Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2018 5:05 PM IST Updated On
date_range 11 Jun 2018 5:05 PM ISTെഎഫോണിനെ അണിയിച്ചൊരുക്കാൻ ‘െഎ.ഒ.എസ് 12’
text_fieldsbookmark_border
പുതിയ സവിശേഷതകൾ, സ്വകാര്യത സംരക്ഷണം, പഴയ ആപ്പിൾ ഉപകരണങ്ങൾക്കും കൂടുതൽ വേഗം എന്നിങ്ങനെ ഒരുപിടി പ്രത്യേകതകളുമായാണ് ആപ്പിളിെൻറ മൊബൈൽ ഒാപറേറ്റിങ് സിസ്റ്റത്തിെൻറ പുതിയ പതിപ്പായ െഎ.ഒ.എസ് 12െൻറ വരവ്. കഴിഞ്ഞയാഴ്ച യു.എസിലെ സാൻഫ്രാൻസിസ്കോയിൽ നടന്ന ആപ്പിളിെൻറ വാർഷിക െഡവലപ്പർ കോൺഫറൻസിലാണ് പ്രത്യേകതകൾ പുറത്തായത്. ചെറിയ മിനുക്കലിന് മുതിരാതെ സോഫ്റ്റ്വെയറിനെ പരിഷ്കരിക്കുകയാണ് ആപ്പിൾ ചെയ്തത്.
ഏതിലൊക്കെ
െഎ.ഒ.എസ് 11 നിലവിൽ ഉപയോഗിക്കുന്ന ഏത് െഎഫോണിലും പന്ത്രണ്ടും പ്രവർത്തിക്കും. എക്‌സ്, 8, 8 പ്ലസ്, 7, 7 പ്ലസ്, 6 എസ്, 6 എസ് പ്ലസ്, 6, 6 പ്ലസ്, എസ്.ഇ, 5 എസ് എന്നീ ഐഫോണുകളിലും ഐ പാഡിെൻറ 12.9 ഇഞ്ച് പ്രോ സെക്കന്‍ഡ് ജനറേഷന്‍, 12.9 ഇഞ്ച് പ്രോ 1 ജനറേഷന്‍, 10.5 പ്രോ, 9.7 ഇഞ്ച് പ്രോ, 10.5 ഇഞ്ച്, എയര്‍ 2, എയര്‍, 5 ജനറേഷന്‍, മിനി 4, മിനി 3, മിനി 2, ടച്ച് സിക്‌സ്ത് ജനറേഷന്‍ എന്നിവയിലും പന്ത്രണ്ടിെൻറ സവിശേഷതകൾ ആസ്വദിക്കാം.
എന്നുവരും
നിലവിൽ ആപ്പുകൾ വികസിപ്പിക്കുന്ന െഡവലപ്പർമാർക്കുള്ള പതിപ്പാണ് ലഭ്യം. പരീക്ഷണ പതിപ്പായ ബീറ്റ വേർഷൻ ജൂണിൽ ഇറങ്ങും. പൂർണ പതിപ്പ് സെപ്റ്റംബറോടെ ഫോണുകളിലെത്തും.
വേഗം
പന്ത്രണ്ട് എത്തിയാൽ െഎഫോൺ 5എസ് മുതലുള്ളവയുടെ വേഗം കൂടുന്നത് അനുഭവിച്ചറിയാമെന്ന് ആപ്പിൾ പറയുന്നു. പതിവുപോലെയാണെങ്കില്‍ഐഫോണ്‍ 5എസിെൻറ ഒ.എസ് അപ്‌ഡേറ്റ് ഈ വർഷം അവസാനിക്കേണ്ടതായിരുന്നു. ആപ്പുകള്‍ തുറക്കുന്നത് ഇരട്ടി വേഗത്തിലായിരിക്കും. കാമറ 70 ശതമാനം വേഗത്തിൽ തുറക്കും. നേരത്തേതിെൻറ പകുതി സമയംമതി കീബോർഡ് തുറന്നുവരാൻ. ബാറ്ററിശേഷി കൂട്ടാൻ പ്രവർത്തനക്ഷമതയും കൂട്ടി. പഴയ മോഡലുകളുടെ വേഗം കുറച്ച് പുതിയ മോഡലുകള്‍ വാങ്ങാന്‍ നിർബന്ധിപ്പിക്കുന്നുവെന്ന ആരോപണത്തിെൻറ പശ്ചാത്തലത്തിലാണിത്.
