ഫാസ്‌ട്രാക്ക് റിവോൾട്ട് സ്മാർട്ട് വാച്ചിന് 1,695 രൂപ മാത്രം; ബ്ലൂടൂത്ത് കോളിങ് അടക്കം കിടിലൻ ഫീച്ചറുകൾ

ജനപ്രിയ വാച്ച് ബ്രാൻഡായ ഫാസ്‌ട്രാക്ക് അവരുടെ പുതിയ ‘റിവോൾട്ട്’ സ്മാർട്ട് വാച്ച് സീരീസ് ഇന്ത്യയിൽ അവതരിപ്പിച്ചു. റിവോൾട്ട് എഫ്‌എസ് 1 (Revoltt FS1) എന്ന ബജറ്റ് മോഡലാണ് മികച്ച സവിശേഷതകളോടെ ലോഞ്ച് ചെയ്തിരിക്കുന്നത്. സാധാരണക്കാർക്ക് താങ്ങാനാവുന്ന വിലയിൽ ബ്ലൂടൂത്ത് കോളിങ് സംവിധാനമടക്കം ഉൾകൊള്ളിച്ചാണ് ഫാസ്‌ട്രാക്ക് റിവോൾട്ടിനെ ഇന്ത്യയിൽ റിലീസ് ചെയ്തിരിക്കുന്നത്.

ഫാസ്ട്രാക് റിവോൾട്ട് എഫ്.എസ്1 ഫീച്ചറുകൾ

നൂതനമായ ചിപ്‌സെറ്റിന്റെ പിന്തുണയുള്ള സിംഗിൾസിങ്ക് (SingleSync) ബ്ലൂടൂത്ത് കോളിങ്ങുമായാണ് റിവോൾട്ട് എഫ്.എസ്1 വരുന്നത്. ഇത് സ്ഥിരവും വ്യക്തവുമായ കോളുകൾ ഉറപ്പാക്കുന്നു. 1.83 ഇഞ്ച് അൾട്രാവിയു ഡിസ്‌പ്ലേയും 200-ലധികം വാച്ച് ഫെയ്‌സ് ഓപ്ഷനുകളും സ്മാർട്ട് വാച്ചിലുണ്ട്.

24×7 ഹൃദയമിടിപ്പ് നിരീക്ഷണം, SpO2 മോണിറ്റർ, സ്ലീപ്പ് ട്രാക്കർ, സ്ട്രെസ് മോണിറ്ററിങ് എന്നിങ്ങനെയുള്ള ഹെൽത്ത് ഫീച്ചറുകളും, ഒപ്പം നടത്തവും നീന്തലും അടക്കം വിവിധ ശാരീരിക പ്രവർത്തനങ്ങളിൽ ശ്രദ്ധ പുലർത്താൻ സ്മാർട്ട് വാച്ചിന് 100-ലധികം സ്പോർട്സ് മോഡുകൾക്കുള്ള പിന്തുണയുണ്ട്.


വാച്ചിന് 2.5X നൈട്രോഫാസ്റ്റ് ചാർജിങ് ഓപ്ഷനുമുണ്ട്. ഇത് ഈ വില വിഭാഗത്തിലെ ഏറ്റവും വേഗതയേറിയതാണെന്ന് അവകാശപ്പെടുന്നു. കൂടാതെ, വാച്ചിൽ എ.ഐ വോയ്‌സ് അസിസ്റ്റന്റും (ഗൂഗിൾ അസിസ്റ്റന്റും സിരിയും), സ്‌മാർട്ട് അറിയിപ്പുകളും കാലാവസ്ഥാ അപ്‌ഡേറ്റുകൾ, അലാറം ക്ലോക്ക് എന്നിവ പോലുള്ള ചില അടിസ്ഥാന സ്മാർട്ട് വാച്ച് സവിശേഷതകളും ഉണ്ട്.

വില വിവരങ്ങൾ

ലോഞ്ചിന്റെ ഭാഗമായി Fastrack Revoltt FS1 ന് 1,695 രൂപ മാത്രമാണ് വിലയിട്ടിരിക്കുന്നത്. മാർച്ച് 22 മുതൽ ഫ്ലിപ്കാർട്ട് വഴി ലഭ്യമാകും.

Tags:    
News Summary - Fastrack Introduces New Smartwatch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.