പുണെ: ശ്രീലങ്കയുടെ മഹേല ജയവർധനയെ പോലെയാണ് സഞ്ജു സാംസെൻറ ബാറ്റിങ് എന്നായിരുന്നു ഇന്ത്യൻ ബാറ്റിങ് ഇതിഹാസം സുനിൽ ഗവാസ്കറിെൻറ കമൻറ്. വീരേന്ദ്ര സെവാഗിെൻറ ഷോട്ടുകേളാടാണ് ചിലർ ഉപമിച്ചത്. ചൊവ്വാഴ്ച പുണെക്കെതിരെ െഎ.പി.എല്ലിൽ സെഞ്ച്വറി കുറിച്ച മലയാളിതാരം സഞ്ജു സാംസെൻറ വെടിക്കെട്ട് ബാറ്റിങ്ങിനെ പുകഴ്ത്താൻ പ്രമുഖതാരങ്ങൾപോലും തെരഞ്ഞെടുക്കുന്നത് മികച്ച വാക്കുകൾ.െഎ.പി.എല്ലിലെ ആദ്യ സെഞ്ച്വറിക്കാരൻ ന്യൂസിലൻഡിെൻറ ബ്രണ്ടൻ മക്കല്ലം ട്വിറ്ററിൽ കുറിച്ചതിങ്ങനെ.‘‘സഞ്ജുവിെൻറ ബാറ്റിങ് കണ്ടിരിക്കാൻ നല്ല രസമാണ്. അവൻ പ്രതിഭാശാലിയാണ്...’’
ഇനി വരാനിരിക്കുന്നത് സഞ്ജുവിെൻറ വർഷമാണെന്നാണ് ആർ. അശ്വിൻ ട്വീറ്റ് ചെയ്തത്. പ്രമുഖ ക്രിക്കറ്റ് കമേൻററ്റർ ഹർഷ ഭോഗ്ലയും സഞ്ജുവിനെ പുകഴ്ത്തുന്നു.അപ്പോഴും വിനയത്തോടെ സഞ്ജു പ്രതികരിക്കുന്നു. ‘‘ഒരു ഇതിഹാസതാരത്തിെൻറ ബാറ്റിങ്ങിനോട് മറ്റൊരു ഇതിഹാസതാരം താരതമ്യം ചെയ്യുന്നത് വലിയ കാര്യമാണ്. ഇനിയും പ്രകടനം മെച്ചപ്പെടുത്തണം. ഇന്ത്യക്കായി കളിക്കണം...’’ ഒരിക്കൽ ഇന്ത്യൻ ടീമിൽ എത്തിയെങ്കിലും കളിക്കാനാവാതെ പോയതിെൻറ സങ്കടമുണ്ട് ഇൗ വാക്കുകളിൽ.
തികച്ചും അസാമാന്യമായ പ്രകടനത്തിലൂടെയായിരുന്നു സഞ്ജു ചൊവ്വാഴ്ച പുണെ എം.സി.എ മൈതാനത്തിെൻറ താരമായി മാറിയത്. ആദ്യം രണ്ടും കൽപിച്ച് ആക്രമണം. അർധ സെഞ്ച്വറിയോടടുത്തപ്പോൾ തെല്ലൊരു കരുതൽ. അർധ സെഞ്ച്വറി പിന്നിട്ടപ്പോൾ വിഷു പടക്കത്തിന് തീപിടിച്ചേപാലെ പൊട്ടിത്തെറി. ഒടുവിൽ സിക്സറിലൂടെ ഇൗ െഎ.പി.എൽ സീസണിലെ ആദ്യ സെഞ്ച്വറി. അർധ സെഞ്ച്വറി തികക്കാൻ 41 പന്തു കളിച്ച സഞ്ജു അടുത്ത
ഒരു ഷോട്ടിൽപോലും പിഴവില്ലായിരുന്നു എന്നതാണ് ഇൗ ഇന്നിങ്സിെൻറ പ്രത്യേകത. എതിരാളികൾക്ക് ഒരവസരവും നൽകാത്ത പ്രകടനമായിരുന്നു. ബൗളർ മികച്ചതെന്നുറച്ച് എറിയുന്ന പന്തുപോലും അസാമാന്യമായി ഗാലറിപ്പടവുകളിലെ ആൾക്കൂട്ടത്തിനു മുകളിലേക്ക് പറത്തിവിടുന്നതാണ് വീരേന്ദ്ര സെവാഗിെൻറ ശീലം. ഏതാണ്ട് അതുപോലെയായിരുന്നു സഞ്ജുവിെൻറ പ്രകടനം. അർധ സെഞ്ച്വറി തികക്കാൻ 41 പന്തുകൾ കളിച്ച സഞ്ജു അടുത്ത 50 റൺസെടുത്തത് വെറും 21 പന്തിൽ. എല്ലാം കണ്ട് വിക്കറ്റിനുപിന്നിൽ സാക്ഷാൽ ധോണി നിശ്ശബ് ദനായി നിൽപ്പുണ്ടായിരുന്നു. തെൻറ മികച്ച പ്രകടനത്തിന് സഞ്ജു നന്ദി പറയുന്നത് ഇന്ത്യൻ ക്രിക്കറ്റിെൻറ വന്മതിൽ രാഹുൽ ദ്രാവിഡിനാണ്. രാജസ്ഥാൻ റോയൽസിനായി കളിച്ചുകൊണ്ട് 2013ലായിരുന്നു സഞ്ജു െഎ.പി.എൽ കളിച്ചുതുടങ്ങിയത്. ടീം മെൻറർ ആയിരുന്ന രാഹുൽ ദ്രാവിഡിെൻറ അകമഴിഞ്ഞ പിന്തുണയും പരിശീലനവും സഞ്ജുവിന് ലഭിച്ചിരുന്നു. 11 മത്സരങ്ങളിൽനിന്ന് ആദ്യ സീസണിൽ 206 റൺസെടുത്ത സഞ്ജു 2014ൽ 13 മത്സരങ്ങളിൽനിന്ന് 339 റൺസും അടിച്ചുകൂട്ടി. 2015ൽ 204 റൺസായിരുന്നു സംഭാവന.
കഴിഞ്ഞ സീസൺ മുതൽ ഡൽഹിക്കുവേണ്ടി കളിക്കുേമ്പാൾ ടീമിെൻറ മെൻററായി രാഹുൽ ദ്രാവിഡുണ്ടായിരുന്നു. ഡൽഹിക്കായി കഴിഞ്ഞ സീസണിൽ 291 റൺസ് നേടിയ സഞ്ജു ഇതിനകം െഎ.പി.എല്ലിൽ 54 മത്സരങ്ങളിൽനിന്ന് 1155 റൺസ് നേടിക്കഴിഞ്ഞു. അതിൽ അഞ്ച് അർധ സെഞ്ച്വറികളുമുണ്ട്. വിവാദങ്ങളുടെയും ഫോമില്ലായ്മയുടെയും കഷ്ടനാളുകൾ പിന്നിട്ട സഞ്ജു ഉജ്ജ്വലമായാണ് തിരിച്ചുവന്നിരിക്കുന്നത്. ഇക്കഴിഞ്ഞ രഞ്ജി സീസണിൽ ഒട്ടും ഫോമിലായിരുന്നില്ല. അതിനിടയിൽ കളിക്കിെടയുണ്ടായ മോശം െപരുമാറ്റത്തിെൻറ പേരിൽ സസ്പെൻഷനിലാകുമെന്നുവരെ കരുതിയതാണ്. പക്ഷേ, കെ.സി.എ താക്കീതിൽ ഒതുക്കിയത് തുണയായി. എല്ലാ വിമർശനങ്ങളെയും ഒറ്റ ഇന്നിങ്സിൽ നിഷ്പ്രഭമാക്കിയ സഞ്ജു റൈസിങ് പുണെ സൂപ്പർ ജയൻറിനെതിരായ ഡൽഹി ഡെയർ ഡെവിൾസിെൻറ 97 റൺസിെൻറ ഉജ്ജ്വല വിജയത്തിന് അടിത്തറയിട്ടു. സഞ്ജുവിെൻറ സെഞ്ച്വറിയുടെ പിന്തുണയിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ഡൽഹി 205 റൺസെടുത്തു. വാലറ്റത്ത് വെറും ഒമ്പത് പന്തിൽ 38 റൺസെടുത്ത ക്രിസ് മോറിസും തകർത്തുവാരി. എന്നാൽ, സൂപ്പർ ഫിനിഷറെന്നു പേരുേകട്ട ധോണിയടക്കമുള്ള പുണെയുടെ മറുപടി ബാറ്റിങ് 108 റൺസിലൊതുങ്ങിയപ്പോൾ ഡൽഹി സീസണിലെ ആദ്യ ജയം സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.