മടക്കിയാല്‍ ടാബ്ലറ്റ്, നിവര്‍ത്തിയാല്‍ ലാപ്ടോപ്. അങ്ങനെ രണ്ടു തരത്തില്‍ ഉപയോഗിക്കാവുന്ന ടു ഇന്‍ വണ്‍ ഹൈബ്രിഡ് (സങ്കര) ലാപ്ടോപുമായി അമേരിക്കന്‍ കമ്പനി ഡെല്‍ അരങ്ങിലത്തെി. ഇന്‍സ്പൈറോണ്‍ 5000 പരമ്പര, ഇന്‍സ്പൈറോണ്‍ 3000 പരമ്പരയില്‍പെട്ട ലാപുകളാണ് പുറത്തിറക്കിയത്. ഡെല്‍ ഇന്‍സ്പൈറോണ്‍ 11 ഇഞ്ച് 3000 പരമ്പര 32,690 രൂപ മുതല്‍ ലഭ്യമാണ്. ഡെല്‍ ഇന്‍സ്പൈറോണ്‍ 13 ഇഞ്ച് 5000 പരമ്പരക്ക് 49,490 രൂപ മുതലാണ് വില. ഡെല്‍ ഇന്‍സ്പൈറോണ്‍ 15 ഇഞ്ച് 5000 പരമ്പര അവതരിപ്പിച്ചെങ്കിലും വില വെളിപ്പെടുത്തിയിട്ടില്ല. ഇന്‍സ്പൈറോണ്‍ 5000 പരമ്പരയില്‍ മികച്ച ശബ്ദസൗകുമാര്യം, പ്രകാശിക്കുന്ന കീബോര്‍ഡ്, മുഖം തിരിച്ചറിയുന്ന വിന്‍ഡോസ് ഹലോ ഉപയോഗിക്കാന്‍ ഇന്‍ഫ്രാറെഡ് കാമറ എന്നിവയുണ്ട്.
13 ഇഞ്ച്, 15 ഇഞ്ച് പരമ്പര ടു ഇന്‍ വണ്ണില്‍ ഫുള്‍ എച്ച്.ഡി സിസ്പ്ളേയാണ്. ഇന്‍സ്പൈറോണ്‍ 13.3 ഇഞ്ച് 5000 പരമ്പര ലാപിന് 1.62 കിലോ മുതലാണ് ഭാരം. നാല് ജി.ബി റാം, ഇന്‍റല്‍ കോര്‍ ഐ ത്രീ പ്രോസസര്‍ എന്നിവയുണ്ട്. ഇന്‍സ്പൈറോണ്‍ 15.6 ഇഞ്ച് 5000 പരമ്പര ലാപിന് 2.08 കിലോ മുതലാണ് ഭാരം. വില 80,000ല്‍ മുകളില്‍ വരുമെന്നാണ് സൂചനകള്‍. ഇന്‍റല്‍ കോര്‍ ഐ 7 പ്രോസസര്‍, എട്ട് ജി.ബി DDR4 റാം, ഒരു ടി.ബി ഹാര്‍ഡ് ഡ്രൈവ്, ഒമ്പത് മണിക്കൂര്‍ നില്‍ക്കുന്ന ബാറ്ററി എന്നിവയുണ്ട്.
നിറപ്പൊലിമയുള്ള ഇന്‍സ്പൈറോണ്‍ 3000 പരമ്പര ഭാരക്കുറവ്, വ്യത്യസ്തത എന്നിവകൊണ്ട് സ്ഥിരം യാത്രികരെയാണ് ലക്ഷ്യമിടുന്നത്. ഇന്‍സ്പൈറോണ്‍ 11 ഇഞ്ച് 3000 പരമ്പര നീല, ചുവപ്പ് നിറത്തിലാണ് ലഭ്യം. ആറാം തലമുറ ഇന്‍റല്‍ കോര്‍ എം പ്രോസസര്‍, 1366X768 പിക്സല്‍ റസലൂഷനുള്ള 11.6 ഇഞ്ച് ഡിസ്പ്ളേ, നാല് ജി.ബി റാം, 500 ജി.ബി ഹാര്‍ഡ് ഡ്രൈവ്, എട്ട് മണിക്കൂര്‍ നില്‍ക്കുന്ന ബാറ്ററി എന്നിവയാണ് വിശേഷങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.