ബെർലിൻ: ജർമൻ ബുണ്ടസ്ലിഗയിലെ ഒന്നും രണ്ടും ഡിവിഷനിലായി ഒരു വ്യാഴവട്ടക്കാലം കളിച്ചിട്ടും അകന്നുനിന്ന ഗോൾ പിറന്നപ്പോൾ ഗാലറി ശൂന്യം. ആരവങ്ങളും ആഹ്ലാദപ്രകടനവുമില്ലാത്തൊരു അന്തരീക്ഷത്തിലാണ് തെൻറ ക്ലബ് ജീവിതത്തിലെ ആദ്യ ഗോൾ പിറന്നതെങ്കിലും ഡെന്നിസ് ഡീക്മെയറിെൻറ സന്തോഷങ്ങൾക്ക് തെല്ലും കുറവില്ല.
ബുണ്ടസ് ലിഗ രണ്ടാം ഡിവിഷനിലെ മത്സരത്തിലായിരുന്നു സാൻഡ്ഹൗസൻ പ്രതിരോധതാരം ഡീക്മെയർ വീസ്ബാഡനെതിരെ തെൻറ 12 വർഷത്തെ ക്ലബ് കരിയറിനിടയിലെ ആദ്യ ഗോൾ നേടിയത്. അതാവട്ടെ 293ാമത്തെ മത്സരത്തിലും. 1995ൽ യൂത്ത് ക്ലബിലെത്തിയത് കണക്കാക്കിയാൽ പ്രഫഷനൽ കരിയറിെൻറ 25ാം വർഷത്തിലാണ് ആദ്യ ഗോൾ പിറന്നത്.
ബുണ്ടസ്ലിഗയിൽ 209 കളി. രണ്ടാം ഡിവിഷനിൽ 60. ജർമൻ കപ്പിൽ 10. മൂന്നാം ഡിവിഷനിൽ 15. ഇത്രയുംകാലം സ്വന്തംവലയിൽ പന്തുവീഴാതെ കരുതിക്കളിച്ച ഈ ഡിഫൻഡറുടെ ബൂട്ടിൽനിന്ന് കിട്ടിയ പാസുകൾ കൂട്ടുകാർ വല കടത്തി ആഘോഷിക്കുന്നത് കണ്ടുനിന്നിട്ടുള്ള ഡീക്മയർ അങ്ങനെ ആദ്യമായി ഒരു ഗോളടിക്കുകയും അതിെൻറ ആവേശം എന്തെന്നറിയുകയും ചെയ്തു. വെർഡർ ബ്രമൻ, ഹാംബുർഗ്, ന്യൂറംബർഗ് ടീമുകളിൽ അംഗമായിരുന്നു. ജർമൻ ദേശീയ ജൂനിയർ ടീമുകളിലായി 27 മത്സരം കളിച്ച് അഞ്ച് ഗോളടിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.