ബിർമിങ്ഹാം: കോമയിൽ നിന്നുണർന്ന ശേഷം യുവ ഫുട്ബാളറായ റോറി കുർടിസിന് താൻ എവിടെയാണെന്നറിയില്ലായിരുന്നു. എങ്ങനെയാണ് അവിടെയെത്തിയതെന്നോ അറിവില്ലായിരുന്നു. ഇംഗ്ലണ്ടിൽ മാഞ്ചസ്റ്റർ യുനൈറ്റഡ് അക്കാദമിയിലെ വളർന്നുവരുന്ന ഫുട്ബാൾ താരമാണ് താനെന്ന കാര്യം മറന്ന അവൻ, പക്ഷേ ഉറക്കമുണർന്ന ശേഷം പറയാൻ തുടങ്ങിയ ഭാഷ ഫ്രഞ്ചാണെന്ന് കണ്ട് ബന്ധുക്കളും ആശുപത്രിക്കാരും അത്ഭുതം കൂറി. നല്ല ഒഴുക്കോടെ ഫ്രഞ്ച് സംസാരിക്കാൻ തുടങ്ങിയതോടെ പരിചരിക്കാനുണ്ടായിരുന്ന നഴ്സ് ഫ്രാൻസിലെ ഏത് ഭാഗത്താണ് കുർട്ടിസ് ജനിച്ചതെന്ന് അച്ഛനോട് ചോദിച്ചു. എന്നാൽ ഏറെ സമയമൊന്നും സ്കൂൾ കാലത്ത് പഠിച്ച് മറന്ന ഭാഷ പറയാന് അവനായില്ല.
ഒരു സ്വപ്നത്തിെൻറ ഓർമയെന്ന പോലെ ഫ്രഞ്ച് സംസാരിക്കാനുള്ള കഴിവും പതിയെ മാഞ്ഞുപോയി. മകെൻറ ഭാഷ കേട്ടതിനാലാകാം കുർടിസിെൻറ പിതാവ് തങ്ങളുടെ വംശവേരുകൾ തിരഞ്ഞിറങ്ങി. ഫ്രാൻസിലെ നോർമാൻഡിയിൽ നിന്നുള്ളവരായിരുന്നു അവരുടെ പൂർവികൻമാർ. എന്നാൽ 19ാം നൂറാണ്ടിൽ ആ ബന്ധം അവസാനിച്ചതുമാണെന്നും പിതാവ് കണ്ടെത്തി.
2012 ആഗസ്റ്റിൽ മഴയുള്ള ഒരു ഉച്ചനേരമായിരുന്നു കുർടിസിെൻറ ജീവിതം താളംതെറ്റിച്ച അപകടം. 22കാരനായിരുന്ന യുവതാരം അന്ന്. ഫുട്ബാൾ കളിയോടൊപ്പം പഠനവും മുന്നോട്ടുകൊണ്ടുപോയ താരം സ്പോർട്സ് സയൻസ് ആൻഡ് സൈക്കോളജിയിൽ ബിരുദം ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു. അപകടം നടന്നത് എങ്ങനെയാണെന്ന് കൂർട്ടിസ് ഓർക്കുന്നില്ലെങ്കിലും താരം സഞ്ചരിച്ച വാൻ ഒരു ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. തകർന്ന വാഹനത്തിനിടയിൽ നിന്ന് 40 മണിക്കൂർ പണിപെട്ടാണ് അഗ്നിശമന സേനാംഗങ്ങൾ അവനെ പുറത്തെടുത്ത്. അപകട സമയത്ത് ബോധരഹിതനായ കുർടിസ് കോമയിലായി. വിദഗ്ദ ചികിത്സക്കായി ആകാശമാർഗം ബിർമിങ്ഹാമിലെ ക്വീൻ എലിസബത് ആശുപത്രിയിലേക്ക് ഉടൻ മാറ്റി. ആറു ദിവസത്തിന് േശഷമാണ് കോമയിൽ നിന്നും ഉണർന്നത്. ഉണർന്ന ശേഷം പത്തുവയസുകാരനെേപാലെയായിരുന്നു പെരുമാറ്റം. വർഷങ്ങൾക്ക് മുേമ്പ ചത്തുപോയ വളർത്തുനായ്യെ കുറിച്ചായിരുന്നു അവൻ ആദ്യം അമ്മയോട് അന്വേഷിച്ചത്.
പരിക്കും രോഗങ്ങളും നശിപ്പിച്ച കരിയർ
ഏഴാം വയസിൽ മെനിഞ്ചൈറ്റിസ് സെപ്റ്റിസീമിയ ബാധിച്ച കുർട്ടിസ് ജീവിത്തിലേക്ക് തിരികെ വരാൻ 50 ശതമാനം സാധ്യത മാത്രമാണ് ഡോക്ടർമാർ കൽപിച്ചത്. എന്നാൽ അവിടെ നിന്നും പോരാടി ജയിച്ച അവൻ ആറാഴ്ചക്ക് ശേഷം വീട്ടിലെത്തി. കാഴ്ചശക്തിയിൽ നേരിയ കുറവ് നേരിട്ടതിനാൽ ഒരുവർഷം കണ്ണട വെേക്കണ്ടി വന്നുവെന്ന് മാത്രം. ഡോക്ടർമാരടക്കം ആർക്കും അത് വിശ്വസിക്കാനായില്ല. കടുത്ത ബിർമിങ്ഹാം സിറ്റി ആരാധക കുടുംബത്തിലായിരുന്നു താരത്തിെൻറ ജനനം. 11ാം വയസിൽ ബിർമിങ്ഹാം അവനെ ടീമിലെടുത്തു.
13ാം വയസിൽ പ്രാദേശിക ക്ലബായ സെൻട്രൽ അയാക്സിനായി സെവൻസ് ടൂർണമെൻറിൽ പങ്കെടുക്കവേ നടത്തിയ പ്രകടനമാണ് മാഞ്ചസ്റ്റർ യുനൈറ്റഡിലേക്കുള്ള വഴിതെളിച്ചത്. പിന്നീട് അവധി ദിനങ്ങളിൽ ചുവന്ന ചെകുത്താൻമാരുടെ കാരിങ്ടൺ അക്കാദമിയിലേക്കായി യാത്രകൾ. കുടുംബത്തെ വിട്ട് മാഞ്ചസ്റ്ററിലേക്ക് കുടിയേറാനുള്ള ബുദ്ധിമുട്ട് അറിയിച്ചതിനെത്തുടർന്ന് ക്ലബ് പ്രദേശത്തെ വാൽസാൾ ക്ലബിൽ ചേർത്തു. തങ്ങൾക്ക് തിരികെ നൽകാമെന്ന ഉറപ്പിലാണ് കുർടിസിനെ യുനൈറ്റഡ് അവർക്ക് വിട്ടുകൊടുത്തത്. എന്നാൽ പരിക്കും രോഗങ്ങളും അവെൻറ കരിയർ നേരത്തെ അവസാനിപ്പിച്ചു. ഇപ്പോൾ ഒരു സലൂൺ നടത്തുകയാണ് കുർടിസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.