നെറ്റ്​ഫ്ലിക്​സി​​െൻറ പാസ്​വേർഡ്​ ചോദിച്ച ആരാധകനെ ഡബിൾ ഹാപ്പിയാക്കി ഛേത്രി

ന്യൂഡൽഹി: ഇന്നലെ ഇന്ത്യൻ ഫുട്​ബാൾ നായകൻ സുനിൽ ഛേത്രി തനിക്ക്​ ലഭിച്ച രസകരമായ ഒരു ഫേസ്​ബുക്ക്​ സന്ദേശം ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. ഛേത്രിയുടെ നെറ്റ്​ഫ്ലിക്​സ്​ പാസ് വേർഡ്​ ആവശ്യപ്പെടുന്ന​ ആരാധക​​​െൻറ സന്ദേശമായിരുന്നു അത്​. ലോക്​ഡൗണിൽ വലഞ്ഞ ആരാധകനാണ് ഛേത്രിയോട്​ വിചിത്ര ആവശ്യമുന്നയിച്ചത്​. 'സഹോദരാ ഛേത്രി.. നിങ്ങളുടെ നെറ്റ്​ഫ്ലിക്​സ്​ അക്കൗണ്ടി​​​​െൻറ യൂസർ നെയിമും പാസ്​വേർഡും എനിക്ക്​ തരുമോ..? ലോക്​ഡൗൺ കഴിഞ്ഞാൽ പാസ്​വേർഡ്​ മാറ്റിക്കോളൂ...' ഇങ്ങനെയായിരുന്നു സന്ദേശം.

ട്വിറ്ററിൽ ചിരിപടർത്തിയ സന്ദേശം ഛേത്രി ഒരു തമാശക്ക്​ പങ്കുവെച്ചതായിരുന്നുവെങ്കിലും കാര്യങ്ങൾ ഇപ്പോൾ കൈവിട്ട്​ പോയി. ഒ.ടി.ടി പ്ലാറ്റ്​ഫോമായ സാക്ഷാൽ നെറ്റ്​ഫ്ലിക്​സും​ ഛേത്രിയോട്​ ഒരു ആവശ്യവുമായി എത്തിയിരിക്കുകയാണ്​. ​താരത്തി​​െൻറ ചിത്രത്തിൽ ഒരു ഒാ​ട്ടോഗ്രാഫ് ഒപ്പിട്ട്​​ നൽകുമോ എന്നായിരുന്നു നെറ്റ്​ഫ്ലിക്​സ്​ ചോദിച്ചത്​.  

എന്നാൽ നെറ്റ്​ഫ്ലിക്​സിന്​ ഒരു ബാർട്ടർ ഡീലാണ്​ ഛേത്രി മുന്നോട്ട്​ വെച്ചത്​. രണ്ട്​ മാസത്തെ നെറ്റ്​ഫ്ലിക്​സ്​ സബ്​സ്​ക്രിപ്​ഷൻ ത​​െൻറ ആരാധകന്​ നൽകുകയാണെങ്കിൽ  ഒപ്പ്​ വച്ച ഒരു ഷർട്ടും ചിത്രവും തരാമെന്ന്​ താരം പറഞ്ഞു. 

വൈകാതെ നെറ്റ്​ഫ്ലിക്​സ്​ ഛേത്രിയുടെ ആരാധകനെ ഡബിൾ ഹാപ്പിയാക്കാനായി മറ്റൊരു സമ്മാനം കൂടി പ്രഖ്യാപിച്ചു. രണ്ട്​ മാസത്തെ നെറ്റ്​ഫ്ലിക്​സ്​ സബ്​സ്​ക്രിപ്​ഷനൊപ്പം ഛേത്രിയുടെ ഒപ്പിട്ട ടീ ഷർട്ടും നൽകുമെന്നായിരുന്നു ഒാഫർ. എന്തായാലും ആരാധകൻ ഹാപ്പിയായി. നെറ്റ്​ഫ്ലിക്​സിനും ഒരു ഒപ്പുവെച്ച ഷർട്ട്​ ഛേത്രി നൽകുമെന്ന്​ അറിയിച്ചിട്ടുണ്ട്​.

Tags:    
News Summary - Sunil Chhetri Cracks Barter Deal To Fulfill Fan's Bizarre Wish-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.