പുള്ളിക്കാരൻ സ്​റ്റാറാ...

ഫീനിക്സ് പക്ഷിയെപ്പോലെ ഉയർ​െത്തഴുന്നേറ്റു എന്ന് കേട്ടിട്ടേയുള്ളൂ. എന്നാൽ, തിങ്കളാഴ്ച തുമ്പ സ​െൻറ് സേവിയേഴ്സ് കോളജ് ഗ്രൗണ്ടിലെത്തിയ ഓരോരുത്തരും അത് നേരിൽകണ്ടു. ഒന്നല്ല, രണ്ട് ഫീനിക്സ് പക്ഷികളെ. ഒന്നാം ഇന്നിങ്സിൽ ഏഴ് റൺസിന് ലീഡ് വഴങ്ങിയ കേരളത്തി​െൻറ കുട്ടികൾ തുമ്പയിൽ സൗരാഷ്​ട്രയെ തകർത്ത് തരിപ്പണമാക്കി.
മറ്റൊന്ന്​ കഴിഞ്ഞ സീസണിൽ മോശം ഫോമിൽ മനംനൊന്ത് ബാറ്റ് തല്ലിയൊടിക്കുകയും മാനേജ്മ​െൻറിനോടും സഹതാരങ്ങളോടും പിണങ്ങി മുറിവിട്ട് പോവുകയും ചെയ്​ത സഞ്ജു സാംസണി​​െൻറ അത്യുജ്ജ്വലമായ തിരിച്ചുവരവായിരുന്നു.

കഴിഞ്ഞ രഞ്ജി സീസണിൽ വിവാദങ്ങളുടെ ബൗൺസറുകളായിരുന്നു ഈ  23കാരനെ തേടിയെത്തിയത്. മോശം ഫോമിലായിരുന്ന സഞ്ജു അന്ന് 11 ഇന്നിങ്സുകളിലായി നേടിയത് 334 റൺസ് മാത്രം. ആദ്യ മത്സരത്തിൽ ജമ്മു^കശ്മീരിനെതിരെ നേടിയ സെഞ്ച്വറി (154) ഒഴിച്ചാൽ മറ്റ് ടീമുകൾക്കെതിരെയൊന്നും മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ല. ഗോവക്കെതിരായ രണ്ടാം ഇന്നിങ്സിൽ ഏഴ് റൺസിന് പുറത്തായ സഞ്ജു ഡ്രസിങ് റൂമിലെത്തി ബാറ്റ് തല്ലിയൊടിക്കുകയും തുടർന്ന് ടീം മാനേജ്മ​െൻറിനോട് പറയാതെ മുറിവിട്ട് പോവുകയും ചെയ്​തത്​ വിവാദമായിരുന്നു. ഇതിനിടെ സഞ്ജുവി​​െൻറ പിതാവ്​ സാംസൺ കെ.സി.എ പ്രസിഡൻറായിരുന്നു ടി.സി. മാത്യുവിനെ ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞത്​ പ്രശ്​നം ആളിക്കത്തിച്ചു. അവസാനം അന്വേഷണ കമീഷൻ മുമ്പാകെ സഞ്ജുവും പിതാവും മാപ്പ് എഴുതിനൽകിയതോടെയാണ് വീണ്ടും കേരളത്തിനായി പാഡണിയാനായത്.
 


എന്തുകൊണ്ട് സഞ്ജുവിനെ അച്ചടക്ക നടപടിയിൽനിന്ന് ഒഴിവാക്കി എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് അന്ന് കമീഷൻ അധ്യക്ഷനായിരുന്ന ടി.ആര്‍. ബാലകൃഷ്ണന്‍ പറഞ്ഞത് ഇതായിരുന്നു. ‘സഞ്ജുവിനെപ്പോലുള്ള താരങ്ങളെയാണ് ഇനി ഇന്ത്യക്ക് വേണ്ടത്. അവരുടെ ഭാവി അച്ചടക്ക നടപടിയുടെ മൂർച്ചകൊണ്ട് നശിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ല. അടുത്ത സീസണിൽ അവൻ തിരിച്ചുവരും’. ഇൗ വാക്ക് വെറുതെയായില്ല. സഞ്ജു തിരിച്ചുവരികതന്നെ ചെയ്​തു. അതും മികച്ച പ്രകടനവുമായി. സീസണിലെ തുടർച്ചയായ മൂന്നാം സെഞ്ച്വറിയായിരുന്നു സൗരാഷ്​ട്രക്കെതിരെ നേടിയത്.

വിജയം അനിവാര്യമായ മത്സരത്തിൽ ഏകദിന ശൈലിയിൽ ബാറ്റ് വീശിയാണ് സഞ്ജു മുൻ രഞ്ജി ചാമ്പ്യന്മാർക്കെതിരെ 405 റൺസി‍​െൻറ വിജയലക്ഷ്യം മുന്നോട്ടുവെച്ചത്. സൗരാഷ്​ട്രയുടെ ബൗളർമാരെ നാലുപാടും തല്ലിച്ചതച്ച സഞ്ജു, 180 പന്തിൽ 16 ഫോറി‍​െൻറയും എട്ട് സിക്സി‍​െൻറയും അകമ്പടിയോടുകൂടിയാണ് 175 റൺ നേടിയത്. ഈ രഞ്ജി സീസണിൽ മൂന്ന് അർധസെഞ്ച്വറിയും രണ്ട് സെഞ്ച്വറിയുമടക്കം 561 റൺസുമായി റൺവേട്ടക്കാരുടെ പട്ടികയിൽ മൂന്നാംസ്ഥാനത്താണ് സഞ്ജു. എന്നാൽ, ഏറ്റവും കൂടുതൽ സിക്സറുകൾ പറത്തിയ പട്ടികയിൽ ഹിമാചൽതാരം പങ്കജ് ജയ്സ്വാളിനൊപ്പം ഒന്നാം സ്ഥാനത്തുണ്ട്. 18 സിക്സുകളാണ് ഇരുവരും അടിച്ചുകൂട്ടിയത്. 13 സിക്സുകൾ പറത്തിയ യൂസുഫ് പത്താനാണ് രണ്ടാംസ്ഥാനത്ത്.

 

Tags:    
News Summary - sanju samson and kerala ranji victory -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.