പണ്ട് ഫേസ്ബുക്കിൽനിന്ന് ഇൻസ്റ്റഗ്രാമിലേക്കും സ്നാപ്ചാറ്റിലേക്കുമായിരുന്നു യുവ കുടിയേറ്റം. ഇപ്പോഴത് ടിക ്ടോകിലേക്കായി. ടിക്ടോകിെല ഒരുമിനിറ്റിൽ താഴെയുള്ള വിഡിയോയിൽ എന്ത് കലാവിരുതും പ്രകടിപ്പിക്കാം. കോമഡി സ്കിറ്റുകൾ, ഗാനാലാപനം, നൃത്തച്ചുവടുകൾ, മറ്റ് സാഹസിക പ്രകടനങ്ങൾ എന്നിവ പശ്ചാത്തല സംഗീതത്തിെൻറയും സിനിമ ശകലങ്ങളുടെയും അകമ്പടിേയാടെ തനിമ ചോരാതെ അവതരിപ്പിക്കാമെന്നതാണ് ആകർഷണം. ആഗസ്റ്റിൽ ഒരേതരക്കാരനായ മ്യൂസിക്കലിയുമായി ലയിച്ചതോടെ ഡൗൺലോഡ് ചാർട്ടിൽ എല്ലാവരെയും കടത്തിവെട്ടി. ഇൻസ്റ്റഗ്രാം, സ്നാപ്ചാറ്റ്, ഫേസ്ബുക് എന്നിവയെല്ലാം പിന്നാക്കമായി.
പോസ്റ്റുകളും ഫോേട്ടാകളും പങ്കിടുന്നതിനേക്കാൾ സ്വന്തം സൃഷ്ടികൾ കൂടുതൽപേർ കാണുന്നത് ഇഷ്ടപ്പെടുന്നവരാണ് യുവതലമുറ. ഇതാണ് ടിക്ടോകിന് പ്രചാരം ഏറാനുള്ള കാരണം. പ്യൂ റിസർച് സെൻറർ സർവേ പ്രകാരം യു.എസിലെ ഫേസ്ബുക് ഉപയോക്താക്കളില്‍ 51 ശതമാനം മാത്രമേ 13നും17നും ഇടയിലുള്ള കൗമാരക്കാരുള്ളൂ. ഇൻസ്റ്റഗ്രാമില്‍ 72 ശതമാനവും സ്നാപ്ചാറ്റില്‍ 69 ശതമാനവും കൗമാരക്കാരാണ്. യൂ ടൂബിൽ 85 ശതമാനമുണ്ട്. എന്നാൽ, 15 സെക്കൻഡുള്ള ടിക്ടോക് വിഡിയോകൾ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും കുമിഞ്ഞുകൂടുകയാണ്. ഇതും ഫേസ്ബുക്കിെൻറ നെഞ്ച് പൊള്ളിച്ചു. അകലുന്ന കൗമാരക്കാരെ പിടിച്ചുനിര്‍ത്താനും പുതിയവരെ ആകര്‍ഷിക്കാനും ഫേസ്ബുക്ക് അതുകൊണ്ട് ഇൗ വഴി മാത്രമേ കണ്ടുള്ളൂ. ടിക്ടോക് പോലൊരു സാമൂഹിക വിനോദ ആപ്. അതാണ് ‘ലാസോ’ (Lasso).
മ്യൂസിക്കലിയെ ലയിപ്പിച്ച് അജയ്യരായിത്തീർന്ന ടിക്ടോക്കാകെട്ട ഇന്ത്യയിലടക്കം യുവജനതയുടെ പ്രീതിനേടി ജൈത്രയാത്ര തുടരുകയാണ്. 50 കോടിയോളം ഉപഭോക്താക്കളാണ് ൈചനീസ് കമ്പനി ബൈറ്റ് ഡാൻസിെൻറ ഉടമസ്ഥതയിലുള്ള ടിക്ടോകിനുള്ളത്. ഫേസ്ബുക്കാകെട്ട വിവരച്ചോർച്ച വിവാദത്തിൽപെട്ട് അടിക്കടി തളരുകയുമാണ്. പല ഇഫക്ടുകൾ ചേർത്ത് ലഘു വിഡിയോകള്‍ ചിത്രീകരിക്കാനും പങ്കുവെക്കാനും ലാസോയില്‍ കഴിയും. ഫില്‍ട്ടറും സ്പെഷല്‍ ഇഫക്ടുമിട്ട് എഡിറ്റ് ചെയ്യുന്നതിന് പുറമേ മ്യൂസിക്കും ടെക്സ്റ്റും വിഡിയോയില്‍ ചേര്‍ക്കാനും ലാസോയില്‍ പറ്റും. മറ്റ് ഉപേയാക്താക്കളെ ഫോളോ ചെയ്യാനുമാവും. വമ്പൻ മ്യൂസിക് ലൈബ്രറിയാണ് മറ്റൊരു പ്രത്യേകത. ലാസോയില്‍ രജിസ്റ്റര്‍ ചെയ്യുന്ന പ്രൊഫൈലുകളും പങ്കുവെക്കുന്ന വിഡിയോയും സ്വകാര്യമാക്കാൻ പറ്റില്ല, എല്ലാവര്‍ക്കും കാണാം. ഐഫോണിലും ആന്‍ഡ്രോയിഡിലും ഒരുപോലെ ഉപയോഗിക്കാം.
ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലുംനിന്നാണ് ലാസോയിലേക്ക് ലോഗിന്‍ ചെയ്യുക. െപ്രാഫൈൽ പേജ്, ഫോേട്ടാ, വിഡിയോ എന്നിവ അക്സസ് നൽകണം. ലാസോയില്‍ ചിത്രീകരിച്ച വിഡിയോ ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്യാനുംകഴിയും. ഇൻസ്റ്റഗ്രാമിൽ ഇൗ സൗകര്യം ഇൗ വർഷം അവസാനം എത്തും. ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് സ്റ്റോറുകളിൽ ആപ് ലഭ്യമാണ്. നിലവില്‍ അമേരിക്കയില്‍ മാത്രമാണ് ലഭിക്കുക. മറ്റ് രാജ്യങ്ങളിൽ എന്നെത്തുമെന്ന് സൂചനയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.