ഒരു ബൗളർ അപമാനിതനാകുന്നതിെൻറ അങ്ങേയറ്റം അനുഭവിച്ചവനാണ് സ്റ്റുവർട്ട് ബ്രോഡ്. 2007 ട്വൻറി 20 േലാകകപ്പിൽ യുവരാജ് സിങ്ങിെൻറ സംഹാര താണ്ഡവത്തിനുമുമ്പിൽ വിളറിവെളുത്ത മുഖവുമായി തലതാഴ്ത്തി നടന്ന സ്റ്റുവർട്ട് ബ്രോഡിനെ മറക്കാനാകുമോ?. അന്താരാഷ്ട്ര ക്രിക്കറ്റിൽ ആറുപന്തിലും സിക്സർ വഴങ്ങുകയെന്ന അപമാനത്തിന് ബ്രോഡിന് മുമ്പും ശേഷവും മറ്റൊരു പേസ് ബൗളറും വിധേയനായിട്ടില്ല. ആറാമത്തെ പന്തും ഗാലറിയിലേക്ക് പറത്തി യുവരാജ് കരഘോഷം മുഴക്കുേമ്പാൾ ഭൂമി നെടുകെപ്പിളര്ന്ന് തന്നെയങ്ങ് വിഴുങ്ങിയിരുന്നെങ്കിൽ എന്ന് ബ്രോഡ് ആശിച്ചിരിക്കണം.
21 വയസ്സ് പ്രായം മാത്രമേ ഉണ്ടായിരുന്നുള്ളൂ അന്ന് ബ്രോഡിന്. അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചിട്ട് കഷ്ടിച്ച് ഒരുവർഷം ആകുന്നതേയുണ്ടായിരുന്നുള്ളൂ. ടെസ്റ്റിൽ കളിച്ചുതുടങ്ങിയിട്ടില്ല. യുവരാജിനുനേരെ അന്ന് ബ്രോഡ് എറിഞ്ഞ പന്തുകളെല്ലാം മോശമായിരുന്നില്ല. ഫ്ലിേൻറാഫ് പ്രകോപിതനാക്കിയതിെൻറ അരിശം യുവരാജ് പ്രഹരിച്ചുതീർത്തപ്പോൾ ഇരയാക്കപ്പെട്ടത് ബ്രോഡായിരുന്നെന്ന് മാത്രം.
കരിയറിെൻറ ചെറുപ്പത്തിൽ ഇത്തരമൊരു അപമാനം നേരിട്ട ബ്രോഡ് ആത്മവിശ്വാസത്തോടെ ഇനി എങ്ങനെ പന്തെറിയുമെന്ന് പലരും ചോദിച്ചു?. തെൻറ മകനെ ക്രൂരമായി അടിച്ചൊതുക്കിയ യുവരാജിനെ കാണാനായി മാച്ച് റഫറി കൂടിയായ ക്രിസ് ബോർഡ് പിറ്റേന്നെത്തി.
യുവരാജിനോട് അന്ന് ക്രിസ് ബ്രോഡ് പറഞ്ഞതിങ്ങനെ: ‘നിങ്ങളെെൻറ മകെൻറ കരിയർ ഏതാണ്ട് അവസാനിപ്പിച്ചു കളഞ്ഞു. നിങ്ങൾ ഒപ്പു വെച്ച ഒരു ഷർട്ട് അവന് കൊടുത്തോളൂ’
യുവരാജ് ബ്രോഡിന് കൊടുത്ത ജഴ്സിയിൽ ഇങ്ങനെ എഴുതി ‘‘ ഒരോവറിൽ അഞ്ചുസിക്സറുകൾ വഴങ്ങിയവനാണ് ഞാൻ. നിങ്ങളനുഭവിക്കുന്ന വേദന എനിക്കറിയാം. ഇംഗ്ലണ്ട് ക്രിക്കറ്റിെൻറ ഭാവിക്കായി നിങ്ങൾക്ക് ഞാൻ നന്മകൾ നേരുന്നു’’
ആ അനുഭവം ബ്രോഡിനെ പിന്നെയും വേട്ടയാടിയിരുന്നിരിക്കണം. 2011ലോകകപ്പിനെത്തുേമ്പാൾ സേവാഗിനും യുവരാജിനും പന്തെറിയുന്നതിലുള്ള ഭയം ബ്രോഡ് വാർത്ത സമ്മേളനത്തിൽ തുറന്നുപറഞ്ഞിരുന്നു. പക്ഷേ വലിയ വീഴ്ചകളിൽ നിന്നും ഫീനിക്സ് പക്ഷിയെപ്പോലെ ബ്രോഡ് പറന്നുയർന്നു. വെളുത്ത പന്തിനേക്കാളും ബ്രോഡ് ഇഷ്ടപ്പെട്ടതും ബ്രോഡിനെ ഇഷ്ടപ്പെട്ടതും ചുവന്ന പന്തായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ ശ്രദ്ധകേന്ദ്രീകരിക്കാനായി പരിമിത ഒാവറുകളിൽ നിന്നും ബ്രോഡ് നേരത്തേ വിരമിച്ചിരുന്നു.
