ചതിക്കുഴിയിൽ വീഴ്ത്തുന്നവരിൽനിന്ന് കൗമാരക്കാരെ രക്ഷിക്കാൻ പുതിയ ഫീച്ചർ ഉൾപ്പെടുത്തിയതായി ഇൻസ്റ്റഗ്രാം. ‘limit’, ‘restrict’ എന്നീ പുതിയ ഫീച്ചറുകളാണ് കൗമാരക്കാരുടെ സുരക്ഷക്കായി ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ഇൻസ്റ്റഗ്രാം അറിയിച്ചു. കമൻറ്സ്, മെസേജസ്, ടാഗ്സ്, മെൻഷൻസ് എന്നിവ അടുത്ത സുഹൃത്തുക്കൾക്ക് മാത്രമായി ഒതുക്കാനുള്ളതാണ് ‘limit’ ഫീച്ചർ. ദുരുദ്ദേശ്യക്കാർ പോസ്റ്റുകളിലൂടെ ബന്ധം സ്ഥാപിക്കാൻ ശ്രമിച്ചാലും അവരുടെ കമന്റോ മറ്റോ കുട്ടികൾക്ക് കാണാൻ പറ്റില്ലെന്നതാണ് ഗുണം. പോസ്റ്റുകളിലൂടെ തങ്ങളെ ടാഗ് ചെയ്യാനോ മെൻഷൻ ചെയ്യാനോ ശ്രമിക്കുന്നവരെ തടയുന്നതാണ് ‘restrict’. ഇങ്ങനെ ചെയ്തവരുടെ സന്ദേശങ്ങൾ കുട്ടികൾക്ക് ഹിഡൺ ആയിരിക്കും. കൗമാരക്കാരെ ദുരുദ്ദേശ്യക്കാരിൽനിന്ന് സംരക്ഷിക്കാൻ ഇൻസ്റ്റഗ്രാമിൽ മുൻകരുതൽ സംവിധാനങ്ങളൊന്നുമില്ലെന്ന രക്ഷിതാക്കളുടെയും അധികൃതരുടെ ആരോപണത്തിന് മറുപടിയാണിതെന്നാണ് കമ്പനിയുടെ അവകാശവാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.