ഒന്നല്ല, ഒരുപിടി മികച്ചതും വേദനിപ്പിക്കുന്നതുമായ മുഹൂർത്തങ്ങളുള്ള താരമാണ് ഡേ വിഡ് ബെക്കാം. കളിയും മോഡലിങ്ങുമായി ആരാധകരെ കൊതിപ്പിച്ച ഇംഗ്ലീഷ് ഫുട്ബാളർ. 13 വർ ഷം ഇംഗ്ലീഷ് കുപ്പായമണിഞ്ഞ് 115 മത്സരങ്ങളിൽ ബൂട്ടണിഞ്ഞു. ലോകോത്തര ക്ലബുകളിലെ സൂപ്പ ർതാരനിരകൾക്കൊപ്പം പന്തുതട്ടിയ നല്ലകാലം.
16ാം വയസ്സിൽ മാഞ്ചസ്റ്റർ യുനൈറ്റഡ് യൂത്ത് അക്കാദമിയിലൂടെ തുടങ്ങിയ കരിയർ. 12 വർഷം നീണ്ട യുനൈറ്റഡ്വാസത്തിന് 2003ൽ അന്ത്യംകുറിക്കുേമ്പാൾ മികവിെൻറ ഉന്നതിയിലായിരുന്നു. പിന്നീട്, റയൽ മഡ്രിഡിൽ നാലു സീസൺ. ലോസ്ആഞ്ജലസ് ഗാലക്സിയിലും പി.എസ്.ജിയിലും കളിച്ച് 2013ൽ കരിയർ അവസനിപ്പിച്ച താരം ഇന്ന് ഇൻറർമിയാമിയെന്ന മുൻ ക്ലബിെൻറ ഉടമകൂടിയാണ്. തെൻറ കരിയറിലെ മറക്കാനാവാത്ത 5 മുഹൂർത്തങ്ങൾ ബെക്കാം ഓർക്കുന്നു.
1. യുനൈറ്റഡിലെ ട്രിപ്പ്ൾ കിരീടം: 1998-99 സീസൺ. ബെക്കാമിെൻറ കരിയറിലെ ഏറ്റവും തിളക്കമേറിയ ഓർമ. ബയേണിനെതിരെ ഇഞ്ചുറിടൈമിൽ നേടിയ രണ്ട് ഗോളിന് യുനൈറ്റഡിന് ചാമ്പ്യൻസ് ലീഗ് കിരീടം. ഇംഗ്ലീഷ് പ്രീമിയർലീഗ്, എഫ്.എ കപ്പ് എന്നിവയും യുനൈറ്റഡ് സ്വന്തമാക്കി.
2. റയലിനൊപ്പം ലാലിഗ കിരീടം: യുനൈറ്റഡിൽനിന്ന് റയലിലെത്തിയ ബെക്കാമിെൻറ ഏക കിരീടവിജയമായിരുന്നു 2006-07 സീസണിലെ ലാലിഗ. സീസണിൽ ബെക്കാം മികച്ച ഫോമിലുമായിരുന്നു.
3. വിരമിക്കൽ മത്സരം: 21വർഷം നീണ്ട കരിയറിനോട് യാത്രപറഞ്ഞ് പി.എസ്.ജിയിൽനിന്ന് വിരമിച്ച മത്സരം. വിവിധ ക്ലബുകളിലും ദേശീയ ടീമിലും പടർന്നു പന്തലിച്ച കരിയറിനോട് 2013 മേയ് 16നായിരുന്നു യാത്രപറഞ്ഞത്.
4. അർജൻറീനക്കെതിരായ റെഡ്കാർഡ്: 1998ലോകകപ്പ് പ്രീക്വാർട്ടറിൽ അർജൻറീനക്കെതിരായ വാശിയേറിയ മത്സരത്തിനിടെ ബെക്കാം ചുവപ്പുകാർഡുമായി പുറത്തായി. ഷൂട്ടൗട്ടിലേക്ക് നീണ്ട കളിയിൽ ഇംഗ്ലണ്ട് 4-3ന് തോറ്റു. തെൻറ കരിയറിലെ ഏറ്റവും വേദനയേറിയ ദിനമായി ബെക്കാം ഓർക്കുന്നു.
5. മാഞ്ചസ്റ്റർ വിട്ട കാലം: കോച്ച് അലക്സ് ഫെർഗൂസെൻറ മികച്ച കണ്ടെത്തലായിരുന്നു ഡേവിഡ് ബെക്കാം. ക്ലബിെനക്കാൾ പ്രശസ്തനായ താരം. അങ്ങനെ വളരാൻ ഫെർഗൂസനും അനുവദിച്ചു. ഒടുവിൽ ഇരുവരും രണ്ട് ദ്രുവത്തിലായി. ‘ബൂട്ട് സംഭവം’ എന്ന വിവാദത്തിനൊടുവിൽ ബെക്കാം യുനൈറ്റഡ് വിട്ട് റയലിലേക്ക് പറന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.