മികവും മിഴിവുമുള്ള കാനണ്‍ ‘EOS1D X മാര്‍ക്ക് 2’

വിശേഷണം വേണ്ടാത്ത ജപ്പാന്‍ കമ്പനി കാനണ്‍ മുന്‍നിര കാമറയുമായി ഫോട്ടോഗ്രഫി പ്രേമികളെ കൈയിലെടുക്കാനിറങ്ങി. കാനണ്‍ EOS1D Xന്‍െറ പിന്‍ഗാമിയായ ‘കാനണ്‍ EOS1D X മാര്‍ക്ക് 2’  ആണ് അമ്പരിപ്പിക്കുന്ന വിശേഷങ്ങളുമായി ഇന്ത്യയിലത്തെിയത്. ബോഡിക്ക് മാത്രം 4,55,995 രൂപയാണ് വില. കാനണിന്‍െറ സ്വന്തം കണ്ടുപിടിത്തമായ ഓട്ടോഫോക്കസ് സിംഗിള്‍ ലെന്‍സ് റിഫ്ളക്സ് സാങ്കേതികവിദ്യയായ ഇലക്ട്രോ ഒപ്റ്റിക്കല്‍ സിസ്റ്റം (EOS) ആണ് ഇതിന്‍െറ പ്രത്യേകത. EOS1D X മാര്‍ക്ക് 2വില്‍ 61 പോയന്‍റ് ഓട്ടോ ഫോക്കസ് സിസ്റ്റവും 41 പോയന്‍റ് ക്രോസ് ടൈപ്പ് ഓട്ടോഫോക്കസ് സിസ്റ്റവുമുണ്ട്. ഓട്ടോ ഫോക്കസ് ഏരിയ ലംബമായി 24 ശതമാനം കൂട്ടാം. വിറയലുകള്‍ ബാധിക്കാത്ത വിധം പുതിയ ഡ്രൈവ് മെക്കാനിസമുള്ളതാണ് ഇതിന്‍െറ മിറര്‍. സെക്കന്‍ഡില്‍ 14 ഫ്രെയിം വീതം അതിവേഗ ഫ്രെയിം നിരക്കുണ്ട്. അതിവേഗത്തില്‍ ചിത്രമെടുക്കാന്‍ സിഫാസ്റ്റ് 2.0 കാര്‍ഡ് സ്ളോട്ട്, സ്ക്രീന്‍ ബ്ളാക്കൗട്ടില്ലാതെ സെക്കന്‍ഡില്‍ 16 ഫ്രെയിം നിരക്കില്‍ ലൈവ് വ്യൂ ചിത്രീകരണം, ഫോക്കും ബ്രൈറ്റ്നസും തനിയെ ക്രമീകരിക്കാന്‍ AF/AE ട്രാക്കിങ് എന്നിവയുണ്ട്.

പ്രോസസ് ചെയ്യാത്ത 170 റോ (RAW) ഇമേജുകളും കണ്ടിന്വസ് ഷൂട്ടിങ് മോഡ് വഴി അസംഖ്യം JPEG ഇമേജുകളും എടുക്കാം. 60/50p ജെപെഗ് ഫോര്‍കെ മോഷന്‍ ചിത്രങ്ങള്‍ പകര്‍ത്താം. 35 എംഎം ഫുള്‍ ഫ്രെയിം കോംപ്ളിമെന്‍ററി മെറ്റല്‍ ഓക്സൈഡ് സെമി കണ്ടക്ടര്‍ (CMOS) സെന്‍സര്‍ 20.2 മെഗാപിക്സല്‍ ചിത്രങ്ങള്‍ തരും. ഡുവല്‍ ഡിജിക് 6 പ്ളസ് ഇമേജ് പ്രോസസറുകള്‍ മിഴിവ് കൂട്ടും. 409,600 വരെയാണ് ഐഎസ്ഒ വേഗം. പുതിയ 360,000 പിക്സല്‍ ആര്‍ജിബി പ്ളസ് ഐആര്‍ മീറ്ററിങ് സെന്‍സര്‍, EOS iTR ഓട്ടോഫോക്കസ് സിസ്റ്റം എന്നിവ ട്രാക്കിങ് കൃത്യമാക്കും. പുതിയ ഇന്‍കാമറ ലെന്‍സ് ഒപ്റ്റിമൈസര്‍ റോ ഇമേജുകളുടെ മെച്ചപ്പെടുത്തും. മഗ്നീഷ്യം അലോയിയിലാണ് കാമറയുടെ ബോഡി നിര്‍മിച്ചിരിക്കുന്നത്. 1.340 കിലോയാണ് ഭാരം. K390 ബാറ്ററി പഴയ EOS1D Xനേക്കാള്‍ 10 ശതമാനം കൂടുതല്‍ ശേഷിയുള്ളതാണ്. കൂടാതെ ബോഡിയില്‍ ജി.പി.എസും ഇണക്കിച്ചേര്‍ത്തിട്ടുണ്ട്. വയര്‍ലസായി ഫയല്‍ അയക്കാന്‍ വയര്‍ലസ് ഫയല്‍ ട്രാന്‍സ്മിറ്റര്‍ K394, യു.എസ്.ബി 3.0 പോര്‍ട്ട് എന്നിവയും ആകര്‍ഷണീയത കൂട്ടുന്നു. അടുത്തിടെ എന്‍ട്രിലെവല്‍ ഡി.എസ്.എല്‍.ആര്‍ കാമറയായ EOS 1300D കാനണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. ഇതിന് 29,995 രൂപയാണ് വില. ഇതിന്‍െറ ഡബ്ള്‍ സൂം പതിപ്പിന് 38,995 രൂപയാണ് വില. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.