കണ്ണൂർ: സ്റ്റാർട്ടിങ് പോയൻറിനരികിൽനിന്ന് ആകാശത്തേക്ക് വെടിമുഴക്കുന്ന ജോൺ ജെ. ക ്രിസ്റ്റിക്ക് ഇത് 40ാം സംസ്ഥാന സ്കൂൾ കായികമേള. 70ാം വയസ്സിലും ചെറുപ്പത്തിെൻറ കരുത്തുമായി സ്റ്റാർട്ടർ ക്രിസ്റ്റി കണ്ണൂരിൽ സംസ്ഥാന സ്കൂൾ കായികോത്സവത്തിലും സജീവമാണ്. 1979ൽ പാലായിൽ നടന്ന കായിക മേളയിലായിരുന്നു സ്കൂൾ മത്സരങ്ങളിലുള്ള അരങ്ങേറ്റം. രണ്ട് ൈകയിലും ചെറിയ മരപ്പലക വെച്ച് അടിച്ചായിരുന്നു ആദ്യകാലത്തെ സ്റ്റാർട്ടിങ്. പിന്നീട് വിസിലും തോക്കും ശബ്ദമുയർത്താൻ തുടങ്ങി.
1973ൽ സ്റ്റാർട്ടർ ടെക്നിക്കൽ ഒഫീഷ്യൽ (എസ്.ടി.ഒ) പാസായ ക്രിസ്റ്റി രാജ്യത്തെ ഏറ്റവും പരിചയസമ്പന്നനായ സ്റ്റാർട്ടറാണ്. 1988ൽ ഡൽഹിയിൽ നടന്ന ഇൻവിറ്റേഷൻ മീറ്റിൽ സാക്ഷാൽ കാൾ ലൂയിസിന് സ്റ്റാർട്ട് മുഴക്കിയത് ക്രിസ്റ്റിയുടെ കരിയറിലെ അസുലഭ നിമിഷമാണ്. കോമൺവെൽത്ത് ഗെയിംസ്, ആഫ്രോ-ഏഷ്യൻ ഗെയിംസ്, ഏഷ്യൻ ഗെയിംസ്, ഏഷ്യൻ ട്രാക്ക് ആൻഡ് ഫീൽഡ് തുടങ്ങിയ അന്താരാഷ്ട്ര മത്സരങ്ങളിൽ ക്രിസ്റ്റി ‘തോക്കെടുത്തിരുന്നു’. റെയിൽവേയിൽ നിന്ന് ചീഫ് ടിക്കറ്റ് എക്സാമിനറായാണ് വിരമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.