ഗുസ്തി ഫെഡറേഷൻ: പുറത്താക്കപ്പെട്ടവർ 16ന് യോഗം ചേരും

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് സസ്പെൻഡ് ചെയ്ത കേന്ദ്ര കായിക മന്ത്രാലയത്തിന്റെ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് പുറത്താക്കപ്പെട്ട ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് സഞ്ജയ് സിങ്. ഭാവികാര്യങ്ങൾ തീരുമാനിക്കാൻ ജനുവരി 16ന് നിർവാഹക സമിതി യോഗം ചേരുമെന്നും ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ രൂപം നൽകിയ അഡ്ഹോക് പാനലിനെയും അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ദേശീയ കായികനിയമവും ഗുസ്തി ഫെഡറേഷൻ ഭരണഘടനയും ലംഘിച്ചെന്നു കാട്ടി ഡിസംബർ 24 നാണ് പുതിയ ഭരണസമിതി തെരഞ്ഞെടുപ്പ് കേന്ദ്ര സർക്കാർ സസ്പെൻഡ് ചെയ്തത്. വനിത ഗുസ്തിതാരങ്ങൾ ഗുരുതര ലൈംഗികാരോപണം ഉന്നയിച്ച മുൻ പ്രസിഡന്റും ലോക്സഭാംഗവുമായ ബ്രിജ്ഭൂഷൺ ശരൺ സിങ്ങിന്റെ അനുയായിയാണ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട സഞ്ജയ് സിങ്.

ബ്രിജ്ഭൂഷണെ അനുകൂലിക്കുന്നവരാണ് ഫെഡറേഷൻ തെരഞ്ഞെടുപ്പിൽ വിജയിച്ചതിൽ ഭൂരിഭാഗവും. ഇതിനെതിരെ കായികതാരങ്ങളുടെ ഭാഗത്തുനിന്നും കടുത്ത പ്രതിഷേധം ഉയർന്നതോടെയാണ് കേന്ദ്രസർക്കാർ തെരഞ്ഞെടുപ്പ് സസ്പെൻഡ് ചെയ്തത്.

Tags:    
News Summary - WFI to calls EC meeting on January 16

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.