വാഷിങ്ടൺ: അമേരിക്കൻ ടെക് ഭീമൻ ആപ്പിൾ കേരളത്തിലെ ദുരിതാശ്വസ പ്രവർത്തനങ്ങൾക്കായി ഏഴ് കോടി നൽകും. ശനിയാഴ്ചയാണ് ആപ്പിൾ സംഭാവന നൽകുന്ന കാര്യം പ്രഖ്യാപിച്ചത്.
ആപ്പിൾ ഹോം പേജിൽ കേരളത്തെ പിന്തുണച്ചുള്ള ബാനറുകളും പങ്ക് വെക്കുമെന്നും കമ്പനി അറിയിച്ചു. ആപ്പ് സ്റ്റോർ, ഐട്യൂൺസ് സ്റ്റോർ എന്നിവയിലും കേരളത്തിനായി ആപ്പിൾ നിലകൊള്ളും. ഉപഭോക്താക്കൾക്ക് സംഭാവന നൽകാനുള്ള സൗകര്യം ഇതിൽ അനുവദിക്കുമെന്നും ആപ്പിൾ വ്യക്തമാക്കി.
ആഗോളതലത്തിൽ പ്രവർത്തിക്കുന്ന സർക്കാരേതര സംഘടനയായ മെഴ്സി കോർപ്സുമായി സഹകരിച്ചാണ് ആപ്പിളിൻറെ നീക്കം. ആപ്പിൾ ഉപഭോക്താക്കൾക്ക് $5, $10, $25, $ 50, $100, $200 വരെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് മെഴ്സി കോർപ്സിലേക്ക് സംഭാവന ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.