വാട്ടർഡ്രോപ്​ നോച്ച്​, വൂക് ചാർജിങ്​; ഒപ്പോ എഫ്​ 9പ്രോ വാങ്ങാൻ കാരണങ്ങളേറെ

സ്​മാർട്​ഫോൺ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒപ്പോയുടെ മിഡ്​ റേഞ്ച്​ ഫ്ലാഗ്​ഷിപ്പ്​ F9ഉം​ F9പ്രോയും നോക്കിയയുടെ മിഡ്​റേഞ്ച്​ മോഡലായ നോക്കിയ 6.1ഉം ഇന്ന് ഇന്ത്യൻ വിപണിയിൽ​ അവതരിപ്പിച്ചു. കഴിഞ്ഞ കുറച്ച്​ ദിവസങ്ങളായി സ്​മാർട്​ഫോണുമായി ബന്ധപ്പെട്ട മേഖലകളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഫോണുകളായിരുന്നു ഇവ. 

വൂക്​ ഫ്ലാഷ്​ ചാർജിങ്ങും നൂതന ഡിസൈനും

ഒപ്പോ F7​​​​​​െൻറ വൻ വിജയത്തിന്​ ശേഷം അടിമുടി മാറ്റത്തോടെയാണ്​ F9​​​​​​െൻറ വരവ്​. അതിവേഗം ചാർജ്​ ചെയ്യാവുന്ന ബാറ്ററി എന്ന സംവിധാനമാണ്​​ F9നെ വേറിട്ട്​ നിർത്തുന്ന കാര്യം. ഇതും ഡിസ്​പ്ലേയി​ലെ മാറ്റവുമൊക്കെയാണ്​ ഒപ്പോ പ്രധാനമായും പരസ്യം ചെയ്​തതും. വൂക്ക്​ ചാർജിങ്​ എന്ന്​ സംവിധാനം പേരുകേട്ട വൺപ്ലസി​​​​​​െൻറ ഡാഷ്​ ചാർജിനോളം വേഗത്തിൽ ഫോണി​​​​​​െൻറ ബാറ്ററി ചാർജ്​ ചെയ്യുമെന്ന്​​ ഒപ്പോ ഉറപ്പ്​ നൽകുന്നൂ. 

രണ്ട്​ മണിക്കൂർ സംസാരിക്കാൻ അഞ്ച്​ മിനിറ്റ്​ ചാർജ്​ മതിയെന്നാണ്​ അവകാശവാദം. അരമണക്കൂർ കൊണ്ട്​ 57 ശതമാനം ചാർജാവും. അതിവേഗം ചാർജിങ്​ കാരണം ബാറ്ററി കേടാവാതിരിക്കാൻ അഞ്ച്​ ലെയർ പ്രൊട്ടക്ഷനും നൽകിയിട്ടുണ്ട്​. ഡിസൈനിലെ ​ഡയമണ്ട്​ ഫിനിഷിങ്ങാണ്​ മറ്റൊരു പ്രത്യേകത. രൂപത്തിൽ ഒ​പ്പോയുടെ പഴയ മോഡലുകളുടെ സ്വാധീനം കാണാമെങ്കിലും ഭാവത്തിൽ​ F9 സുന്ദരിയാണ്​. 

ഇരട്ട പിൻകാമറ

ഇരു മോഡലുകളിലും 16+2 ഇരട്ട പിൻകാമറയും 25 മെഗാപിക്​സൽ എച്ച്​.ഡി.ആർ മുൻകാമറയുമാണ്​ നൽകിയിരിക്കുന്നത്​. ഇരു കാമറകളിലും മികച്ച ചിത്രങ്ങൾ ലഭിക്കുന്നതിനായി ആർട്ടിഫിഷ്യൽ ഇൻറലിജൻസി​​​​​​െൻറ സഹായവും ഉൾപെടുത്തിയിട്ടുണ്ട്​. ​ F7നെ അപേക്ഷിച്ച്​ മികച്ച കാമറ സംവിധാനമാണ്​ പുതിയ മോഡലിന്​ നൽകിയിരിക്കുന്നത്​. 

