റാഷിദി​െൻറ പന്തിൽ ക്ലീൻ ബൗൾഡായ ധോണി കുപിതനായി നേരെ ഏ​െൻറയടുത്തേക്ക്​ വന്നു

ക്യാപ്​റ്റൻ കൂൾ മഹേന്ദ്ര സിങ്​ ധോണി സകല നിയന്ത്രണവും വിട്ട്​ തന്നോട്​ ചൂടായ കഥ പങ്കുവെക്കുകയാണ്​ മുൻ ഓസ്‌ട്രേലിയൻ താരവും ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സി​​െൻറ ബാറ്റിങ് കോച്ചുമായ മൈക്കല്‍ ഹസ്സി. കളിക്കളത്തിൽ എന്ത്​ സംഭവിച്ചാലും സൗമ്യനായി തുടരുന്ന, ഒരു പരിധിവിട്ട്​ വിജയങ്ങൾ ആഘോഷിക്കാത്ത താരമാണ്​ മഹി. അങ്ങേയറ്റം സമ്മർദ്ദമുള്ള ഘട്ടങ്ങളിൽ പോലും ശാന്തനായി കാണപ്പെടുന്ന താരത്തിന്​ വളരെ ചുരുക്കം സാഹചര്യങ്ങളിൽ മാത്രമാണ്​ അത്​ നഷ്​ടമായിട്ടുള്ളത്​​​.

ചെന്നൈയും സൺറൈസേഴ്​സ്​ ഹൈദരാബാദും തമ്മിലുള്ള കളിക്കിടെയാണ്​ നാടകീയമായ രംഗം അരങ്ങേറിയത്​. താൻ നൽകിയ ഉപദേശത്തെ തുടര്‍ന്ന്​ ധോണി പുറത്തായതിന്​ പിന്നാലെ സി.എസ്‌.കെയുമായുള്ള ത​​െൻറ കരാര്‍ അവസാനിച്ചുപോകുമോ എന്നുപോലും താൻ ഭയപ്പെട്ടിരുന്നതായി ഹസ്സി വ്യക്തമാക്കി. 

ഒരു പോഡ്​കാസ്റ്റിൽ സംസാരിക്കുകയായിരുന്ന ഹസ്സി. 2018ല്‍ ചെന്നൈ തങ്ങളുടെ രണ്ടാം ഐ.പി.എല്‍ സ്വന്തമാക്കിയ സമയത്തായിരുന്നു സംഭവം. അഫ്ഗാനിസ്താന്‍ കളിക്കാരനും ബൗളിങ്ങിൽ ഹൈദരാബാദി​​െൻറ തുറുപ്പുചീട്ടുമായ റാഷിദ് ഖാ​​െൻറ ബൗളിങ്ങുമായി ബന്ധപ്പെട്ട്​ ബാറ്റിങ്​ കോച്ചായ ഹസി നൽകിയ ഉപദേശമാണ് വിനയായത്. ഹൈദരാബാദിനെതിരെയുള്ള ക്വാളിഫയര്‍ 1 വണ്‍ മല്‍സരത്തിനു മുമ്പായി ചെന്നൈ ടീമി​​െൻറ വിഡിയോ അനലിസ്റ്റ് റാഷിദ്​ ഖാ​​െൻറ ബൗളിങുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ ഹസ്സിയെ അറിയിക്കുകയായിരുന്നു. സ്പിന്നും ഗൂഗ്ലിയും എറിയുമ്പോള്‍ റാഷിദ് വ്യത്യസ്തമായാണ് പന്ത് പിടിക്കുന്നത് എന്ന്​ വീഡിയോ അനലിസ്റ്റ് കണ്ടെത്തുകയായിരുന്നു. 

അയാൾ നൽകിയ വിഡിയോ പഠിച്ചതിന്​ ശേഷം അത്​ ടീമിന്​ ഗുണകരമാവുമെന്ന്​ കണ്ടെത്തി. ഒരുപാട്​ ആലോചിച്ചതിന്​ ശേഷം അത്​ എല്ലാ ബാറ്റ്​സ്​മാൻമാർക്കും അയക്കാൻ തീരുമാനിച്ചു. ‘ഇത്​ ഉപയോഗിക്കുകയോ കളയുകയോ ചെയ്യാം... നിങ്ങളുടെ അറിവിലേക്ക്​ മാത്രമായി പങ്കുവെക്കുന്നു എന്നാണ്​ ഞാൻ അടിക്കുറിപ്പ്​ ഇട്ടത്​. 

മത്സരം തുടങ്ങി. ബൗൾ ചെയ്യുന്നത്​ റാഷിദാണ്​. ബാറ്റേന്തി കാത്തിരിക്കുന്നത്​ ധോണി. ത​​െൻറ ആദ്യ പന്തിൽ തന്നെ ധോണിയെ റാഷിദ്​ ക്ലീൻ ബൗൾഡാക്കി. ഒരു വമ്പൻ കവർഡ്രൈവിന്​ ശ്രമിച്ചതായിരുന്നു ധോണി. എന്നാൽ അവിടെ അദ്ദേഹത്തിന്​ പിഴക്കുകയും ബാൾ സ്റ്റംപ്​ തെറിപ്പിക്കുകയും ചെയ്​തു. അത്​ കണ്ടതോടെ എനിക്ക്​ വിഷമമായി. 18 പന്തില്‍ ഒമ്പത് റണ്‍സ് മാത്രമായിരുന്നു ധോണിയുടെ അപ്പോഴത്തെ സമ്പാദ്യം. ഗ്രൗണ്ടില്‍ നിന്നും നേരെ ഡഗൗട്ടില്‍ ഇരുന്ന ത​​െൻറയടുത്തേക്കാണ് ധോണി വന്നത്. ‘ഞാന്‍ ഏ​േൻറതായ രീതിയിയില്‍ കളിച്ചോളാം..., നന്ദി... ഇങ്ങനെ രോഷാകുലനായി പറഞ്ഞ് താരം അവിടെയിരുന്നു. -ഹസ്സി പറഞ്ഞു.

ധോണിയുടെ അപ്പോഴത്തെ പെരുമാറ്റം കണ്ടതോടെ സി.എസ്​.കെയിലെ കോച്ചി​​െൻറ റോൾ അവസാനിച്ചെന്നാണ്​ താൻ കരുതിയത്​. എന്നാൽ, മത്സരശേഷം ധോണി എ​​െൻറ അടുത്തേക്ക്​ വന്നു. ‘നിങ്ങൾ പറഞ്ഞുതന്നത്​ ശരിയായിരുന്നു. അതുപോലെ കളിക്കാൻ എനിക്ക്​ സമയം വേണ്ടതുണ്ട്​. കഠിന പരിശീലനത്തിലൂടെ മാത്രമേ അതിന്​ സാധിക്കൂ. -ധോണി പറഞ്ഞതായി ഹസി വെളിപ്പെടുത്തി.

Tags:    
News Summary - When Mike Hussey thought Dhoni would get him the sack from Chennai Super Kings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.