ഉരുണ്ടുനീങ്ങുന്നൊരു ടയർ..പത്തുമുപ്പതുവാര അകലെനിന്ന് ഒരു പത്തു വയസ്സുകാരെൻറ അളന്നുമുറിച്ച ഷോട്ട്...ലയണൽ മെസ്സിയുടെ ഫ്രീകിക്ക് മാന്ത്രികതയുടെ ചെറുപതിപ്പെേന്നാണം നാസിം എന്ന കൊച്ചുമിടുക്കെൻറ ലോങ് ഷോട്ട് മുന്നോട്ടു നീങ്ങുന്ന ടയറിനുള്ളിലേക്ക്...ആരും കൈയടിച്ചുപോകുന്ന ഒന്നാന്തരം കൃത്യത. അതിശയകരമായ പ്രതിഭാസ്പർശവുമായി നാസിമിെൻറ ആ കിടിലൻ ‘ഗോൾ’ ചേട്ടൻ നസൽ കാമറയിൽ പകർത്തി ടിക്ടോക്കിൽ പോസ്റ്റ് ചെയ്തു. രണ്ടു ദിവസംകൊണ്ടു തന്നെ ആയിരക്കണക്കിനാളുകൾ ദർശിച്ച ആ വിസ്മയ ‘സ്കിൽ’ സമൂഹമാധ്യമങ്ങളിൽ ൈവറലായി. ക്രിസ്റ്റ്യാേനാ റൊണാൾഡോയുടെ ഗോൾനേട്ടത്തിെൻറ കമൻററി കൂടി പശ്ചാത്തലത്തിൽ ചേർത്തതോടെ വീണ്ടും വീണ്ടും കാണാൻ തോന്നുന്ന തരത്തിേലക്ക് നാസിമിെൻറ ‘ടയർ ഗോളി’െൻറ ടിക്ടോക് വിഡിയോ മാറി.
@nazalch414 @shabeeb_tk_##brother ##footballlove ##tyre ##messi ##neymar ##cristiano ##ishttam ##rainbowskill ##challange ##support ##india ##keralafootball ##cr7
♬ original sound - mojojojo1010
ഒരൊറ്റ വിഡിയോയുടെ ബലത്തിലല്ല ഈ ‘‘ടിക്േടാക് ബ്രദേഴ്സി’െൻറ ഫുട്ബാൾ പാടവം. നസലിെൻറ പേരിലുള്ള (@nazalch414) ടിക്ടോക് അക്കൗണ്ടിൽ നിറയെ വിസ്മയിപ്പിക്കുന്ന പന്തടക്കങ്ങളുടെ കൂടുതൽ ദൃശ്യങ്ങൾ. ചേട്ടനും അനിയനും കൂടി ഹെഡ് ചെയ്ത് കൈമാറിയെത്തുന്ന പന്തിനെ ഒടുവിൽ നിലംതൊടാതെ കുത്തിനിർത്തിയ ടയറിനുള്ളിലൂടെ നാസിം ഗോളാക്കി മാറ്റുന്ന മെറ്റാരു വിഡിയോയും ഏറെ വൈറലായി മാറി. റെയിൻബോ സ്കില്ലും ജഗ്ലിങ്ങും ഫ്രീകിക്കും സിസർകട്ടും അടക്കം ഓരോ വിഡിയോയും ആകർഷകം. ഇരുവർക്കും പുറമെ കസിൻ ഷബീബിെൻറ പന്തടക്കത്തിെൻറ വിഡിയോയും നസലിെൻറ ടിക്ടോക് അക്കൗണ്ടിലുണ്ട്. ഷബീബിെൻറ ഒരു വിഡിയോ ഇതിനകം കണ്ടത് 41 ലക്ഷം പേരാണ്. മൂവരും ചേർന്നാണ് ഇതിെൻറയൊക്കെ ചിത്രീകരണം. ലോക്ഡൗൺ കാലത്ത് വീട്ടിനുള്ളിൽ കുത്തിയിരിക്കുേമ്പാൾ പന്താണ് തങ്ങളുടെ വലിയ ആശ്വാസമെന്ന് പറയുന്നു നസൽ.
