​െഎഫോണി​നെ അണിയിച്ചൊരുക്കാൻ ‘െഎ.ഒ.എസ്​ 12’

പുതിയ സവിശേഷതകൾ, സ്വകാര്യത സംരക്ഷണം, പഴയ ആപ്പിൾ ഉപകരണങ്ങൾക്കും കൂടുതൽ വേഗം എന്നിങ്ങനെ ഒരുപിടി പ്രത്യേകതകളുമായാണ്​ ​ആപ്പിളി​​െൻറ മൊബൈൽ ഒാപറേറ്റിങ്​ സിസ്​റ്റത്തി​​െൻറ ​പുതിയ പതിപ്പായ െഎ.ഒ.എസ്​ 12​​െൻറ വരവ്​. കഴിഞ്ഞയാഴ്​ച യു.എസിലെ സാൻഫ്രാൻസിസ്​കോയിൽ നടന്ന ആപ്പിളി​​െൻറ വാർഷിക ​െഡവലപ്പർ കോൺഫറൻസിലാണ്​ പ്രത്യേകതകൾ പുറത്തായത്​. ചെറിയ മിനുക്കലിന്​ മുതിരാതെ സോഫ്​റ്റ്​വെയറിനെ പരിഷ്​കരിക്കുകയാണ്​ ആപ്പിൾ ചെയ്​തത്​. 
ഏതിലൊക്കെ
​െഎ.ഒ.എസ്​ 11 നിലവിൽ ഉപയോഗിക്കുന്ന ഏത്​ ​െഎഫോണിലും പന്ത്രണ്ടും പ്രവർത്തിക്കും. ​എക്‌സ്, 8, 8 പ്ലസ്, 7, 7 പ്ലസ്, 6 എസ്, 6 എസ് പ്ലസ്, 6, 6 പ്ലസ്, എസ്.ഇ, 5 എസ് എന്നീ ഐഫോണുകളിലും  ഐ പാഡി​​െൻറ 12.9 ഇഞ്ച് പ്രോ സെക്കന്‍ഡ് ജനറേഷന്‍, 12.9 ഇഞ്ച് പ്രോ 1 ജനറേഷന്‍, 10.5 പ്രോ, 9.7 ഇഞ്ച് പ്രോ, 10.5 ഇഞ്ച്, എയര്‍ 2, എയര്‍, 5 ജനറേഷന്‍, മിനി 4, മിനി 3, മിനി 2, ടച്ച് സിക്‌സ്ത് ജനറേഷന്‍ എന്നിവയിലും പന്ത്രണ്ടി​​െൻറ സവിശേഷതകൾ ആസ്വദിക്കാം. 
എന്നുവരും
നിലവിൽ ആപ്പുകൾ വികസിപ്പിക്കുന്ന ​െഡവലപ്പർമാർക്കുള്ള പതിപ്പാണ്​ ലഭ്യം. പരീക്ഷണ പതിപ്പായ ബീറ്റ വേർഷൻ ജൂണിൽ ഇറങ്ങും. പൂർണ പതിപ്പ്​ സെപ്​റ്റംബറോടെ ഫോണുകളിലെത്തും. 
വേഗം
​പന്ത്രണ്ട്​ എത്തിയാൽ െഎഫോൺ 5എസ്​ മുതലുള്ളവയുടെ വേഗം കൂടുന്നത്​ അനുഭവിച്ചറിയാമെന്ന്​ ആപ്പിൾ പറയുന്നു. പതിവുപോലെയാണെങ്കില്‍ഐഫോണ്‍ 5എസി​​െൻറ ഒ.എസ് അപ്‌ഡേറ്റ് ഈ വർഷം അവസാനിക്കേണ്ടതായിരുന്നു. ആപ്പുകള്‍ തുറക്കുന്നത് ഇരട്ടി വേഗത്തിലായിരിക്കും. കാമറ 70 ശതമാനം വേഗത്തിൽ തുറക്കും. നേരത്തേതി​​െൻറ പകുതി സമയംമതി കീബോർഡ്​ തുറന്നുവരാൻ. ബാറ്ററിശേഷി കൂട്ടാൻ പ്രവർത്തനക്ഷമതയും കൂട്ടി. പഴയ മോഡലുകളുടെ വേഗം കുറച്ച്​ പുതിയ മോഡലുകള്‍ വാങ്ങാന്‍ നിർബന്ധിപ്പിക്കുന്നുവെന്ന ആരോപണത്തി​​െൻറ പശ്ചാത്തലത്തിലാണിത്​.  
