‘എനിക്കാ വേദനയറിയാം...’ ഇർഫാൻ ഖാന്​ വിടനൽകി യുവരാജ്​

ന്യൂഡൽഹി: ഇന്ത്യൻ ചലച്ചിത്ര ലോകത്തെ അതുല്യ പ്രതിഭയായിരുന്ന ഇർഫാൻ ഖാൻെറ വേർപാടിൽ വിറങ്ങലിച്ച്​ നിൽക്കുകയാണ ്​ രാജ്യത്തെങ്ങുമുള്ള ആരാധകരും സഹപ്രവർത്തകരും. താരത്തിൻെറ നിര്യാണത്തിൽ വികാരനിർഭരമായ അനുശോചനം രേഖപ്പെടുത് തിയിരിക്കുകയാണ്​ മുൻ ഇന്ത്യൻ ക്രിക്കറ്റ്​ താരം യുവരാജ്​ സിങ്​. കാൻസറെന്ന എതിരാളിയോട്​ എത്രത്തോളം പോരാടിയ ാകും ഇർഫാൻ കീഴടങ്ങിയതെന്ന്​ മറ്റാരെക്കാളും യുവരാജിന്​ മനസിലാകും. അർബുദമുയർത്തിയ വെല്ലുവിളിയെ കീഴടക്കിയെത്തിയ യുവരാജിനോളം മറ്റാർക്കാണ്​ ഇർഫാൻ കടിച്ചമർത്തിയ വേദ​നയെക്കുറിച്ച്​ സംസാരിക്കാനാകുക.
‘അദ്ദേഹം കടന്നുപോയ വഴിയെക്കുറിച്ച്​ എനിക്കറിയാം. ആ​ വേദനയും ഞാൻ അനുഭവിച്ചിട്ടുണ്ട്​. അവസാനം വരെ അദ്ദേഹം പോരാടിയതും എനിക്കറിയാം. എന്നാൽ, അതിജീവിക്കാനുള്ള ഭാഗ്യം ചിലർക്കുമാത്രമേ ലഭിക്കൂ. ചിലർക്കത്​ സാധിച്ചേക്കില്ല. എങ്കിലും ഇർഫാൻ ഖാൻ, നിങ്ങളിപ്പോൾ സവിശേഷമായ ഇടത്താണെന്ന്​ എനിക്കുറപ്പുണ്ട്​. കുടുംബത്തെ അനുശോചനം അറിയിക്കുന്നതോടൊപ്പം ആത്മാവിന് നിത്യശാന്തി നേരുന്നു’ -യുവരാജ്​ ട്വിറ്ററിൽ കുറിച്ചു.

2018ലാണ്​ ഇര്‍ഫാന് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ കണ്ടെത്തിയത്​. വൻകുടലിലെ അണുബാധ മൂലം ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇർഫാൻ ചൊവ്വാഴ്ച രാവിലെയാണ്​ മരിച്ചത്​.

2011ൽ ഇന്ത്യയുടെ രണ്ടാമത്തെ ഏകദിന ലോകകപ്പ്​ വിജയത്തിൽ മുഖ്യപങ്കുവഹിച്ച ആഹ്ലാദത്തിലിരിക്കുന്ന വേളയിലായിരുന്ന യുവരാജിന്​ രോഗബാധ സ്​ഥിരീകരിക്കുന്നത്​. ശ്വാസകോശത്തിനും ഹൃദയത്തിനുമിടയിലായിരുന്നു മുഴ. വൈകാതെ അമേരിക്കയിൽ വിദഗ്​ധ ചികിത്സക്ക്​ വിധേയനായ ശേഷമാണ്​ യുവി ജീവിതത്തിലേക്കും ക്രീസിലേക്കും രണ്ടാം ഇന്നിങ്​സിനിറങ്ങിയത്​.

Tags:    
News Summary - yuvraj singh condolence message on irfan khan death- sports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.