ലണ്ടനിലെ തെംസ് നദി പിന്നെയും ഒഴുകി. 13 വർഷത്തിനുശേഷം ഒാൾഡ് ട്രോഫോഡിൽ ടെസ്റ്റ് ക്രിക്കറ്റിലെ അഞ്ഞൂറാം വിക്കറ്റും സ്വന്തമാക്കി വിഖ്യാത ബൗളർമാരുടെ നിരയിലേക്ക് സ്വന്തം പേര് എഴുതിച്ചേർക്കുേമ്പാൾ കൈയടിക്കാൻ ഗാലറിയിൽ ആരുമുണ്ടായിരുന്നില്ല. എങ്കിലും തെൻറ എല്ലാമായ അച്ഛൻ ക്രിസ് ബ്രോഡ് മാച്ച് റഫറിയുടെ ഹോട്ട് സീറ്റിൽ അഭിമാനത്തോടെയുണ്ടായിരുന്നു. കളിയുടെ ഒൗദ്യോഗിക ഉത്തരവാദിത്വത്തിലിരിക്കുേമ്പാഴും ക്രിസ് ബ്രോഡ് മകെൻറ അതുല്യ നേട്ടത്തിന് കൈയടിക്കാൻ മറന്നില്ല.
വെസ്റ്റിൻഡീസിെനതിരായ മൂന്നാം ടെസ്റ്റിെൻറ അഞ്ചാം ദിനത്തിലെ ആദ്യ വിക്കറ്റായി ക്രെയ്ഗ് ബ്രാത്വെയ്റ്റിനെ വിക്കറ്റിനുമുന്നിൽ കുരുക്കിയാണ് ബ്രോഡ് ഇതിഹാസ താരങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചത്. അഞ്ഞൂറാൻ ക്ലബിൽ ഇടം നേടുന്ന നാലാമത്തെ പേസ് ബൗളർ മാത്രമാണ് ബ്രോഡ്. മൂന്നാം ടെസ്റ്റിനിറങ്ങുേമ്പാൾ മുമ്പ് 491 വിക്കറ്റായിരുന്നു ബ്രോഡിെൻറ പേരിൽ കണക്കുപുസ്തകങ്ങളിലുണ്ടായിരുന്നത്. ഒന്നാം ഇന്നിങ്സിൽ ആറും, രണ്ടാം ഇന്നിങ്സിൽ മൂന്നും വിക്കറ്റുകൾ പിഴുത് ബ്രോഡ് അതിവേഗത്തിൽ 500ലെത്തി.
പേസ് ബൗളർമാരിൽ ജെയിംസ് ആൻഡേഴ്സൺ, െഗ്ലൻ മഗ്രാത്ത്, കോട്നി വാൽഷ് എന്നീ അതികായൻമാർക്ക് മാത്രമേ 500 വിക്കറ്റുകളെന്ന നാഴികക്കല്ലിൽ മുത്തമിടാനായിട്ടുള്ളൂ. സഹതാരവും ബൗളിങ് കൂട്ടാളിയുമായ ജയിംസ് ആൻഡേഴ്സെൻറ പേരിലുള്ള 589വിക്കറ്റുകളെന്ന പേസ് ബൗർമാരിലെ റെക്കോർഡ് തകർക്കാനാകുമോ എന്ന് കണ്ടറിയണം. 34 കാരനായ ബ്രോഡിന് നിലവിലെ ഫോമിൽ അതൊരു ആനകേറാമലയല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.