പാരിസ്: 2028ലെ ലോസ് ആഞ്ജലസ് ഒളിമ്പിക്സിൽ ബോക്സിങ് ഉണ്ടാകുമോയെന്ന ആധി നിലനിൽക്കുന്നതിനിടെയും കൂടുതൽ രാജ്യങ്ങൾക്ക് അംഗത്വം നൽകാൻ പുതിയ ലോക ബോക്സിങ് സമിതി. ചുരുങ്ങിയത് 50 രാജ്യങ്ങളുടെ ഫെഡറേഷനുകളെ കൂടി ചേർത്ത് അംഗത്വം വിപുലീകരിക്കാനാണ് നീക്കം.
നിലവിൽ 37 രാജ്യങ്ങളാണ് അംഗങ്ങളായുള്ളത്. റഷ്യക്ക് മേൽക്കൈയുള്ള രാജ്യാന്തര ബോക്സിങ് അസോസിയേഷൻ ഒളിമ്പിക്സിൽ നിരോധിക്കപ്പെട്ടിരുന്നു. ഇതോടെയാണ് പുതിയ സമിതി രൂപമെടുത്തത്. നിലവിൽ ലോസ് ആഞ്ജലസ് ഒളിമ്പിക്സിലെ മത്സര ഇനങ്ങളിൽ ബോക്സിങ് ഉൾപ്പെടുത്തിയിട്ടില്ല. 2025നകം പുതിയ സമിതി അധികാരത്തിലെത്തി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ആവശ്യപ്പെടുന്ന മാറ്റങ്ങൾ അംഗീകരിച്ചാൽ ഉൾപ്പെടുത്തിയേക്കും. ഓരോ രാജ്യത്തിന്റെയും ഒളിമ്പിക് സമിതി ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.