ധാക്ക: വനിത ഏഷ്യാകപ്പിലെ ആദ്യ സെമിഫൈനലിൽ ബംഗ്ലാദേശിനെ എറിഞ്ഞൊതുക്കി ഇന്ത്യ. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബംഗ്ലാദേശിനെ ഇന്ത്യൻ ബൗളർമാർ നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 80 റൺസിലൊതുക്കുകയായിരുന്നു. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ രേണുക സിങ്ങിന്റെയും രാധ യാദവിന്റെയും പ്രകടനമാണ് ഇന്ത്യക്ക് തുണയായത്. പൂജ വസ്ത്രകാർ, ദീപ്തി ശർമ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
ബംഗ്ലാദേശ് ബാറ്റിങ് നിരയിൽ നായിക നിഗാർ സുൽത്താനക്കും (51 പന്തിൽ 32), ഷോർന അക്തറിനും (18 പന്തിൽ പുറത്താവാതെ 19) മാത്രമാണ് രണ്ടക്കം കടക്കാനായത്. ദിലാറ അക്തർ (6), മുർഷിദ് ഖാത്തൂൻ (4), ഇഷ്മ തൻജിം (8), റുമാന അഹ്മദ് (1), റബേയ ഖാൻ (1), റിതു മോണി (5), നാഹിദ അക്തർ (0), മറുഫ അക്തർ (പുറത്താവാതെ പൂജ്യം) എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ സ്കോർ.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മൂന്നോവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 26 റൺസെന്ന നിലയിലാണ്. ഷഫാലി വർമ (14), സ്മൃതി മന്ഥാന (11) എന്നിവരാണ് ക്രീസിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.