വാട്ടർഡ്രോപ് നോച്ച്, വൂക് ചാർജിങ്; ഒപ്പോ എഫ് 9പ്രോ വാങ്ങാൻ കാരണങ്ങളേറെ
text_fieldsസ്മാർട്ഫോൺ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒപ്പോയുടെ മിഡ് റേഞ്ച് ഫ്ലാഗ്ഷിപ്പ് F9ഉം F9പ്രോയും നോക്കിയയുടെ മിഡ്റേഞ്ച് മോഡലായ നോക്കിയ 6.1ഉം ഇന്ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്മാർട്ഫോണുമായി ബന്ധപ്പെട്ട മേഖലകളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഫോണുകളായിരുന്നു ഇവ.
വൂക് ഫ്ലാഷ് ചാർജിങ്ങും നൂതന ഡിസൈനും
ഒപ്പോ F7െൻറ വൻ വിജയത്തിന് ശേഷം അടിമുടി മാറ്റത്തോടെയാണ് F9െൻറ വരവ്. അതിവേഗം ചാർജ് ചെയ്യാവുന്ന ബാറ്ററി എന്ന സംവിധാനമാണ് F9നെ വേറിട്ട് നിർത്തുന്ന കാര്യം. ഇതും ഡിസ്പ്ലേയിലെ മാറ്റവുമൊക്കെയാണ് ഒപ്പോ പ്രധാനമായും പരസ്യം ചെയ്തതും. വൂക്ക് ചാർജിങ് എന്ന് സംവിധാനം പേരുകേട്ട വൺപ്ലസിെൻറ ഡാഷ് ചാർജിനോളം വേഗത്തിൽ ഫോണിെൻറ ബാറ്ററി ചാർജ് ചെയ്യുമെന്ന് ഒപ്പോ ഉറപ്പ് നൽകുന്നൂ.
രണ്ട് മണിക്കൂർ സംസാരിക്കാൻ അഞ്ച് മിനിറ്റ് ചാർജ് മതിയെന്നാണ് അവകാശവാദം. അരമണക്കൂർ കൊണ്ട് 57 ശതമാനം ചാർജാവും. അതിവേഗം ചാർജിങ് കാരണം ബാറ്ററി കേടാവാതിരിക്കാൻ അഞ്ച് ലെയർ പ്രൊട്ടക്ഷനും നൽകിയിട്ടുണ്ട്. ഡിസൈനിലെ ഡയമണ്ട് ഫിനിഷിങ്ങാണ് മറ്റൊരു പ്രത്യേകത. രൂപത്തിൽ ഒപ്പോയുടെ പഴയ മോഡലുകളുടെ സ്വാധീനം കാണാമെങ്കിലും ഭാവത്തിൽ F9 സുന്ദരിയാണ്.
ഇരട്ട പിൻകാമറ
ഇരു മോഡലുകളിലും 16+2 ഇരട്ട പിൻകാമറയും 25 മെഗാപിക്സൽ എച്ച്.ഡി.ആർ മുൻകാമറയുമാണ് നൽകിയിരിക്കുന്നത്. ഇരു കാമറകളിലും മികച്ച ചിത്രങ്ങൾ ലഭിക്കുന്നതിനായി ആർട്ടിഫിഷ്യൽ ഇൻറലിജൻസിെൻറ സഹായവും ഉൾപെടുത്തിയിട്ടുണ്ട്. F7നെ അപേക്ഷിച്ച് മികച്ച കാമറ സംവിധാനമാണ് പുതിയ മോഡലിന് നൽകിയിരിക്കുന്നത്.
കുഞ്ഞു നോച്ചുമായി അടിപൊളി ഡിസ്പ്ലേ
6.3 ഇഞ്ചിെൻറ ഫുൾ എച്ച്.ഡി പ്ലസ് ഡിസ്പ്ലേയാണ് ഒപ്പോ പുതിയ അവതാരങ്ങൾക്ക് നൽകിയിരിക്കുന്നത്. ഡിസ്പ്ലേയിലെ കുഞ്ഞു നോച്ച് ഇപ്പോൾ വിപണിയിലുള്ള ഫ്ലാഗ്ഷിപ്പ് മോഡലുകളിൽ നിന്നും F9നെ വേറിട്ട് നിർത്തുന്നു. 2360x1080 പിക്സൽ റെസല്യൂഷനുള്ള ഡിസ്പ്ലേ ഗെയിമിങ്ങിനും മറ്റ് മീഡിയ ഉപയോഗത്തിനും മാറ്റ് കൂട്ടുന്നതായിരിക്കും.
കോർണിങ് ഗൊറില്ല ഗ്ലാസ് 6 ആദ്യമായി ഒപ്പോയുടെ ഒരു മോഡലിലൂടെയാണ് അവതരിപ്പിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. അതെ! അതിനൂതന ഡിസ്പ്ലേ സംരക്ഷണവും F9ൽ ഉണ്ടെന്ന് വ്യക്തം.
മീഡിയ ടെകിെൻറ കിടിലൻ പ്രൊസസർ
സ്നാപ് ഡ്രാഗൺ പ്രൊസസറുകൾ വാഴുന്ന വിപണിയിൽ മീഡിയ ടെകിെൻറ മറുപടിയായിരുന്നു ഹീലിയോ പി60 എന്ന എ.െഎ സംവിധാനമടങ്ങിയ പ്രൊസസർ. നിലവിൽ ഒപ്പോയുടെ സബ് ബ്രാൻറായ റിയൽമിയിലും F7ലും പി60യാണ് പ്രവർത്തിക്കുന്നത്.
