വിർച്വൽ സഹായിയുമായി പാനസോണിക് എലുഗ എ ത്രീ
text_fieldsഭീമൻ ബാറ്ററിയുമായി ജപ്പാൻ കമ്പനി പാനസോണിക് രണ്ട് സ്മാർട്ട്ഫോണുകൾ രംഗത്തിറക്കി. എലുഗ എ പരമ്പരയിൽപെട്ട 11,290 രൂപയുടെ എലുഗ എ ത്രീ, 12,790 രൂപയുടെ എലുഗ എ ത്രീ പ്രോ എന്നിവയാണവ. സ്റ്റോറേജ് ശേഷി, പ്രോസസർ എന്നിവയിൽ മാത്രമാണ് രണ്ടും തമ്മിൽ വ്യത്യാസമുള്ളത്. പാനസോണിക്കിെൻറ സ്വന്തം കണ്ടുപിടിത്തമായ വിർച്വൽ സഹായി ആർബോ (ARBO) രണ്ടിലുമുണ്ട്. ആപ്പിൾ സീരി, ആമസോൺ അലക്സ, ഗൂഗിൾ അസിസ്റ്റൻറ് എന്നിവപോലെ പറഞ്ഞതുകേട്ട് അനുസരിക്കുന്ന പേഴ്സനൽ സഹായി ആണിത്.
രണ്ടിലും ആൻേഡ്രായിഡ് 7.0 നഗറ്റ് ഒ.എസ്, ഇരട്ട സിം, 5.2 ഇഞ്ച് 720x1280 പിക്സൽ ഡിസ്േപ്ല, ഡ്രാഗൺട്രെയിൽ ഗ്ലാസ് സംരക്ഷണം, എൽ.ഇ.ഡി ഫ്ലാഷുള്ള 13 മെഗാപിക്സൽ പിൻകാമറ, എട്ട് മെഗാപിക്സൽ മുൻകാമറ, ഫോർ.ജി വി.ഒ.എൽ.ടി.ഇ, വൈഫൈ, ബ്ലൂടൂത്ത് 4.0, ജി.പി.എസ്, എഫ്.എം റേഡിയോ, മൈേക്രാ യു.എസ്.ബി 2.0, 161 ഗ്രാം ഭാരം, ലോഹ ശരീരം എന്നിവയാണ് രണ്ടിനുമുള്ള പ്രത്യേകതകൾ.
മുന്നിലെ ഹോം ബട്ടണിൽ വിരലടയാള സ്കാനറുണ്ട്. മോച്ച ഗോൾഡ്, ഗോൾഡ്, ഗ്രേ നിറങ്ങളിലാണ് ലഭിക്കുക. എലുഗ എ ത്രീയിൽ 1.25 ജിഗാഹെർട്സ് നാലുകോർ മീഡിയടെക് പ്രോസസർ, മൂന്ന് ജി.ബി റാം, 128 ജി.ബി കൂട്ടാവുന്ന 16 ജി.ബി ഇേൻറണൽ മെമ്മറി എന്നിവയും എലുഗ എ ത്രീ പ്രോയിൽ 1.3 ജിഗാഹെർട്സ് എട്ടുകോർ മീഡിയടെക് പ്രോസസർ, 128 ജി.ബി കൂട്ടാവുന്ന 32 ജി.ബി ഇേൻറണൽ മെമ്മറി എന്നിവയുമാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.