തെൻറ എക്കാലത്തെയും മികച്ച െഎ.പി.എൽ ടീമിനെ തെരഞ്ഞെടുത്തിരിക്കുകയാണ് മുൻ ഇന്ത്യൻ ബാറ്റ്സ്മാൻ വസീം ജാഫർ. ചെന്നൈ സൂപ്പർ കിങ്സ് താരം എം.എസ്. ധോനിയാണ് വസീമിെൻറ സ്വപ്ന ടീമിലെ നായകൻ. 12 അംഗ ടീമിൽ എട്ടുപേരും ഇന്ത്യൻ താരങ്ങളാണെന്നതാണ് കൗതുകം. ട്വിറ്ററിലാണ് താരം സ്വപ്ന ടീമംഗങ്ങളെ പങ്കുവെച്ചത്.
ഇന്ത്യയുടെ വെടിക്കെട്ട ് താരവും നാല് െഎ.പി.എൽ കിരീടങ്ങൾ നേടിയ മുംബൈ ഇന്ത്യൻസിെൻറ നായകനുമായ രോഹിത് ശർമയെ വെസ്റ്റിൻഡീസിെൻറ ഇതിഹാസതാരം ക്രിസ് ഗെയിലിനൊപ്പം ഒാപണറാക്കിയപ്പോൾ ചെന്നൈ ടീമിെൻറ തുറുപ്പ് ചീട്ട് സുരേഷ് റൈനയെയാണ് മൂന്നാമനാക്കി ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യൻ നായകനും റൺമെഷീനുമായ വിരാട് കോഹ്ലിയുമുണ്ട് ടീമിൽ. ഇന്ത്യയുടെ നിലവിലെ വിക്കറ്റ് വേട്ടക്കാരൻ ജസ്പ്രീത് ബുംറ, രവിചന്ദ്ര അശ്വിൻ, ഹർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരും വസീമിെൻറ ടീമിലെ താരങ്ങളാണ്. െഎ.പി.എൽ ചരിത്രത്തിലെ ഏറ്റവും അപകടകാരിയായ സ്പിന്നർ അഫ്ഗാനിസ്ഥാെൻറ റാഷിദ് ഖാനും ടീമിലുണ്ട്. കഴിഞ്ഞ തവണത്തെ െഎ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി ഏവരെയും ഞെട്ടിക്കുന്ന വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത ആന്ദ്രേ റസലാണ് ടീമിലെ ഒാൾറൗണ്ടർ. ശ്രീലങ്കയുടെ ലസിത് മല്ലിംഗയെയും തെൻറ സ്വപ്ന ടീമിലെടുത്ത വസീം മറ്റുള്ളവരോട് അവരുടെ സ്വപ്ന ടീം പങ്കുവെക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
My all time IPL team:
— Wasim Jaffer (@WasimJaffer14) March 29, 2020
1- @henrygayle
2- @ImRo45
3- @ImRaina
4- @imVkohli
5- @msdhoni C/WK
6- @Russell12A
7- @hardikpandya7
8- @rashidkhan_19
9- @ashwinravi99
10- @Jaspritbumrah93
11- Malinga
12th- @imjadeja
Share yours, I'll retweet the teams I like#ipl @BCCI @IPL
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.