സ്വകാര്യതയും സുരക്ഷയും
നിരവധി കൂട്ടിച്ചേർക്കലുകളിലൂടെ സ്വകാര്യതയും സുരക്ഷയും വ്യക്തിവിവരങ്ങളും സംരക്ഷിക്കാൻ ആപ്പിൾ ശ്രമിച്ചിട്ടുണ്ട്​. അനുവാദമില്ലാതെ വ്യക്തിഗത ഉപയോക്​തൃ വിവരങ്ങള്‍ ചോർത്തുന്ന ഫേസ്​ബുക്​ ലൈക്, ഷെയർ ബട്ടണുകൾ, സോഷ്യൽ വിഡ്​ജറ്റുകൾ, പരസ്യക്കാർ എന്നിവർക്കും ഐ.ഒ.എസ് 12ലെ സഫാരി ബ്രൗസര്‍ തടയിടും. വ്യക്​തിവിവരങ്ങൾ ലൈറ്റ്​നിങ്​ പോർട്ട്​ വഴി ചോർത്താതിരിക്കാൻ യു.എസ്​.ബി ടൈം ഒൗട്ട്​ സംവിധാനമുണ്ട്​. 
ഓഗ്‌മ​െൻറഡ് റിയാലിറ്റി
ത്രിമാന ദൃശ്യങ്ങളുടെ അനുഭവം ചെറിയ സ്​ക്രീനിൽ കൊണ്ടുവരുന്ന ഓഗ്‌മ​െൻറഡ് റിയാലിറ്റി (പ്രതീതി യാഥാർഥ്യം) ആണ്​ പുതിയ ഒ.എസിലെ ആകർഷണം. പുറത്തിറക്കിയ എ.ആർ‍ കിറ്റ് 2 ഒന്നിലധികം പേർക്ക്​ പ്രതീതി യാഥാർഥ്യ അനുഭവം പങ്കിടാൻ പിന്തുണ നൽകാനുള്ളതാണെന്നാണ്​ വിവരം. മെച്ചപ്പെട്ട മുഖം തിരിച്ചറിയൽ, ത്രിമാന വസ്​തു തിരിച്ചറിയൽ, തനിമചോരാതെ ദൃശ്യമാറ്റം എന്നിവ ഇതിലൂടെ കൈവരും. എ.ആർ കണ്ടൻറുകൾ പങ്കിടാനും എഡിറ്റ്​ ചെയ്യാനും കഴിയുന്ന USDZ എന്ന പുതിയ ഫയൽ ​േഫാർമാറ്റും പിക്​സാറുമായി ചേർന്ന്​ അവതരിപ്പിച്ചിട്ടുണ്ട്​. 3ഡി ഗ്രാഫിക്‌സ്, അനിമേഷന്‍ എ.ആര്‍ ഫയലുകള്‍ ഇ-മെയില്‍, മെസേജിങ് ആപ്പുകള്‍ വഴിയെല്ലാം എളുപ്പം പങ്കിടാം. ഗെയിമിലും എ.ആർ മാറ്റങ്ങൾ കൊണ്ടുവരും. വസ്​തുക്കളുടെയും പ്രതലത്തി​​െൻറയും അളവ്​ എടുക്കാൻ മെഷർ എന്ന പുതിയ ആപ്പും അവതരിപ്പിച്ചിട്ടുണ്ട്​. 
മെച്ചപ്പെടുത്തിയ സിരി
പറഞ്ഞാൽ കേൾക്കുന്ന ഡിജിറ്റൽ സഹായിയായ സിരി ഇനി ആമസോണ്‍ അലെക്‌സയെപ്പോലെ സ്മാര്‍ട്ട് ഹോമിലെ ഉപകരണങ്ങളുമായി സംസാരിക്കും. സിരി ഷോർട്ട്​കട്ടുകൾ വഴി ശബ്​ദനിർദേശം മുൻകൂട്ടി സെറ്റ്​ ചെയ്​തുവെക്കാൻ കഴിയും. ദിനചര്യകളും മീറ്റിങ്ങുകളെയും കുറിച്ച്​  സിരി ഓർമപ്പെടുത്തും. നാല്‍പതിലേറെ ഭാഷകൾ പരിഭാഷപ്പെടുത്താൻ സിരിക്കാകും. പ്രാദേശിക കായിക വിനോദങ്ങള്‍, ഭക്ഷണം തുടങ്ങിയവയെക്കുറിച്ചെല്ലാം അറിയാവുന്ന സിരിയാണ് വരിക. സിരിക്ക് നിങ്ങളുടെ ഫോട്ടോസിലെ ആളുകളും സ്ഥലങ്ങളും സന്ദർഭങ്ങളും തിരിച്ചറിയാനാകും. 
