ന്യൂയോർക്കിലെ ആർതർ ആശെ സ്റ്റേഡിയത്തിൽ തടിച്ചുകൂടിയ ആരാധകർക്ക് മുന്നിൽ ചരിത്ര വിജയം മാത്രം ലക്ഷ്യമിട്ട് ഇറങ്ങിയതായിരുന്നു സെറീന വില്യംസ്. എന്നാൽ ഇന്നലെ കോർട്ടികനത്തും മത്സരശേഷവും നടന്ന നാടകീയ രംഗങ്ങളുടെ അലയൊലികൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. ഇന്നലെ നടന്ന കലാശപ്പോര് ലോകമെമ്പാടുമുള്ള ടെന്നീസ് ആരാധകരെ തെല്ലൊന്നുമല്ല ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിച്ചത്.
ഗർഭിണിയായതിന് ശേഷം കോർട്ടിലേക്ക് തിരിച്ചെത്തിയ സെറീന കണ്ണഞ്ചിപ്പിക്കുന്ന പ്രകടനത്തോടെയാണ് യു.എസ് ഒാപൺ ഫൈനലിലേക്ക് കടന്നത്. ഇന്നലെ വിജയിച്ചിരുന്നുവെങ്കിൽ 24 ഗ്രാൻറസ്ലാം കിരീടം സ്വന്തമാക്കിയ ആസ്ട്രേലിയക്കാരി മാർഗരെറ്റ് കോർട്ടിെൻറ റെക്കാർഡിനൊപ്പമെത്താനും സെറീനക്ക് കഴിഞ്ഞേനെ.
എന്നാൽ നേരിട്ടുള്ള സെറ്റുകൾക്ക് ജപ്പാെൻറ 20കാരി നവോമി ഒസാക്കയോട് തോൽക്കാനായിരുന്നു ടെന്നീസ് ഇതിഹാസ റാണിയുടെ വിധി. 6-2, 6-4 എന്ന സ്കോറിന് ഒസാക തകർത്തത് തെൻറ എക്കാലത്തേയും വലിയ സൂപ്പർസ്റ്റാറിനെ. ജപ്പാന് വേണ്ടി ഒരു ഗ്രാൻറ്സ്ലാം കിരീടം നേടുന്ന ആദ്യ ടെന്നീസ് താരം എന്ന റെക്കോർഡുമായാണ് ഒസാക രാജ്യത്തേക്ക് മടങ്ങുന്നത്.
എന്നാൽ തെൻറ മാതൃകാ താരത്തെ ഇങ്ങനെയൊരു രീതിയിലായിരുന്നിരിക്കില്ല ഒസാക കീഴ്പെടുത്താൻ ആഗ്രഹിച്ചത്. മത്സരത്തിനിടെ നടന്ന ചില രംഗങ്ങൾ 20 കാരി ഒട്ടും പ്രതീക്ഷിച്ച് കാണില്ല. മത്സരശേഷം കിരീടം അഭിമാനത്തോടെ ഉയർത്തിപ്പിടിച്ച ഒസാക ആയിരക്കണക്കിനാളുകളുടെ കൂവലും കണ്ണീരോടെയാണ് കേട്ടിരുന്നത്.
“I was 100% coaching” says Patrick, Serena’s coach. “Everyone does it, it’s time to to stop the discrimination Rafael’s coach does it all the time and he’s never gotten the violation”#UsOpenFinal #SerenaVsOsaka #SerenaWilliams pic.twitter.com/GSQ2RnN7d2
— Daniel Gonzalez III (@TheThirdDanielG) September 8, 2018
സെറീനയും ചെയർ അംപയറുമായുണ്ടായ വാഗ്വാദത്തിന് ഹേതുവായത് സെറീനയുടെ കോച്ച് മത്സരത്തിനിടെ കൈമാറിയ ഒരു ഹാൻറ് സിഗ്നലായിരുന്നു. ആദ്യ സെറ്റ് ആധികാരികമായി വിജയിച്ച ഒസാകക്കെതിരെ രണ്ടാം െസറ്റിൽ പിന്നിട്ട് നിൽക്കുേമ്പാഴായിരുന്നു സെറീനക്ക് അംപയറുടെ മുന്നറിയിപ്പ് ലഭിക്കുന്നത്. പരിശീലകൻ പാട്രിസ് ഗാലറിയിരുന്ന് സെറീനക്ക് തന്ത്രങ്ങൾ പറഞ്ഞുകൊടുത്തു എന്നായിരുന്നു ആരോപണം. കൂടെ ഒരു പോയൻറ് പിഴയും വിധിച്ചതാണ് താരത്തെ ചൊടിപ്പിച്ചത്.
