മോസ്കോ: നാലുവർഷത്തിലൊരിക്കൽ ഫുട്ബാൾ മാമാങ്കം വിരുന്നിനെത്തുേമ്പാൾ പ്രധാന സ്ഥാനങ്ങളെല്ലാം കൈയടക്കാറുള്ളത് പുരുഷ കേസരികളായിരിക്കും. എന്നാൽ, റഷ്യൻ ലോകകപ്പിെൻറ ജനറൽ കോഒാഡിനേറ്റർമാരായി പുതുചരിത്രം രചിച്ചിരിക്കുകയാണ് രണ്ട് വനിതകൾ. പ്രിസില്ല ജാൻസെൻസും ജോ ഫെർണാണ്ടസും.
ഒരു ആതിഥേയ നഗരത്തിൽ മത്സരത്തിന് മുമ്പും, മത്സര സമയത്തും ശേഷവും നടക്കുന്ന എല്ലാ കാര്യങ്ങളിലും ഉത്തരവാദിത്തമുള്ള ജോലിയാണ് ഇരുവരും വിജയകരമായി നടപ്പാക്കുന്നത്. പരിശീലന കേന്ദ്രങ്ങൾ, ടീം ഹോട്ടൽ, ഫാൻ ഫെസ്റ്റുകൾ, സ്റ്റേഡിയത്തിെൻറ മുക്കും മൂലയും തുടങ്ങി സുരക്ഷ, ടി.വി, ടിക്കറ്റ്, മാധ്യമങ്ങൾ, മാർക്കറ്റിങ് എന്ന് കണ്ട സർവ കാര്യങ്ങളുടെയും മേൽനോട്ടം വഹിക്കുകയും ഒത്തൊരുമിച്ച് ഏകോപിപ്പിച്ച് നടത്തിക്കൊണ്ട് പോവുകയും ചെയ്യേണ്ട ചുമതല കോഒാഡിനേറ്റർക്കാണ്. 20 വർഷമായി ഫുട്ബാളുമായി ഇഴുകി ജീവിക്കുന്ന പ്രിസില്ല അയാക്സിലെ വിദേശ കളിക്കാരുടെ സഹായിയായാണ് തുടങ്ങിയത്. 2004ൽ യുവേഫയുടെ ഒരു ടൂർണമെൻറ് വേദിയുടെ ഡയറക്ടറായി.
നെതർലൻഡ്സ് വനിത ഫുട്ബാൾ, ന്യൂസൗത്ത് വെയ്ൽസ് വനിത ഫുട്ബാൾ െഡവലപ്മെൻറ് എന്നിവക്ക് നേതൃത്വം നൽകിയത് ജോ ഫെർണാണ്ടസാണ്. നിരവധി സ്ത്രീകൾ ഫുട്ബാൾ മാനേജ്മെൻറ് രംഗത്ത് പ്രവർത്തിക്കുന്നുണ്ടെങ്കിലും അവരെല്ലാം താഴേക്കിടയിൽ മാത്രം ഒതുങ്ങിപ്പോവുകയാണ് പതിവ്. എന്നാൽ, ലോകകപ്പിൽ കാണിച്ച ഇൗ മാതൃക എല്ലാ ഫെഡറേഷനുകളും കോൺഫെഡറേഷനുകളും പിന്തുടരണം എന്ന് ഇരുവരും അഭിപ്രായപ്പെട്ടു. സ്റ്റേഡിയത്തിനു പുറത്തും നല്ല സുഹൃത്തുക്കളായ ഇരുവരും പരസ്പരം താങ്ങും തണലുമായാണ് നിലകൊള്ളുന്നത്. പരസ്പരം റോൾമോഡലുകളായി കണക്കാക്കുന്ന ഇരുവരും ധാർമികമായ പിന്തുണ ആവശ്യമായി വരുന്ന സന്ദർഭങ്ങളിൽ പരസ്പരം സഹായിക്കാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.