കുഞ്ഞു നോച്ചുമായി അടിപൊളി ഡിസ്​പ്ലേ

6.3 ഇഞ്ചി​​​​​​െൻറ ഫുൾ എച്ച്​.ഡി പ്ലസ്​ ഡിസ്​പ്ലേയാണ്​ ഒപ്പോ പുതിയ അവതാരങ്ങൾക്ക്​ നൽകിയിരിക്കുന്നത്​. ഡിസ്​പ്ലേയിലെ കുഞ്ഞു നോച്ച്​ ഇപ്പോൾ വിപണിയിലുള്ള ഫ്ലാഗ്​ഷിപ്പ്​ മോഡലുകളിൽ നിന്നും​ F9നെ വേറിട്ട്​ നിർത്തുന്നു. 2360x1080 പിക്​സൽ ​റെസല്യൂഷനുള്ള ഡിസ്​പ്ലേ ഗെയിമിങ്ങിനും മറ്റ്​ മീഡിയ ഉപയോഗത്തിനും മാറ്റ്​ കൂട്ടുന്നതായിരിക്കും.

കോർണിങ്​ ഗൊറില്ല ഗ്ലാസ്​ 6 ആദ്യമായി ഒപ്പോയുടെ ഒരു മോഡലിലൂടെയാണ്​ അവതരിപ്പിക്കുന്നത്​ എന്ന പ്രത്യേകതയും ഉണ്ട്​. അതെ! അതിനൂതന ഡിസ്​പ്ലേ സംരക്ഷണവും​ F9ൽ ഉണ്ടെന്ന്​ വ്യക്​തം.

മീഡിയ ടെകി​​​​​​െൻറ കിടിലൻ പ്രൊസസർ

സ്​നാപ്​ ഡ്രാഗൺ പ്രൊസസറുകൾ വാഴുന്ന വിപണിയിൽ മീഡിയ ടെകി​​​​​​െൻറ മറുപടിയായിരുന്നു ഹീലിയോ പി60 എന്ന എ.​െഎ സംവിധാനമടങ്ങിയ ​പ്രൊസസർ. നിലവിൽ ഒപ്പോയുടെ സബ്​ ബ്രാൻറായ റിയൽമിയിലും F7ലും പി60യാണ്​ പ്രവർത്തിക്കുന്നത്​.

ആൻഡ്രോയ്​ഡ്​ ഒാറിയോ 8.1.0 അടങ്ങിയ കളർ ഒഎസി​​​​​​െൻറ ഏറ്റവും പുതിയ പതിപ്പായ 5.2 ആണ്​ F9ൽ ഒപ്പോ നൽകിയിരിക്കുന്നത്​. ആൻഡ്രോയ്​ഡ്​ 9ാം വേർഷനായ പൈയും പുതിയ മോഡലിൽ പ്രതീക്ഷിക്കാം. വേഗത്തിൽ പ്രവർത്തിക്കുന്ന ഫേസ്​ അൺലോക്കും ഫിംഗർപ്രിൻറും പുതിയ മോഡലിനുമുണ്ട്​.

നീണ്ടു നിൽക്കുന്ന ബാറ്ററി

എ.​െഎ സംവിധാനം കരുത്തു പകരുന്ന ബാറ്ററി ഒരു ദിവസം മുഴുവൻ നിലനിൽക്കുമെന്ന്​ ഒപ്പോ അവകാശപ്പെടുന്നു. 3500 എം.എ.എച്ച്​ ബാറ്ററിയാണ്​ F9ൽ. കൂടെ ഫാസ്റ്റ്​ ചാർജിങ്ങും ചേരുന്നതോടെ മികച്ച അനുഭവമാകുമെന്നുറപ്പ്​.

വർധിപ്പിക്കാവുന്ന സ്​റ്റോറേജ്​

​ F9 പ്രോയിൽ 6 ജീബി റാമും 64 ജീബി ഇ​േൻറണൽ മെമ്മറിയും നൽകിയപ്പോൾ​ F9ൽ 4 ജീബി റാമും 64 ജീബി ഇ​േൻറണലുമാണ്​ ഒപ്പോ നൽകിയത്​. എന്നാൽ ഇരു ഫോണുകളിലും പ്രത്യേകമായി മെമ്മറി കാർഡ്​ ഇടാനുള്ള സംവിധാനവും നൽകിയിട്ടുണ്ടെന്നത്​ നല്ല കാര്യമാണ്​.