എന്നാൽ കോച്ച് ഒരു കൈമുദ്ര (തംബ്സ് അപ്) കാണിച്ചതുമാത്രമാണെന്നായിരുന്നു സെറീനയുടെ മറുപടി. ‘‘നിങ്ങൾ എന്നോട് മാപ്പ് പറയണം. തെൻറ ജീവിതത്തിൽ ഇന്നേവരെ താൻ ആരെയും പറ്റിച്ചിട്ടില്ല. എനിക്കൊരു മകളുണ്ട്. ഞാൻ പരിശീലനം തേടിയിട്ടില്ല എന്ന് ഇപ്പോൾ പ്രഖ്യാപിക്കണം’’ -ഇങ്ങനെയായിരുന്നു സെറീന അംപയർക്ക് നേരെ ആഞ്ഞടിച്ചത്. കാണികൾ കൂവി വിളിച്ചുതുടങ്ങിയെങ്കിലും കുലുങ്ങാതെ ഒസാക കളിച്ചു. കളിയിൽ പിന്നോക്കം നിന്നതോടെ റാക്കറ്റിനോട് അരിശം തീർത്ത സെറീനക്ക് വീണ്ടും ഒരു പോയിൻറ് പിഴ.
Don’t accuse Serena of cheating #USOpen2018 #USOPENxESPN #SerenaVsOsaka pic.twitter.com/b5lsPU14BK
— Tony Resonno (@tresonno) September 8, 2018
അടുത്ത ചേഞ്ചോവറിൽ അംപയറോട് ബാക്കിവെച്ച അരിശം കൂടി സെറീന തീർത്തു. നുണയനായ നിങ്ങൾ ഇനിയൊരിക്കലും എെൻറ കോർട്ടിലിറങ്ങില്ല. എപ്പോഴാണ് താങ്കൾ എന്നോട് മാപ്പ് പറയുന്നത്. എന്ന് സെറീന ചോദിച്ചു. എെൻറ പോയിൻറ് തട്ടിയെടുത്ത മോഷ്ടാവാണ് നിങ്ങളെന്നും സെറീന പറഞ്ഞു.
എന്നാൽ ഒരു ഗെയിം മുഴുവൻ പിഴ വിധിച്ചാണ് അംപയർ തിരിച്ചടിച്ചത്. പെരുമാറ്റച്ചട്ട ലംഘനം അംപയർക്കെതിരെ മോശം പരാമർശം എന്നീ കാരണങ്ങൾ പറഞ്ഞായിരുന്നു പുതിയ പിഴ. ശേഷം കോർട്ടിലേക്ക് തിരിച്ചുകയറാൻ വിസമ്മതിച്ച സെറീനയെ അനുനയിപ്പിക്കാനെത്തിയ ടൂർണമെൻറ് റഫറിക്ക് മുന്നിൽ വിതുമ്പിക്കരഞ്ഞ് പോയി അവർ.
മത്സരത്തിൽ ദയനീയ തോൽവിയേറ്റുവാങ്ങിയതിന് ശേഷം സെറീന അംപയർക്ക് കൈ കൊടുക്കാനും വിസമ്മതിച്ചു. പുരസ്കാരം വിതരണ സമയത്ത് രോഷമടങ്ങിയാണ് സെറീനയെ കണ്ടത്. എന്നാൽ കാണികൾ തീർത്തും നിയന്ത്രണം വിട്ട നിലയിലായിരുന്നു. അവർ കൂവി വിളിക്കാനും കൈമുദ്രകൾ കാട്ടാനും തുടങ്ങി. കൂവൽ പരിധി വിട്ടതോടെ സെറീനയുടെ വാക്കുകൾ എത്തി. നവോമി ഒസാക നന്നായി കളിച്ചു അവളുടെ ആദ്യത്തെ ഗ്രാൻറ്സ്ലാമാണിത് അവളെ കൂവി വിളിക്കരുത് എന്ന് സെറീന പറഞ്ഞു. എന്നാൽ കൂവി വിളിക്കിടയിൽ ഒസാക്കയുടെ കണ്ണീരിനും ന്യൂയോർക്ക് സാക്ഷിയായി. അവളും വിതുമ്പിക്കരഞ്ഞു. സെറീനയുടെ ആരാധകരെ നിരാശരാക്കിയതിലുള്ള ദുഃഖവും അവൾ പങ്കുവെച്ചു.
മത്സരശേഷം പാട്രിക് പരിശീലനം നൽകാൻ ശ്രമിച്ചെന്ന് സമ്മതിച്ചതോടെ സെറീനയുടെ വിശദീകരണം മാറി. താനൊരു സ്ത്രീ ആയതുകൊണ്ടാണ് തനിക്കെതിരെ നടപടിയെന്നും പുരുഷതാരങ്ങൾക്ക് നേരെ ഇത്തരം നടപടിയെടുക്കാറില്ലെന്നും അവർ ആരോപിച്ചു. പരിശീലകനും റാേഫൽ നദാലിനെ ഉദ്ധരിച്ച് ന്യായീകരണം നടത്തുകയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.