മുംബൈ: ഇന്ത്യൻ വേരുകൾ തേടി യാത്രചെയ്യുകയാണ് വെസ്റ്റിൻഡീസ് ക്രിക്കറ്റ് ടീം മുൻ നാ യകൻ ഡാരൻ ഗംഗ. നൂറ്റാണ്ടുകൾ മുമ്പ് ട്രിനിഡാഡിലേക്കു കുടിയേറിയ പ്രപിതാമഹന്മാരുടെ വേരുകൾ അന്വേഷിച്ച് ഏതാനും നഗരങ്ങളിൽ ഈ മുൻ ബാറ്റ്സ്മാൻ എത്തിക്കഴിഞ്ഞു. കൊൽക്കത്തയും മുംബൈയും എല്ലാം കറങ്ങി. എന്നാൽ, കാര്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ല. ലെജൻഡ്സ് ക്രിക്കറ്റ് ടൂർണെമൻറിെൻറ ഭാഗമായി ഇന്ത്യയിൽ എത്തിയപ്പോഴും വേരുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബോളിവുഡ് സിനിമയും ഇന്ത്യൻരുചികളും ഇഷ്ടപ്പെടുന്ന ഡാരൻ ഗംഗ. 1845നുമുമ്പ് കൊൽക്കത്തയിൽനിന്ന് കപ്പലിൽ ട്രിനിഡാഡിലേക്ക് ആളുകൾ എത്തിയിട്ടുണ്ടെന്ന് ഗംഗ പറയുന്നു. ഇന്ത്യൻ പാരമ്പര്യത്തിലും സംസ്കാരത്തിലും ഏറെ അഭിമാനമുള്ളവരാണ് ഞങ്ങൾ. എത്രയും വേഗം ഇന്ത്യയിലെ വേരുകൾ കണ്ടെത്താനാകുമെന്നാണ് കരുതുന്നത് -ഗംഗ പറഞ്ഞു. അമിതാഭ് ബച്ചൻ, മിഥുൻ ചക്രവർത്തി, ഋഷി കപൂർ, ഹേമമാലിനി, സീനത്ത് അമൻ എന്നിവരെല്ലാം തിളങ്ങിനിന്ന കാലത്താണ് തെൻറ ബാല്യം. ചപ്പാത്തിയും ജിലേബിയും ഗുലാബ് ജാമും എല്ലാം ഏറെ ഇഷ്ടപ്പെടുന്നതായും ഗംഗ പറഞ്ഞു. സ്വന്തം വീടുപോലെതന്നെയാണ് ഇന്ത്യയെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.