ആൻഡ്രോയ്ഡ് ഒാറിയോ 8.1.0 അടങ്ങിയ കളർ ഒഎസിെൻറ ഏറ്റവും പുതിയ പതിപ്പായ 5.2 ആണ് F9ൽ ഒപ്പോ നൽകിയിരിക്കുന്നത്. ആൻഡ്രോയ്ഡ് 9ാം വേർഷനായ പൈയും പുതിയ മോഡലിൽ പ്രതീക്ഷിക്കാം. വേഗത്തിൽ പ്രവർത്തിക്കുന്ന ഫേസ് അൺലോക്കും ഫിംഗർപ്രിൻറും പുതിയ മോഡലിനുമുണ്ട്.
നീണ്ടു നിൽക്കുന്ന ബാറ്ററി
എ.െഎ സംവിധാനം കരുത്തു പകരുന്ന ബാറ്ററി ഒരു ദിവസം മുഴുവൻ നിലനിൽക്കുമെന്ന് ഒപ്പോ അവകാശപ്പെടുന്നു. 3500 എം.എ.എച്ച് ബാറ്ററിയാണ് F9ൽ. കൂടെ ഫാസ്റ്റ് ചാർജിങ്ങും ചേരുന്നതോടെ മികച്ച അനുഭവമാകുമെന്നുറപ്പ്.
വർധിപ്പിക്കാവുന്ന സ്റ്റോറേജ്
F9 പ്രോയിൽ 6 ജീബി റാമും 64 ജീബി ഇേൻറണൽ മെമ്മറിയും നൽകിയപ്പോൾ F9ൽ 4 ജീബി റാമും 64 ജീബി ഇേൻറണലുമാണ് ഒപ്പോ നൽകിയത്. എന്നാൽ ഇരു ഫോണുകളിലും പ്രത്യേകമായി മെമ്മറി കാർഡ് ഇടാനുള്ള സംവിധാനവും നൽകിയിട്ടുണ്ടെന്നത് നല്ല കാര്യമാണ്.
വില
ലോഞ്ചിങ്ങിന് മുമ്പ് 30000 രൂപ വരെയായിരുന്നു F9ന് പ്രതീക്ഷിച്ചിരുന്ന വില. എന്നാൽ F9, F9പ്രോ എന്നീ മോഡലുകൾക്ക് യഥാക്രമം 19,990, 23990 എന്നിങ്ങനെയാണ് ഒപ്പോ വിലയിട്ടിരിക്കുന്നത്. ഇത് വിപണിയിൽ മറ്റ് മോഡലുകൾക്കിടയിൽ മത്സരമുണ്ടാക്കുമെന്ന് ഉറപ്പാണ്.
ഒടുവിൽ വിലകുറച്ചൊരു നോക്കിയ മോഡൽ
നോക്കിയയുടെ ഇന്ത്യയിൽ ഇറങ്ങിയ മിഡ്റേഞ്ച് സ്മാർട് ഫോണുകൾ മികച്ച നിലവാരമുണ്ടായിരുന്നിട്ട് കൂടി ആളുകൾ അവഗണിച്ചത് അതിെൻറ വിലയിലുള്ള വ്യത്യാസമായിരുന്നു. ആ സമയത്താകെട്ട, ഷവോമിയും ഹ്വാവേയും ആകർഷകമായ വിലയിൽ കൂടുതൽ മികവുള്ള ഫോണുകൾ അവതരിപ്പിച്ച് വിപണിയിലെ രാജാക്കൻമാരായി വിലസുകായിരുന്നു.
എന്നാൽ അതിൽ നിന്നും പാഠമുൾകൊണ്ട് ഇതാ നോക്കിയയുടെ പുത്തൻ മോഡൽ. മറ്റ് രാജ്യങ്ങളിൽ നോകിയ എക്സ് 6 എന്ന പേരിൽ ഇറങ്ങിയ മോഡൽ നോകിയ 6.1 ആക്കിയാണ് ഇന്ത്യയിൽ എച്ച്.എം.ഡി ഗ്ലോബൽ വിപണിയിലെത്തിച്ചത്. നിലവിൽ മിഡ്റേഞ്ചുകളിലുള്ള മിക്ക സംവിധാനവും ഉൾപെടുത്തി ഇറക്കിയ 6.1െൻറ വിലയാകെട്ട ബേസിക് മോഡലിന് 15,999 രൂപയും.
വിശേഷങ്ങൾ
5.8 ഇഞ്ച് വലിപ്പമുള്ള ഫുൾ എച്ച്.ഡി.പ്ലസ് ഡിസ്പ്ലേ, 2280x1080 പിക്സൽ റെസല്യൂഷനിലാണ്. നോച്ച് ഡിസ്പ്ലേയിൽ എത്തുന്ന നോകിയ 6.1 കെയ്യിൽ ഒതുങ്ങുന്ന വിധത്തിലാണ് നിർമിച്ചിരിക്കുന്നത്. അഡ്രിനോ 509 ജിപിയു അടങ്ങിയ സ്നാപ്ഡ്രാഗൺ 636 പ്രൊസസർ 6.1ന് വൻ കരുത്തു പകരും. 4+64 ജിബി മെമറി, 16+5 ഇരട്ട പിൻകാമറ, 16 മെഗാപിക്സൽ മുൻകാമറ, 3,060 എം.എ.എച്ച് ബാറ്ററി, ആൻഡ്രോയ്ഡ് 8.1 ഒാറിയോ (ആൻഡ്രോയ്ഡ് പൈ കമ്പനി ഉറപ്പാക്കിയിട്ടുണ്ട്) എന്നിങ്ങനെയുള്ള ഫീച്ചറുകൾ ഫോണിന് ഇപ്പോൾ തന്നെ വിപണിയിൽ പേരുണ്ടാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.