വില

ലോഞ്ചിങ്ങിന്​ മുമ്പ്​ 30000 രൂപ വരെയായിരുന്നു​ F9ന്​ പ്രതീക്ഷിച്ചിരുന്ന വില. എന്നാൽ​ F9,​ F9പ്രോ എന്നീ മോഡലുകൾക്ക്​ യഥാക്രമം 19,990, 23990 എന്നിങ്ങനെയാണ്​ ഒപ്പോ വിലയിട്ടിരിക്കുന്നത്​. ഇത്​ വിപണിയിൽ മറ്റ്​ മോഡലുകൾക്കിടയിൽ മത്സരമുണ്ടാക്കുമെന്ന്​ ഉറപ്പാണ്​.

ഒടുവിൽ വിലകുറച്ചൊരു നോക്കിയ മോഡൽ

നോക്കിയയുടെ ഇന്ത്യയി​ൽ ഇറങ്ങിയ മിഡ്​റേഞ്ച്​ സ്​മാർട്​ ഫോണുകൾ മികച്ച നിലവാരമുണ്ടായിരുന്നിട്ട്​ കൂടി ആളുകൾ അവഗണിച്ചത്​ അതി​​​​​​െൻറ വിലയിലുള്ള വ്യത്യാസമായിരുന്നു. ആ സമയത്താക​െട്ട, ഷവോമിയും ഹ്വാവേയും ആകർഷകമായ വിലയിൽ കൂടുതൽ മികവുള്ള ഫോണുകൾ അവതരിപ്പിച്ച്​ വിപണിയിലെ രാജാക്കൻമാരായി വിലസുകായിരുന്നു.

എന്നാൽ അതിൽ നിന്നും പാഠമുൾ​കൊണ്ട്​ ഇതാ നോക്കിയയുടെ പുത്തൻ മോഡൽ. മറ്റ്​ രാജ്യങ്ങളിൽ നോകിയ എക്​സ്​ 6 എന്ന പേരിൽ ഇറങ്ങിയ മോഡൽ നോകിയ 6.1 ആക്കിയാണ്​ ഇന്ത്യയിൽ എച്ച്​.എം.ഡി ഗ്ലോബൽ വിപണിയിലെത്തിച്ചത്​. നിലവിൽ മിഡ്​റേഞ്ചുകളിലുള്ള മിക്ക സംവിധാനവും ഉൾപെടുത്തി ഇറക്കിയ 6.1​​​​​​െൻറ വിലയാക​െട്ട ബേസിക്​ മോഡലിന്​ 15,999 രൂപയും. 

വിശേഷങ്ങൾ

5.8 ഇഞ്ച്​ വലിപ്പമുള്ള ഫുൾ എച്ച്​.ഡി.പ്ലസ്​ ഡിസ്​പ്ലേ, 2280x1080 പിക്​സൽ റെസല്യൂഷനിലാണ്​. നോച്ച്​ ഡിസ്​പ്ലേയിൽ എത്തുന്ന നോകിയ 6.1 കെയ്യിൽ ഒതുങ്ങുന്ന വിധത്തിലാണ്​ നിർമിച്ചിരിക്കുന്നത്​. അഡ്രിനോ 509 ജിപിയു അടങ്ങിയ സ്​നാപ്​ഡ്രാഗൺ 636 പ്രൊസസർ 6.1ന്​ വൻ കരുത്തു പകരും. 4+64 ജിബി മെമറി, 16+5 ഇരട്ട പിൻകാമറ, 16 മെഗാപിക്​സൽ മുൻകാമറ, 3,060 എം.എ.എച്ച്​ ബാറ്ററി, ആൻഡ്രോയ്​ഡ്​ 8.1 ഒാറിയോ (ആൻഡ്രോയ്​ഡ്​ പൈ കമ്പനി ഉറപ്പാക്കിയിട്ടുണ്ട്​) എന്നിങ്ങനെയുള്ള ഫീച്ചറുകൾ ഫോണിന്​ ഇപ്പോൾ തന്നെ വിപണിയിൽ പേരുണ്ടാക്കിയിട്ടുണ്ട്​.

Tags:    
News Summary - oppo f9 and nokia launched in indian market-technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.