ആഡംബരവാച്ച് നിർമാതാക്കളായി പേരെടുത്ത ഫോസിലിെൻറ ഉടമസ്ഥതയിലുള്ള മിസ്ഫിറ്റിെൻറ ആദ്യ ടച്ച്സ്ക്രീൻ സ്മാർട്ട്വാച്ച് ‘വേപ്പർ’ (Vapor) രംഗത്തെത്തി. അണിയാവുന്ന ഉപകരണങ്ങൾക്കുവേണ്ടിയുള്ള ഗൂഗിളിെൻറ ഏറ്റവും പുതിയ ആൻഡ്രോയിഡ് വെയർ 2.0 ഒാപറേറ്റിങ് സിസ്റ്റമാണ് ജീവനേകുന്നത്. ഫിറ്റ്നസ് ട്രാക്കിങ് സൗകര്യമുള്ളതിനാൽ ധൈര്യമായി വ്യായാമത്തിന് ഒപ്പം കൂട്ടാം. ഏകദേശം 13,500 രൂപയാണ് വില. ആൻഡ്രോയിഡ് 4.3 മുതലും ആപ്പിൾ െഎ.ഒ.എസ് 9ഉം മുതലുള്ള ആൻഡ്രോയിഡ്, െഎ ഫോണുകളുമായി ചേർന്ന് പ്രവർത്തിക്കും.
വട്ടത്തിലുള്ള 1.4 ഇഞ്ച് അമോലെഡ് ഡിസ്േപ്ല, ഒരു ഇഞ്ചിൽ 326 പിക്സൽ വ്യക്തത, ഡിസ്േപ്ലയിലുള്ളവയെ ശല്യപ്പെടുത്താതെ ആപ്പുകൾ തിരയാനും മറ്റ് കാര്യങ്ങൾക്കും ടച്ച് സെൻസിറ്റീവായ അരിക്, ക്വാൽകോം സനാപ്ഡ്രാഗൺ വെയർ 2100 പ്രോസസർ, നാല് ജി.ബി ഇേൻറണൽ മെമ്മറി, ജി.പി.എസ്, ബ്ലൂടുത്ത്, വൈ ഫൈ, രണ്ട് ദിവസം ബാറ്ററി ശേഷി, ആക്സലറോമീറ്റർ, ഗൈറോസ്കോപ്, ഒപ്റ്റിക്കൽ ഹാർട്ട്റേറ്റ് സെൻസർ, 44 എം.എം സാറ്റിൻ ഫിനിഷ് സ്റ്റീൽ കെയ്സ്, റോസ് ഗോൾഡ്, കറുപ്പ് നിറങ്ങൾ, 50 മീറ്റർ ആഴമുള്ള വെള്ളത്തിൽവരെ നനയാത്ത നിർമിതി, ഇഷ്ടമുള്ള വാച്ച് മുഖം, മറ്റ് െഡവലപ്പർമാരുടെ ആപ് ഉപയോഗിക്കാൻ സൗകര്യം, ഗൂഗിൾ അസിസ്റ്റൻറ് പിന്തുണ എന്നിവയാണ് വിശേഷങ്ങൾ.
എൽ.ജിയുടെ വാച്ച് സ്റ്റൈൽ, വാച്ച് സ്പോർട്ട്, വെരിസോണിെൻറ വെയർ 24, ടാഗ് ഹ്യുറിെൻറ കണക്ടഡ് മോഡുലർ 45 എന്നിവയാണ് ആൻഡ്രോയിഡ് വെയർ 2.0 പതിപ്പിലിറങ്ങിയ സ്മാർട്ട്വാച്ചുകൾ. ഫോസിൽ ഗ്രൂപ്പ് ഇൗവർഷം 14 ബ്രാൻഡുകളിലായി 300 സ്മാർട്ട് വാച്ചുകൾ പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്. 2015ലാണ് ആദ്യ സ്മാർട്ട് വാച്ച് ഫോസിൽ പുറത്തിറക്കുന്നത്. നിലവിൽ 150ഒാളം സ്മാർട്ട് വാച്ചുകൾ കമ്പനിയുടെ നിരയിലുണ്ട്. ചാപ്സ്, ഡീസൽ, എംപോറിയോ അർമാനി, അർമാനി എക്സേഞ്ച്, കെയ്റ്റ് സ്പേഡ് ന്യൂയോർക്ക്, മൈക്കൽ കോർസ്, മിസ്ഫിറ്റ്, സ്കാജൻ, ഡി.കെ.എൻ.വൈ, മാർക് ജേക്കബ്സ്, മിഷേെല, റെലിക്, േടാറി ബർക് എന്നിവയാണ് ഫോസിലിെൻറ മറ്റ് ബ്രാൻഡുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.