മുംബൈ: സചിൻ ടെണ്ടുൽക്കറെന്നാൽ ഇന്ത്യക്കാർക്ക് വെറുമൊരു ക്രിക്കറ്റ് താരം മാത്രമല്ല, ഹൃദയത്തിൽ കുരുത്ത ഒര ുവികാരം തന്നെയാണത്. സചിെൻറ ഓരോ ഇന്നിങ്സും ക്രിക്കറ്റ് ആരാധകരെ ആനന്ദത്തിലാഴ്ത്തിയതിനൊപ്പം അദ്ദേഹ ം പുറത്താകുേമ്പാൾ ആളുകൾ ടെലിവിഷൻ സെറ്റുകൾ ഓഫാക്കി മടങ്ങുകയും ചെയ്തിരുന്ന ഒരുകാലമുണ്ടായിരുന്നു.
ഇന്ത് യൻ ക്രിക്കറ്റെന്നാൽ സചിനെന്ന് വിവക്ഷിക്കപ്പെട്ട നാളുകളായിരുന്നു അത്. 22 വാര നീളമുള്ള ക്രിക്കറ്റ് പിച്ചിനെ അടക്കി വാണ മുംബൈക്കാരൻ എഴുതിച്ചേർത്ത റെക്കോഡുകളും നേടിയ പുരസ്കാരങ്ങളും അനവധി. എന്നാൽ, സചിനെക്കുറിച്ച് ഏറ െയൊന്നും അറിയപ്പെടാത്ത കുറച്ച് കാര്യങ്ങൾ പങ്കുവെക്കുകയാണ് ചുവടെ.
1. ചെറുപ്പകാലത്ത് സചിന് ബാറ്റിങ്ങി നേക്കാൾ താൽപര്യം ബൗളിങ്ങിനോടായിരുന്നുവെന്നത് എത്രപേർക്കറിയാം. പേസ് ബൗളറാവണമെന്ന താൽപര്യവുമായി എം.ആർ.എഫ് പേസ് ഫൗണ്ടേഷനിലെത്തിയ സചിനോട് ബാറ്റിങ്ങിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ നിർദേശിച്ചത് ഹെഡ് കോച്ചായിരുന്ന ഓ സീസ് ഇതിഹാസം ഡെന്നിസ് ലില്ലിയാണ്.
2. ഇന്ത്യക്കായി അരങ്ങേറുന്നതിന് മുമ്പ് സചിൻ ‘പാകിസ്താനു വേണ്ടി’യും കളത്തിലിറങ്ങിയിട്ടുണ്ട്. 1988ൽ ബ്രാബോൺ സ്റ്റേഡിയത്തിൽ ഇന്ത്യക്കെതിരായ ഏകദിന പരിശീലന മത്സരത്തിൽ സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡറായാണ് സചിൻ പാക് താരങ്ങൾക്കൊപ്പം കളിച്ചത്.
3. ബാറ്റിങ്ങിനൊപ്പം ചില സമയങ്ങളിൽ സചിൻ പന്തുകൊണ്ടും ഇന്ദ്രജാലം കാണിച്ചു. ഏകദിനത്തിൽ രണ്ട് വട്ടം അഞ്ചുവിക്കറ്റ് പിഴുത സചിൻ ഇക്കാര്യത്തിൽ ആസ്ട്രേലിയൻ സ്പിൻ ഇതിഹാസം ഷെയ്ൻ വോണിനേക്കാൾ (ഒന്ന്) കേമനാണ്.
4.1989ൽ പാകിസ്താനെതിരെ നടന്ന സചിെൻറ അരങ്ങേറ്റ ടെസ്റ്റ് ഇതിഹാസ താരം കപിൽ ദേവിെൻറ 100ാം ടെസ്റ്റ് മത്സരമായിരുന്നു.
5. അന്താരാഷ്ട്ര ക്രിക്കറ്റിൽ മൂന്നാം അമ്പയർ വിധി നിർണയിച്ച് റണ്ണൗട്ടായ ആദ്യ ബാറ്റ്സ്മാനാണ് സചിൻ (1992- ദക്ഷിണാഫ്രിക്ക)
6. 19ാം വയസിൽ ഇംഗ്ലീഷ് കൗണ്ടി കളിക്കുന്ന പ്രായം കുറഞ്ഞ കളിക്കാരനെന്ന റെക്കോഡ് സചിൻ സ്വന്തം പേരിലാക്കി.
7. ആഭ്യന്തര ക്രിക്കറ്റിൽ രഞ്ജി ട്രോഫി, ഇറാനി ട്രോഫി, ദുലീപ് ട്രോഫി അരങ്ങേറ്റങ്ങളിൽ െസഞ്ച്വറി നേടിയതിെൻറ റെക്കോഡും സചിന് സ്വന്തം
8. വിഖ്യാത സംഗീത സംവിധായകൻ സചിൻ ദേവ് ബർമനോടുള്ള ഇഷടം കൊണ്ടാണ് പിതാവ് രമേഷ് ടെണ്ടുൽക്കർ മകന് ആ പേര് നൽകിയത്.
9. രാജ്യത്തെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ ഭാരതരത്ന നേടുന്ന ആദ്യ കായിക താരവും ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാണ് സചിൻ (2014)
10. ടെസ്റ്റ്, ഏകദിന മത്സരങ്ങൾക്കൊപ്പം ട്വൻറി20യിലും പ്രതിഭ തെളിയിച്ച സചിൻ ഇന്ത്യൻ പ്രീമിയർ ലീഗിെൻറ 2010 എഡിഷനിൽ മികച്ച റൺവേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് സ്വന്തമാക്കി. (15 മത്സരങ്ങളിൽ നിന്നും 618 റൺസ്)
11. 1996ൽ നൈറോബിയിൽ ശ്രീലങ്കക്കെതിരായ ഏകദിനത്തിൽ 37 പന്തിൽ സെഞ്ച്വറി നേടി ലോക െറക്കോഡിട്ട പാകിസ്താൻ ബാറ്റ്സ്മാൻ ഷാഹിദ് അഫ്രീദിക്ക് (31 പന്തിൽ സെഞ്ച്വറി നേടി ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്സ് പിന്നീട് ഈ റെക്കോഡ് തിരുത്തി) സ്വന്തം ബാറ്റ് സമ്മാനമായി നൽകിയിരുന്നു.
12. 1987 ലോകകപ്പിൽ ഇന്ത്യ-സിംബാബ്വേ മത്സരത്തിൽ ബോൾബോയ് ആയി 14 കാരൻ സചിൻ വാംഖഡെ സ്റ്റേഡിയത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.