ഐ.പി.എൽ മാറ്റിവെച്ചോ എന്ന്​ കുൽദീപിനോട്​ വോൺ; ട്വീറ്റിന്​ ട്രോൾ മഴ

ലോകമെമ്പാടും ​കോവിഡ്​ ഭീതിയിൽ നിൽക്കെ ഐ.പി.എല്ലടക്കമുള്ള എല്ലാ കായിക മാമാങ്കങ്ങളും മാറ്റിവെച്ചുകൊണ്ടിര ിക്കുകയാണ്​. മാർച്ച്​ 29ന്​ നടക്കേണ്ടിയിരുന്ന ​െഎ.പി.എൽ ബി.സി.സി.ഐ ഏപ്രിൽ 15നേക്ക്​ മാറ്റി​യിരുന്നു. എന്നാൽ ഇതുമായ ി ബന്ധപ്പെട്ട്​ ആസ്​ട്രേലിയയുടെ വിഖ്യാത ബൗളറും മുൻ രാജസ്ഥാൻ റോയൽസ്​ നായകനുമായ ഷെയിൻ വോണി​​​െൻറ ട്വീറ്റാണി പ്പോൾ വൈറലാവുന്നത്​.

‘എനിക്ക്​ വളരെ ഇൻററസ്റ്റിങ്ങായ ഒരു സന്ദേശം ലഭിച്ചിട്ടുണ്ട്​. ബി.സി.സി.ഐ ഐ.പി.എൽ മാറ്റി വെച്ചിട്ടുണ്ടോ..?’ -ഇങ്ങനെ ട്വീറ്റ്​ ചെയ്​ത വോൺ, വിരാട്​ കോഹ്​ലി, മൈഖൽ വോൺ, വിരേന്ദർ സെവാഗ്​, രാജസ്ഥാൻ റോയൽസ്​, അജിൻക്യ രഹാനെ, എന്തിന്​ കൂൽദീപ്​ യാദവിനെ വരെ ടാഗ്​ ചെയ്​തിട്ടുണ്ട്​.

വൈകാതെ വോണി​​​െൻറ ട്വീറ്റിന്​ മറുപടിയുമായി നിരവധിയാളുകൾ എത്തി. എന്നാൽ അതിൽ പലതും നല്ല അസ്സൽ ട്രോളുകളായിരുന്നു. മുൻ ഇന്ത്യൻ നായകനും നിലവിലെ ബി.സി.സി.ഐ പ്രസിഡൻറുമായ സൗരവ്​ ഗാംഗുലിക്ക്​ ടാഗ്​ ചെയ്യാതെ കുൽദീപിനും രഹാനക്കും ടാഗ്​ ചെയ്​തതിനെയാണ്​ എല്ലാവരും കളിയാക്കിയത്​.

ഗാംഗുലിക്ക്​ മാത്രം ടാഗ്​ ​െചയ്​താൽ പോരെ അവിടെ നിന്നും ഉത്തരം ലഭിക്കില്ലേ.. എന്ന ചോദ്യവുമായി എത്തി ഒരാൾ. ന്യൂസ്​ കണ്ട്​ മനസിലാക്കിയാൽ പോരേയെന്ന്​ മറ്റൊരാൾ. കുൽദീപി​​​െൻറ ചിത്രവും വെച്ചുള്ള ട്രോളുകളാണ്​ അധികവും.

ചില രസകരമായ മറുപടികൾ പങ്കുവെക്കാം...

Tags:    
News Summary - Shane Warne Asked If BCCI Was Postponing IPL, trolls-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.