ചതുരംഗക്കളത്തിലെ വമ്പന്മാരെ മിനിറ്റുകൾക്കുള്ളിൾ അടിയറവുപറയിക്കുന്ന നിഹാല്‍ സരിനെ കീഴടക്കാന്‍ അമ്മ ഡോ. ഷിജിെൻറ കൈയിലുണ്ട് ചില ചില്ലറവിദ്യകൾ. കേക്കായും മധുരപലഹാരമായും മാംസവിഭവമായും ആകും അവ പ്രത്യക്ഷപ്പെടുന്നത്. ഭക്ഷണപ്രിയനല്ലാത്ത ഈ ലോക ചെസ് താരം വല്ലപ്പോഴും കീഴടങ്ങുന്നത് മമ്മയുടെ ഈ പൊടിക്കൈകളില്‍ മാത്രം.
തൃശൂർ ദേവമാത പബ്ലിക് സ്കൂളിലെ ഏഴാം ക്ലാസുകാരന് ഇക്കുറി അന്താരാഷ്ട്ര ചെസ്മാസ്റ്റർ പട്ടം നേടിയതിെൻറ ഗമയിലാണ്. തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ സൈക്യാട്രി വിഭാഗം അസി. പ്രഫസറാണ് മാതാവ് ഡോ. ഷിജിന് എ. ഉമ്മർ. കുട്ടിക്കാലത്തുതന്നെ മകെൻറ അസാമാന്യ ഓർമശക്തി തിരിച്ചറിയുന്നതിൽ ഡോക്ടർ ദമ്പതികളായ സരിനും ഷിജിനും വിജയിച്ചു. മകെൻറ ചതുരംഗക്കളത്തിൽ കരുക്കൾ നീക്കുേമ്പാൾ അണിയറയിലാവും ഷിജിെൻറ ദൗത്യം.
കുഞ്ഞു താരത്തിെൻറ മാനസിക-ശാരീരിക ഫിറ്റ്നസ് നിലനിർത്തണം, വിദേശരാജ്യങ്ങളിലേക്ക് മത്സരങ്ങൾക്ക് അകമ്പടിപോവണം, തോൽവിയിലും ജയത്തിലും അവന് കൂട്ടാവണം. വീട്ടമ്മയുടെയും കൗൺസിലറുടെയും ജോലി മാനസികാരോഗ്യ വിദഗ്ധയായ മമ്മക്ക് എളുപ്പം വഴങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.