കമ്പ്യൂട്ടറിലെ പോപ്​ അപ് മുന്നറിയിപ്പുകൾ സൂക്ഷിക്കുക, അത്​ കെണിയാകാം

ന്യൂഡൽഹി: സാ​ങ്കേതിക തകരാറുകളെ കുറിച്ച്​ മുന്നറിയിപ്പ്​ നൽകുന്ന പോപ്​ അപ്​ സന്ദേശങ്ങൾ കമ്പ്യൂട്ടറുകളിൽ പൊങ്ങി വരു​​േമ്പാൾ സൂക്ഷിക്കുക. അത്​ നിങ്ങളുടെ കമ്പ്യൂട്ടർ തകരാറിലാക്കുന്ന പ്രോ​ഗ്രാമുകൾ (മാൽവെയർ) ഇൻസ്​റ്റാൾ ചെയ്യാനുള്ള കെണിയായിരിക്കാമെന്നാണ്​ മൈക്രോസോഫ്​റ്റ്​ പറയുന്നത്​. ഇന്ത്യയിലെ മൈ​​േക്രാ സോഫ്​റ്റി​​െൻറ പരാതിയിൽ ഡൽഹിയിലേയും പരിസരങ്ങളിലേയും ആറ്​ കമ്പനികളെയാണ്​ സി.ബി.ഐ പിടികൂടിയത്​.

വ്യാജ സുരക്ഷ മുന്നറിയിപ്പുകൾ നൽകിയാണ്​ തട്ടിപ്പുകാർ മാൽവെയർ ഇൻസ്​റ്റാൾ ചെയ്യുന്നത്​. പോപ്​ അപ്പിൽ ക്ലിക്ക്​ ചെയ്​താൽ ഇവരുടെ കമ്പനിയുമായി ബന്ധപ്പെടാനുള്ള കോൾ സെൻറർ നമ്പറുണ്ടാവും. ഫോണിൽ വിളിച്ചാൽ ഓൺലൈനായി പണമടക്കാൻ നിർദേശം വരും. കമ്പ്യൂട്ടർ തകരാറാവുമെന്ന്​ ഭയന്ന്​ പണമടക്കുന്നവരാണ്​ കെണിയിൽ പെടുന്നത്​. പണം നഷ്​ടപ്പെടുന്നതിന്​ പുറമെ അവരുടെ കമ്പ്യൂട്ടറിൽ മാൽവെയർ ഇൻസ്​റ്റാൾ ആവുകയും ചെയ്യും.

ന്യൂഡൽഹി കേന്ദ്രമായ സോഫ്​റ്റ്​വിൽ ഇൻഫോടെക്​, സബൂരി ടി.എൽ.സി വേൾഡ്​വൈഡ്​ തുടങ്ങിയ തട്ടിപ്​ കമ്പനികളെയാണ്​ സി.ബി.​െഎ വലയിലാക്കിയത്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.