കോവിഡ്​ ലക്ഷണങ്ങൾ പോലും തിരിച്ചറിയാം; പുതു ഫീച്ചറുകളുമായി ആപ്പിൾ വാച്ച്​ സീരിസ്​ 6

കോവിഡ്​ ​ലക്ഷണങ്ങൾ പോലും തിരിച്ചറിയാൻ കഴിയുന്ന ഫീച്ചറായ "ബ്ലെഡ്​ ഓക്​സിജൻ സെൻസറു"മായി വാച്ച്​ സീരിസ്​ 6 ആപ്പിൾ പുറത്തിറക്കി. കോവിഡിനെ തുടർന്ന ഓൺലൈനായി നടന്ന ചടങ്ങിലാണ്​ സ്​മാർട്ട്​വാച്ചുകൾ പുറത്തിറക്കിയത്​. വാച്ച്​ എസ്​.ഇ എന്ന വില കുറഞ്ഞ മോഡൽ കൂടി ഉൾപ്പെടുന്നതാണ്​ ഇത്തവണത്തെ ആപ്പിൾ വാച്ച്​ ശ്രേണി. ഫാമിലി ഷെയറിങ്​ ഫീച്ചറാണ്​ മറ്റൊരു സവിശേഷത.

ബ്ലെഡ്​ ഓക്​സിജൻ സെൻസർ

രക്​തത്തിലെ ഓക്​സിജൻെറ അളവ്​ പരിശോധിക്കാൻ കഴിയുന്ന ഫീച്ചറാണ്​ സീരിസ്​ 6ൻെറ പ്രധാന പ്രത്യേകത. പല ആരോഗ്യപ്രശ്​നങ്ങളും മുൻകൂട്ടി മനസിലാക്കാൻ നിരന്തരം ബ്ലെഡ്​ ഓക്​സിജൻ തോത്​ പരിശോധിക്കുന്നതിലൂടെ കഴിയുമെന്നാണ്​ ആപ്പിളും ആരോഗ്യവിദഗ്​ധരും അഭിപ്രായപ്പെടുന്നത്​. കോവിഡ്​ ലക്ഷണങ്ങൾ പോലും ഇതിലൂടെ കണ്ടെത്താൻ കഴിയുമെന്നാണ്​ ആപ്പിളിൻെറ അവകാശവാദം.വാച്ച്​ സീരിസ്​ 5ൽ ഉൾപ്പെടുത്തിയ ഇ.സി.ജി പലരുടേയും ആരോഗ്യ പ്രശ്​നങ്ങൾ കണ്ടെത്തിയ​ത്​ പോലെ ബ്ലെഡ്​ ഓക്​സിജൻ ഫീച്ചറും നിരവധി​പേർക്ക്​ ഉപകാരപ്രദമാകുമെന്ന്​ ആപ്പിൾ പ്രതീക്ഷ പ്രകടിപ്പിച്ചു.


സീരിസ്​ 6 കൂടുതൽ കരുത്തൻ

പുതിയ എസ്​ 6 പ്രൊസസറിൻെറ കരുത്തിലാണ്​ വാച്ച്​ സീരിസ്​ 6 എത്തുന്നത്​. വാച്ച്​ സീരിസ്​ 5ലെ ചിപ്പിനേക്കാളും 20 ശതമാനം വേഗത കൂടുതലാണിത്​. ആപ്പിളിൻെറ എ13 ബയോനിക്​ ചിപ്​സെറ്റിനെ അടിസ്ഥാനമാക്കിയാണ്​ എസ്​ 6 പ്രൊസസർ കമ്പനി രൂപപ്പെടുത്തിയിരിക്കുന്നത്​. ഗോൾഡ്​, ഗ്രാഫൈറ്റ്​, ബ്ലു, പ്രാഡക്​ട്​ റെഡ്​ എന്നീ നിറങ്ങളിൽ ആപ്പിൾ വാച്ച്​ ലഭ്യമാകും.

ഫാമിലി സെറ്റ്​ അപ്​

ഒരു ഐഫോണിൽ തന്നെ ഒന്നിലധികം വാച്ചുകളിലെ വിവരങ്ങൾ ലഭ്യമാക്കുന്ന ഫീച്ചറാണ്​ ഫാമിലി സെറ്റ്​ അപ്​. ​ ​കുട്ടികൾക്ക്​ ഐഫോൺ വാങ്ങി നൽകാതെ തന്നെ അവരെ കുറിച്ചുള്ള വിവരങ്ങൾ ആപ്പിൾ വാച്ചിൻെറ സഹായത്തോടെ രക്ഷിതാക്കൾക്ക്​ ഫോണിൽ ലഭിക്കുന്നു. ​ വാച്ച്​ ഉ​പയോഗിച്ച്​ കുട്ടികൾക്ക്​ വിളിക്കാനും മെസേജ്​ ചെയ്യാനും, ലോക്കേഷൻ അലേർട്ടുകൾ സെറ്റ്​ ചെയ്യാനും സാധിക്കുന്നു. അത്യാവശ്യ കാര്യങ്ങൾ ഫോണില്ലാതെ നടക്കുമെന്നാണ്​ ഫീച്ചറിൻെറ പ്രധാന സവിശേഷത. സെല്ലുലാർ ആപ്പിൾ വാച്ചിൽ മാത്രമാവും ഫീച്ചർ ലഭ്യമാവുക.

വില കുറഞ്ഞ വാച്ച്​ എസ്​.ഇ

ആപ്പിൾ വാച്ച്​ സീരിസിൻെറ അപ്​ഗ്രേഡ്​ വകഭേദമാണ്​ എസ്​.ഇ. ബിൽട്ട്​ ഇൻ ജി.പി.എസ്​, സ്വിം ട്രാക്കിങ്​, ഹാർട്ട്​ റേറ്റ്​ മോണിറ്ററിങ്​ തുടങ്ങിയ ഫീച്ചറുകളെല്ലാം എസ്​.ഇയിലുമുണ്ടാകും. എസ്​ 5 ചിപ്​ സെറ്റിൻെറ കരുത്തിലെത്തുന്ന എസ്​.ഇ സീരിസ്​ 3യേക്കാളും രണ്ടിരട്ടി വേഗത കൂടുതലുണ്ടാവും. അതേസമയം, വാച്ച് സീരിസ്​ 3യുടെ വിൽപന നിർത്തില്ലെന്നും ആപ്പിൾ അറിയിച്ചിട്ടുണ്ട്​.

വില

ആപ്പിൾ വാച്ച്​ സീരിസ്​ 6: ജി.പി.എസ്​:40,900 ജി.പി.എസ്​-സെല്ലുലാർ: 49,900, വാച്ച്​ എസ്​.ഇ ജി.പി.എസ്​: 29,900 രൂപ, ജി.പി.എസ്​-സെല്ലുലാർ:33,900, 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.