സർഫേസ് സീരിസിലെ പുതിയ ഉൽപന്നങ്ങൾ അവതരിപ്പിച്ച് മൈക്രോസോഫ്റ്റ്. പി.സി, ലാപ്ടോപ്പ്, ഹെഡ്ഫോൺ എന്നിവയാണ് മൈക്രോസോഫ്റ്റ് പുറത്തിറക്കുന്നത്. ആപ്പിൾ പുതിയ െഎപാഡും മാക് ബുക്ക് പ്രോയും പുറത്തിറക്കുന്നതിന് ഒരു മുഴം മുേമ്പ തന്നെ മൈക്രോ സോഫ്റ്റ് രംഗത്തെത്തിയിരിക്കുകയാണ്. വിൻഡോസ് 10 ഒാഫീസ് 365 എന്നിവയിൽ ചില നിർണായക മാറ്റങ്ങളും മൈക്രോസോഫ്റ്റ് വരുത്തിയിട്ടുണ്ട്
സർഫേസ് പ്രോ 6
മൈക്രോസോഫ്റ്റിെൻറ കൺവെർട്ടിബിൾ ഉപകരണമാണ് സർഫേസ് പ്രോ 6. ഇൻറലിെൻറ എട്ടാം തലമുറ െഎ 5, െഎ 7 പ്രൊസസറുകളാണ് സർഫേസ് പ്രോ 6ന് കരുത്ത് പകരുന്നത്. മുൻ മോഡലിനെക്കാൾ അഞ്ച് മടങ്ങ് വേഗത സർഫേസ് പ്രോ 6ക്കുണ്ടെന്നാണ് മൈക്രോസോഫ്റ്റിെൻറ അവകാശവാദം. 128, 256,512 ജി.ബി ഒാപ്ഷനുകളിൽ സർഫേസ് പ്രോ 6 വിപണിയിലെത്തും. മുൻ മോഡലിലെ 12.3 ഇഞ്ച് പിക്സൽ സെൻസ് ഡിസ്പ്ലേയാണ് സർഫേസ് പ്രോ 6ലും കമ്പനി നൽകിയിരിക്കുന്നത്. 13.5 മണിക്കൂർ ചാർജ് നിൽക്കുന്ന ബാറ്ററിയാണ്. മോഡലിൽ യു.എസ്.ബി ടൈപ്പ് സിയുടെ അഭാവം ശ്രദ്ധേയമാണ്. കോർ െഎ 5 കരുത്ത് പകരുന്ന 8 ജി.ബി റാം 256 ജി.ബി മെമ്മറിയുമുള്ള മോഡലിന് ഏകദേശം 899(65,000 രൂപ) ഡോളറായിരിക്കും വില.
സർഫേസ് ലാപ്ടോപ്പ് 2
സർഫേസ് ലാപ്ടോപ്പിനേക്കാൾ അധിക ഫീച്ചറുകളുമായിട്ടാണ് രണ്ടാം തലമുറയുടെ വരവ്. ഇൻറലിെൻറ കോർ െഎ 5, െഎ 7 പ്രൊസസറുകളാണ് കരുത്ത് പകരുന്നത്. കൂടുതൽ സമയം ജോലി ചെയ്യുേമ്പാൾ ലാപ്ടോപ്പ് ചൂടാകാതിരിക്കാനുള്ള സംവിധാനവും മൈക്രോസോഫ്റ്റ് പുതിയ ലാപ്ടോപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ടൈപ്പ് സി പോർട്ടില്ലാതെയാണ് സർഫേസ് ലാപ്ടോപ്പും വിപണിയിലെത്തുന്നത്. എട്ട് ജി.ബി റാമും 128 ജി.ബി റോമുമുള്ള മോഡലിന് ഏകദേശം 999(72,000 രൂപ) ഡോളറാണ് വില. ഇതിനൊപ്പം ആക്ടീവ് നോയിസ് കാൻസലേഷനോട് കൂടിയ ഹെഡ്ഫോണും മൈക്രോസോഫ്റ്റ് വിപണിയിലെത്തിക്കുന്നുണ്ട്. ശബ്ദങ്ങൾ വ്യക്തമായി പിടിച്ചെടുക്കാൻ കഴിയുന്ന മൈക്രോഫോണും ഹെഡ്ഫോണിെൻറ ഭാഗമാണ്. ഏകദേശം 349(25,500) ഡോളറാണ് പുതിയ ഹെഡ്ഫോണിെൻറ വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.