സ്വകാര്യതയും സുരക്ഷയും
നിരവധി കൂട്ടിച്ചേർക്കലുകളിലൂടെ സ്വകാര്യതയും സുരക്ഷയും വ്യക്തിവിവരങ്ങളും സംരക്ഷിക്കാൻ ആപ്പിൾ ശ്രമിച്ചിട്ടുണ്ട്. അനുവാദമില്ലാതെ വ്യക്തിഗത ഉപയോക്തൃ വിവരങ്ങള്‍ ചോർത്തുന്ന ഫേസ്ബുക് ലൈക്, ഷെയർ ബട്ടണുകൾ, സോഷ്യൽ വിഡ്ജറ്റുകൾ, പരസ്യക്കാർ എന്നിവർക്കും ഐ.ഒ.എസ് 12ലെ സഫാരി ബ്രൗസര്‍ തടയിടും. വ്യക്തിവിവരങ്ങൾ ലൈറ്റ്നിങ് പോർട്ട് വഴി ചോർത്താതിരിക്കാൻ യു.എസ്.ബി ടൈം ഒൗട്ട് സംവിധാനമുണ്ട്.
ഓഗ്മെൻറഡ് റിയാലിറ്റി
ത്രിമാന ദൃശ്യങ്ങളുടെ അനുഭവം ചെറിയ സ്ക്രീനിൽ കൊണ്ടുവരുന്ന ഓഗ്മെൻറഡ് റിയാലിറ്റി (പ്രതീതി യാഥാർഥ്യം) ആണ് പുതിയ ഒ.എസിലെ ആകർഷണം. പുറത്തിറക്കിയ എ.ആർ കിറ്റ് 2 ഒന്നിലധികം പേർക്ക് പ്രതീതി യാഥാർഥ്യ അനുഭവം പങ്കിടാൻ പിന്തുണ നൽകാനുള്ളതാണെന്നാണ് വിവരം. മെച്ചപ്പെട്ട മുഖം തിരിച്ചറിയൽ, ത്രിമാന വസ്തു തിരിച്ചറിയൽ, തനിമചോരാതെ ദൃശ്യമാറ്റം എന്നിവ ഇതിലൂടെ കൈവരും. എ.ആർ കണ്ടൻറുകൾ പങ്കിടാനും എഡിറ്റ് ചെയ്യാനും കഴിയുന്ന USDZ എന്ന പുതിയ ഫയൽ േഫാർമാറ്റും പിക്സാറുമായി ചേർന്ന് അവതരിപ്പിച്ചിട്ടുണ്ട്. 3ഡി ഗ്രാഫിക്‌സ്, അനിമേഷന്‍ എ.ആര്‍ ഫയലുകള്‍ ഇ-മെയില്‍, മെസേജിങ് ആപ്പുകള്‍ വഴിയെല്ലാം എളുപ്പം പങ്കിടാം. ഗെയിമിലും എ.ആർ മാറ്റങ്ങൾ കൊണ്ടുവരും. വസ്തുക്കളുടെയും പ്രതലത്തിെൻറയും അളവ് എടുക്കാൻ മെഷർ എന്ന പുതിയ ആപ്പും അവതരിപ്പിച്ചിട്ടുണ്ട്.
മെച്ചപ്പെടുത്തിയ സിരി
പറഞ്ഞാൽ കേൾക്കുന്ന ഡിജിറ്റൽ സഹായിയായ സിരി ഇനി ആമസോണ്‍ അലെക്‌സയെപ്പോലെ സ്മാര്‍ട്ട് ഹോമിലെ ഉപകരണങ്ങളുമായി സംസാരിക്കും. സിരി ഷോർട്ട്കട്ടുകൾ വഴി ശബ്ദനിർദേശം മുൻകൂട്ടി സെറ്റ് ചെയ്തുവെക്കാൻ കഴിയും. ദിനചര്യകളും മീറ്റിങ്ങുകളെയും കുറിച്ച് സിരി ഓർമപ്പെടുത്തും. നാല്‍പതിലേറെ ഭാഷകൾ പരിഭാഷപ്പെടുത്താൻ സിരിക്കാകും. പ്രാദേശിക കായിക വിനോദങ്ങള്‍, ഭക്ഷണം തുടങ്ങിയവയെക്കുറിച്ചെല്ലാം അറിയാവുന്ന സിരിയാണ് വരിക. സിരിക്ക് നിങ്ങളുടെ ഫോട്ടോസിലെ ആളുകളും സ്ഥലങ്ങളും സന്ദർഭങ്ങളും തിരിച്ചറിയാനാകും.