ഫോട്ടോകള്‍ എളുപ്പം കൈമാറാം
ഐ.ഒ.എസ് 12ലെ ഫോട്ടോസ് ആപ്പിന്​ മികവേറി. ചിത്രങ്ങള്‍ ആര്‍ക്കൊക്കെ പങ്കുവെക്കണമെന്ന് ഫോട്ടോസ് ആപ് തീരുമാനിക്കും. ഫോർ‍ യു ടാബ്​ ഇതിന്​ സഹായിക്കും. ചിത്രങ്ങള്‍ പൂർണ ​െറസലൂഷൻ ചിത്രങ്ങളായിരിക്കുകയും ചെയ്യും. പുതിയ ഫോട്ടോസ് ആപ്പുള്ള നിങ്ങളും സുഹൃത്തും യാത്രപോയാല്‍ ഈ ഫോട്ടോകള്‍ സുഹൃത്തിന് പങ്കുവെക്കണമെന്ന കാര്യവും ആപ് ഒാർമപ്പെടുത്തും. നിരവധി തിരയല്‍ പദങ്ങള്‍ ഉപയോഗിക്കാനും കഴിയും. 
മിമോജി
അനിമോജികൾക്ക്​ പുറമെ ഇനി ഉപയോക്താവി​​െൻറ മുഖം ഉപയോഗിച്ച്​ ‘മിമോജികൾ’ എന്ന്​ വിളിക്കുന്ന ഇമോജികൾ ഉണ്ടാക്കാം. മുഖം മാത്രമല്ല, നാവി​​െൻറ ചലനങ്ങളും തിരിച്ചറിയാൻ കഴിയും. മുടി, കണ്ണുകൾ, താടി, മീശ എന്നിവ മാറ്റം വരുത്തി നമ്മുടെ രൂപത്തിനനുസരിച്ച്​ ക്രമീകരിക്കാം. നേ​രത്തെ ആപ്പിള്‍ തരുന്ന ഇമോജിയിലേക്ക് മുഖം സന്നിവേശിപ്പിക്കുകയായിരുന്നു. മൂന്നു പുതിയ അനിമോജികൾ കൂട്ടിച്ചേർത്തിട്ടുമുണ്ട്​. ഫേസ്‌ടൈം ഉപയോഗിക്കുമ്പോഴും ഫോട്ടോ ഉപയോഗിച്ച് സന്ദേശങ്ങള്‍ക്കു മറുപടി നല്‍കുമ്പോഴും അനിമോജികൾ ഉപയോഗിക്കാന്‍ സാധിക്കും. അതേസമയം ഐഫോണ്‍ എക്‌സില്‍ മാത്രമേ അനിമോജികൾ പ്രവര്‍ത്തിക്കൂ.
ഗ്രൂപ് ഫേസ്‌ടൈം
ആപ്പിളി​​െൻറ വിഡിയോകോളിങ്​ ആപ്ലിക്കേഷന്‍ ഫേസ്‌ടൈം ഐ.ഒ.എസ് 12ലെ ഗ്രൂപ് കോളുകള്‍ക്ക് പിന്തുണ നല്‍കും. ഓഡിയോ അല്ലെങ്കില്‍ വിഡിയോ കോള്‍ ഫീച്ചര്‍ ഉപയോഗിച്ച് 32 പേരുമായി സംവദിക്കാം. 
ഫോൺ അടിമത്തം കുറക്കാം 
സ്​മാർട്ട്​ഫോൺ അടിമത്തം കുറക്കാൻ ആവുംപോലെ പരിശ്രമിക്കുകയാണ്​ ആപ്പിൾ. Do Not Disturb During Bedtime ഫോണില്‍ ആക്ടിവേറ്റ് ചെയ്തു​െവച്ചാല്‍ രാത്രി വരുന്ന നോട്ടിഫിക്കേഷനുകള്‍ രാവിലെ മാത്രമേ കാണിക്കൂ. മൊബൈല്‍ ഫോണ്‍ ശല്യമായി മാറുമെന്ന്​ കരുതുന്ന സ്​ഥലവും നിശ്ചിത സമയവും അനുസരിച്ച്​ ഡി.എൻ.ഡി ക്രമീകരിക്കാം. Deliver Quietly ഉപയോഗിച്ചാല്‍ എല്ലാം കൺട്രോള്‍ സ​െൻററിലേക്കു നീങ്ങും. നിങ്ങള്‍ക്ക് ആവശ്യമുള്ളപ്പോൾ നോക്കാം. ആപ്​ ലിമിറ്റ്​ ഫീച്ചറിലൂടെ ഓരോ ആപ്പും എത്ര സമയം ഉപയോഗിക്കണം എന്ന്​ തീരുമാനിക്കാം. കുട്ടികളുടെ ഫോൺ ഉപയോഗ സമയം നിയന്ത്രിക്കാനും കഴിയും. 
ആപ്പിള്‍ ന്യൂസ്​, സ്​റ്റോക്​സ്
ഐ.ഒ.എസ് 12ൽ ആപ്പിള്‍ ന്യൂസ്​, സ്​റ്റോക്​സ്​ ആപ്പുകളും പരിഷ്​കരിച്ചു. നാവിഗേഷൻ എളുപ്പമാകാൻ ന്യൂസ്​ ആപ്പിൽ സൈഡ്​ ബാർ എത്തി. 
Tags:    
News Summary - iPhone IOS 12 -Technology News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.