വിർച്വൽ സഹായിയുമായി പാനസോണിക്​ എലുഗ എ ത്രീ

ഭീമൻ ബാറ്ററിയുമായി ജപ്പാൻ കമ്പനി പാനസോണിക്​ രണ്ട്​ സ്​മാർട്ട്​ഫോണുകൾ രംഗത്തിറക്കി. എലുഗ എ പരമ്പരയിൽപെട്ട 11,290 രൂപയുടെ എലുഗ എ ത്രീ, 12,790 രൂപയുടെ എലുഗ എ ത്രീ പ്രോ എന്നിവയാണവ. സ്​റ്റോറേജ്​ ശേഷി, പ്രോസസർ എന്നിവയിൽ മാത്രമാണ്​ രണ്ടും തമ്മിൽ വ്യത്യാസമുള്ളത്​. പാനസോണിക്കി​​​െൻറ സ്വന്തം കണ്ടുപിടിത്തമായ വിർച്വൽ സഹായി ആർബോ (ARBO) രണ്ടിലുമുണ്ട്​​. ആപ്പിൾ സീരി, ആമസോൺ അലക്​സ, ഗൂഗിൾ അസിസ്​റ്റൻറ്​ എന്നിവപോലെ പറഞ്ഞതുകേട്ട്​ അനുസരിക്കുന്ന പേഴ്​സനൽ സഹായി ആണിത്​.

രണ്ടിലും ആൻ​േഡ്രായിഡ്​ 7.0 നഗറ്റ്​ ഒ.എസ്​, ഇരട്ട സിം, 5.2 ഇഞ്ച്​ 720x1280 പിക്​സൽ ഡിസ്​​േപ്ല, ഡ്രാഗൺട്രെയിൽ ഗ്ലാസ്​ സംരക്ഷണം, എൽ.ഇ.ഡി ഫ്ലാഷുള്ള 13​ മെഗാപിക്​സൽ പിൻകാമറ, എട്ട്​ മെഗാപിക്​സൽ മുൻകാമറ, ഫോർ.ജി വി.ഒ.എൽ.ടി.ഇ, വൈഫൈ, ബ്ലൂടൂത്ത്​ 4.0, ജി.പി.എസ്​, എഫ്​.എം റേഡിയോ, മൈ​േ​ക്രാ യു.എസ്​.ബി 2.0, 161 ഗ്രാം ഭാരം, ലോഹ ശരീരം എന്നിവയാണ്​ രണ്ടിനുമുള്ള പ്രത്യേകതകൾ.

മുന്നിലെ ഹോം ബട്ടണിൽ വിരലടയാള സ്​കാനറുണ്ട്​. മോച്ച ഗോൾഡ്​, ഗോൾഡ്​, ഗ്രേ നിറങ്ങളിലാണ്​ ലഭിക്കുക. എലുഗ എ ത്രീയിൽ 1.25 ജിഗാഹെർട്​സ്​ നാലുകോർ മീഡിയടെക്​ പ്രോസസർ, മൂന്ന്​ ജി.ബി റാം, 128 ജി.ബി കൂട്ടാവുന്ന 16 ജി.ബി ഇ​േൻറണൽ മെമ്മറി എന്നിവയും എലുഗ എ ത്രീ പ്രോയിൽ 1.3 ജിഗാഹെർട്​സ്​ എട്ടുകോർ മീഡിയടെക്​ പ്രോസസർ, 128 ജി.ബി കൂട്ടാവുന്ന 32 ജി.ബി ഇ​േൻറണൽ മെമ്മറി എന്നിവയുമാണുള്ളത്​. 

Tags:    
News Summary - Panasonic Eluga A3 -Mobile News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.