മ്യൂണിക്: ഓൺലൈൻ ലോകത്തെ അപകടകരമായ ഉള്ളടക്കങ്ങൾ നിയന്ത്രിക്കാൻ കൂടുതൽ കർശ ന നിയമങ്ങൾ ആവശ്യമാണെന്നും ഭരണകൂടങ്ങൾതന്നെ ഇത്തരം നിയമങ്ങൾ കൊണ്ടുവരണമെന്നും ഫേസ്ബുക്ക് സ്ഥാപകൻ മാർക് സക്കർബർഗ്.
സൈബർ ലോകത്തെ കമ്പനികളെക്കാളുപരി, അ തത് രാഷ്ട്ര ഭരണകൂടങ്ങളാണ് ഇത്തരം നിയമങ്ങൾ ആവിഷ്കരിക്കേണ്ടതെന്ന് പറഞ്ഞ അദ്ദേഹം, നിലവിലെ ടെലികോം-മാധ്യമ നിയമങ്ങളെ പോലുള്ളവയാണ് ആവശ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജർമനിയിലെ മ്യൂണികിൽ രാജ്യാന്തര സുരക്ഷാസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സക്കർബർഗ്.
‘‘ജനാധിപത്യപരമല്ലാതെ സ്വകാര്യ കമ്പനികൾ ഇത്തരം തീരുമാനങ്ങൾ എടുക്കുന്നത് നല്ലതല്ല. സമൂഹമാധ്യമങ്ങളുടെ ദുരുപയോഗം നിയന്ത്രിക്കാൻ പുതിയ നിയമനിർമാണത്തിന് സർക്കാറുകൾ മുന്നോട്ടുവരുകതന്നെ വേണം. അതിെൻറ അഭാവത്തിൽ തങ്ങളാൽ ആവുന്നത് ചെയ്യാനാണ് ഫേസ്ബുക്കിെൻറ ശ്രമം’’ -അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.