ഭൂമിയിലെ വേഗരാജാവെന്നാണ് ഉസൈൻ ബോൾട്ടിനെ ലോകം വിളിക്കുന്നത്. എന്നാൽ ബോൾട്ട് ശൂന്യാകാശത്ത് പോയി ഒരു ഒാട്ട മത്സരത്തിൽ പെങ്കടുത്താൽ എങ്ങനെയിരിക്കും. ഒടുവിൽ സീറോ ഗ്രാവിറ്റിയിലും ബോൾട്ട് വേഗത പരീക്ഷിച്ചു. എ310 എന്ന വിമാനത്തിൽ പ്രത്യേകമായി സജ്ജീകരിച്ച സീറോ ഗ്രാവിറ്റിയിലായിരുന്നു ബോൾട്ടിെൻറ വേഗതാ പരീക്ഷണം. ഫ്രാൻസിലായിരുന്നു സൗഹൃത മത്സരം നടന്നത്.
ഫ്രഞ്ച് ബഹിരാകാശ യാത്രികനായ ജീൻ ഫ്രാൻസോയിസ് ക്ലെവ്റോയ്യും നോവ സ്പേസ് സി.ഇ.ഒ ഒക്ടാവ് ഡേ ഗൗലേയുമാണ് ബോൾട്ടിനൊപ്പം സീറോ ഗ്രാവിറ്റിയിൽ ഒാടിയത്. മത്സരത്തിൽ ബോൾട്ട് വിജയിക്കുകയും ചെയ്തു. ഒരു ഷാംപെയിൻ കമ്പനിയുടെ പരസ്യ ചിത്രീകരണത്തിെൻറ ഭാഗമായാണ് ബോൾട്ടിെൻറ പ്രകടനം. മത്സരത്തിെൻറ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
Running in Zero Gravity @GHMUMM. #DareWinCelebrate #NextVictory pic.twitter.com/5P5CACcLOx
— Usain St. Leo Bolt (@usainbolt) September 12, 2018
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.