണ്. കൊറോണ വൈറസ് രാജ്യത്ത് പടരുന്നതിനെ തുടർന്ന് മാർച്ച് നാലുമുതൽ 104 എന്ന ഹെൽപ്ലൈൻ നമ്പർ സൗകര്യം കേന്ദ്രസർക്കാർ ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.