കോവിഡ് 19 ഭീതിയിൽ മറ്റുള്ളവരുമായി ഇടപെടുന്നതിൽ നിന്നും സുരക്ഷിതമായ അകലം പാലിക്കാൻ കേന്ദ്ര - സംസ്ഥാന സർക്കാറുകൾ നിർദേശിച്ച സാഹചര്യത്തിൽ രസകരമായ വിഡിയോ പങ്കുവെച്ചിരിക്കുകയാണ് ഇന്ത്യയുടെ മുൻ വെടിക്കെട്ട് ബാറ്റ്സ്മാൻ വീരേന്ദർ സെവാഗ്. സോഷ്യൽ ഡിസ്റ്റൻസിങ് അഥവാ സാമൂഹിക അകലം പാലിക്കൽ ആരോഗ്യ വകുപ്പ് പ്രോത്സാഹിപ്പിക്കുന്ന സാഹചര്യത്തിന് ഉതകുന്ന ഒരു ബോളിവുഡ് ഗാനമാണ് സെവാഗ് ട്വിറ്ററിൽ പങ്കുവെച്ചത്.
1952ൽ ഇറങ്ങിയ സാഖി എന്ന ചിത്രത്തിലെ ‘ദൂർ ദൂർ സേ’എന്ന ഗാനം ‘ഈ സമയത്ത് ഉചിതം’ എന്ന അടിക്കുറിപ്പോടെയാണ് വീരു ഷെയർ ചെയ്തിരിക്കുന്നത്. പാട്ടിൻെറ വരികളും ഇന്ത്യയടക്കം ലോക രാജ്യങ്ങൾ കടന്നുപോവുന്ന സാഹചര്യത്തിന് ചേർന്നതാണ്.
''ദൂരെ നിന്ന് സംസാരിക്കൂ... അകലം പാലിക്കൂ... അടുത്ത് വരാതിരിക്കൂ..... എന്നെ തൊടരുത്...'' അങ്ങനെപോകുന്നു ഗാനത്തിൻെറ വരികൾ.
Apt In times like these. Door se #SocialDistancing pic.twitter.com/DbJ4akxRfe
— Virender Sehwag (@virendersehwag) March 18, 2020
കുറിക്ക് കൊള്ളുന്ന ട്വീറ്റുകൾ ഇടുന്നതിൽ പേരുകേട്ട വീരുവിൻെറ പുതിയ കണ്ടുപിടുത്തം എന്തായാലും ട്വിറ്ററിൽ വൈറലാണ്. എവിടെ നിന്നാണ് ഇത്തരം വിഡിയോകൾ താങ്കൾ കൊണ്ടുവരുന്നതെന്ന് ചിലർ ചോദിച്ചു.
ചുമക്കുകയോ തുമ്മുകയോ ചെയ്യുന്നവരിൽ നിന്ന് പരമാവധി ഒരു മീറ്ററെങ്കിലും അകലം പാലിച്ച് നിൽക്കാൻ ലോകാരോഗ്യ സംഘടന നിർദേശിച്ചിരുന്നു. വൈറസ് പടരുന്നതിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാൻ ശക്തമായ പ്രതിരോധ നടപടികളാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങൾ സ്വീകരിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.