ഫോട്ടോകള്‍ എളുപ്പം കൈമാറാം
ഐ.ഒ.എസ് 12ലെ ഫോട്ടോസ് ആപ്പിന് മികവേറി. ചിത്രങ്ങള്‍ ആര്‍ക്കൊക്കെ പങ്കുവെക്കണമെന്ന് ഫോട്ടോസ് ആപ് തീരുമാനിക്കും. ഫോർ യു ടാബ് ഇതിന് സഹായിക്കും. ചിത്രങ്ങള്‍ പൂർണ െറസലൂഷൻ ചിത്രങ്ങളായിരിക്കുകയും ചെയ്യും. പുതിയ ഫോട്ടോസ് ആപ്പുള്ള നിങ്ങളും സുഹൃത്തും യാത്രപോയാല്‍ ഈ ഫോട്ടോകള്‍ സുഹൃത്തിന് പങ്കുവെക്കണമെന്ന കാര്യവും ആപ് ഒാർമപ്പെടുത്തും. നിരവധി തിരയല്‍ പദങ്ങള്‍ ഉപയോഗിക്കാനും കഴിയും.
മിമോജി
അനിമോജികൾക്ക് പുറമെ ഇനി ഉപയോക്താവിെൻറ മുഖം ഉപയോഗിച്ച് ‘മിമോജികൾ’ എന്ന് വിളിക്കുന്ന ഇമോജികൾ ഉണ്ടാക്കാം. മുഖം മാത്രമല്ല, നാവിെൻറ ചലനങ്ങളും തിരിച്ചറിയാൻ കഴിയും. മുടി, കണ്ണുകൾ, താടി, മീശ എന്നിവ മാറ്റം വരുത്തി നമ്മുടെ രൂപത്തിനനുസരിച്ച് ക്രമീകരിക്കാം. നേരത്തെ ആപ്പിള്‍ തരുന്ന ഇമോജിയിലേക്ക് മുഖം സന്നിവേശിപ്പിക്കുകയായിരുന്നു. മൂന്നു പുതിയ അനിമോജികൾ കൂട്ടിച്ചേർത്തിട്ടുമുണ്ട്. ഫേസ്‌ടൈം ഉപയോഗിക്കുമ്പോഴും ഫോട്ടോ ഉപയോഗിച്ച് സന്ദേശങ്ങള്‍ക്കു മറുപടി നല്‍കുമ്പോഴും അനിമോജികൾ ഉപയോഗിക്കാന്‍ സാധിക്കും. അതേസമയം ഐഫോണ്‍ എക്‌സില്‍ മാത്രമേ അനിമോജികൾ പ്രവര്‍ത്തിക്കൂ.
ഗ്രൂപ് ഫേസ്‌ടൈം
ആപ്പിളിെൻറ വിഡിയോകോളിങ് ആപ്ലിക്കേഷന്‍ ഫേസ്‌ടൈം ഐ.ഒ.എസ് 12ലെ ഗ്രൂപ് കോളുകള്‍ക്ക് പിന്തുണ നല്‍കും. ഓഡിയോ അല്ലെങ്കില്‍ വിഡിയോ കോള്‍ ഫീച്ചര്‍ ഉപയോഗിച്ച് 32 പേരുമായി സംവദിക്കാം.
ഫോൺ അടിമത്തം കുറക്കാം
സ്മാർട്ട്ഫോൺ അടിമത്തം കുറക്കാൻ ആവുംപോലെ പരിശ്രമിക്കുകയാണ് ആപ്പിൾ. Do Not Disturb During Bedtime ഫോണില്‍ ആക്ടിവേറ്റ് ചെയ്തുെവച്ചാല് രാത്രി വരുന്ന നോട്ടിഫിക്കേഷനുകള്‍ രാവിലെ മാത്രമേ കാണിക്കൂ. മൊബൈല്‍ ഫോണ്‍ ശല്യമായി മാറുമെന്ന് കരുതുന്ന സ്ഥലവും നിശ്ചിത സമയവും അനുസരിച്ച് ഡി.എൻ.ഡി ക്രമീകരിക്കാം. Deliver Quietly ഉപയോഗിച്ചാല്‍ എല്ലാം കൺട്രോള്‍ സെൻററിലേക്കു നീങ്ങും. നിങ്ങള്‍ക്ക് ആവശ്യമുള്ളപ്പോൾ നോക്കാം. ആപ് ലിമിറ്റ് ഫീച്ചറിലൂടെ ഓരോ ആപ്പും എത്ര സമയം ഉപയോഗിക്കണം എന്ന് തീരുമാനിക്കാം. കുട്ടികളുടെ ഫോൺ ഉപയോഗ സമയം നിയന്ത്രിക്കാനും കഴിയും.
ആപ്പിള്‍ ന്യൂസ്, സ്റ്റോക്സ്
ഐ.ഒ.എസ് 12ൽ ആപ്പിള്‍ ന്യൂസ്, സ്റ്റോക്സ് ആപ്പുകളും പരിഷ്കരിച്ചു. നാവിഗേഷൻ എളുപ്പമാകാൻ ന്യൂസ് ആപ്പിൽ സൈഡ് ബാർ എത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story