@nazalch414 My brother ##support @shabeeebb ##keralafootball ##footballchallenge ##messi ##cr7 ##fifa ##footy ##indian ##football ##kannur ##mallu ##njr ##childhood ##talent
♬ original sound - anandhuanandhu568
ലോക്ഡൗൺ തുടങ്ങിയശേഷമുള്ള മുറ്റത്തെ പ്രകടനങ്ങളാണ് ടിക്ടോക്കിൽ കൂടുതലും. ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമടക്കം ‘ഫുട്ബാൾ ബ്രദേഴ്സ്’ വിഡിയോകൾ ഹിറ്റായിക്കഴിഞ്ഞു. നസൽ ടിക്ടോക് അക്കൗണ്ട് തുടങ്ങിയിട്ട് ഏഴു മാസമായിട്ടേയുള്ളൂ. ഇതിനകം അരലക്ഷത്തോളം ഫോളോവേഴ്സായി. അഭിനന്ദിച്ചുകൊണ്ട് നിരവധി പേർ കമൻറുകളയക്കുന്നുണ്ടെന്ന് നസൽ പറഞ്ഞു.
@nazalch414 Brother പൊളിച്ചു @shabeeebb ##keralafootball ##football ##mallu ##footballlove ##talent ##support ##india ##ronaldo ##messi ##neymar ##ishttam
♬ original sound - Mr photogrphr
മോഡലും നടനുമായ ഷിയാസ് കരീം നാസിമിെൻറ വിഡിയോ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിട്ടുണ്ട്. ‘ഇവൻ ഭയങ്കര ടാലൻറഡാണ്. ഒരു രക്ഷയുമില്ല. പഴയ കളിക്കാരനായിരുന്നു ഞാൻ. ഇതു കാണുേമ്പാൾ വളെര സന്തോഷം തോന്നുന്നു. ഇവനെ ഞാൻ തീർച്ചയായും പിന്തുണക്കും. ഷിയാസ് പറയുന്നു. ‘പ്രതിഭാസമ്പത്തും കൃത്യതയും ഒത്തിണങ്ങിയ മിടുക്കനാണിവൻ. ചെറുപ്പത്തിൽ ഇത്ര ടാലൻറ് കാഴ്ചവെക്കുന്ന ഇവനെ പ്രോത്സാഹിപ്പിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം..’ നാസിമിെൻറ വിഡിയോ കണ്ട ഫുട്ബാൾ താരം ആസിഫ് സഹീറിെൻറ പ്രതികരണം ഇതായിരുന്നു..
@nazalch414 ♬ original sound - mojojojo1010
ഒന്നാന്തരം പന്തടക്കം കാഴ്ചവെക്കുന്നുണ്ടെങ്കിലും നാസിം ഇതുവരെ കോച്ചിങ്ങിനൊന്നും പോയിട്ടില്ല. സ്വാഭാവിക പ്രതിഭാശേഷിയുള്ള ഈ കൊച്ചുമിടുക്കൻ വെക്കേഷൻ കാലത്ത് കോച്ചിങ്ങിന് പോകണമെന്ന് കാത്തിരിക്കുേമ്പാഴാണ് കോവിഡ് ബാധയും ലോക്ക്ഡൗണുമൊക്കെയെത്തിയത്. കടുത്ത ഫുട്ബാൾ പ്രേമികളായ ഇരുവരും വീട്ടുമുറ്റത്തെ സ്വന്തം പരിശീലനക്കളരിയിലാണ് അടവുകൾ പഠിച്ചെടുക്കുന്നത്. കണ്ണൂർ ജില്ലയിലെ പാനൂർ ഹൈസ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിയാണ് നസൽ. നാസിം പുത്തുർ കുത്ബിയ്യ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നാലാം തരത്തിൽ പഠിക്കുന്നു. പാനൂർ സ്വദേശി മുജ്തബയുടെയും നൗഷിമയുെടയും മക്കളാണിവർ. ഷബീബ് പ്ലസ്വണ്ണിന് പഠിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.