യുറോപ്യൻ യൂനിയൻ നികുതി കേസിൽ ആപ്പിളിന് വൻ തിരിച്ചടി

ബ്രസൽസ്: ലോക പ്രശസ്ത ടെക് ഭീമനായ ആപ്പിളിന് തിരിച്ചടി. യുറോപ്യൻ യൂണിയൻ കോംപറ്റീഷൻ റെഗുലേറ്ററർ ആപ്പിളിനോട് 13 ബില്യൺ യൂറോ നികുതിയായി അയർലാൻഡിന് നൽകാൻ ഉത്തരവിട്ടു. 2016ലാണ് ഇതുമായി ബന്ധപ്പെട്ട ആദ്യ ഉത്തരവ് പുറത്തിറങ്ങുന്നത്. അയർലാൻഡിലെ നികുതി ഇളവ് മൂലം ആപ്പിളിന്റെ നികുതി ഭാരം 2014ൽ 0.005 ശതമാനമായി കുറഞ്ഞതിനെ തുടർന്നാണ് കേസ് വന്നത്.

വൻകിട ടെക് കമ്പനികളെ ആകർഷിക്കുന്നതിനായാണ് അയർലാൻഡ് നികുതി ഇളവ് നൽകിയതെന്നായിരുന്നു ആപ്പിളിന്റെ വാദം. എന്നാൽ, യുറോപ്യൻ യൂണിയനിലെ ഒരു രാജ്യം മാത്രം നികുതി ഇളവ് നൽകുന്നതിന് സംഘടന എതിരായിരുന്നു. തുടർന്ന് ലക്സംബെർഗിലെ കോർട്ട് ഓഫ് ജസ്റ്റിസിന് മുമ്പാകെ കേസെത്തുകയും യൂറോപ്യൻ യൂണിയൻ ആന്റിട്രസ്റ്റ് ചീഫ് മാർഗരീത്ത വെസ്റ്റഗർ ആപ്പിളിനോട് നികുതി അടക്കാൻ നിർദേശിക്കുകയുമായിരുന്നു.

യുറോപ്യൻ കമീഷന്റെ വിധിക്കെതിരെയാണ് കേസിൽ ആപ്പിൾ കോർട്ട് ഓഫ് ജസ്റ്റിസിനെ സമീപിച്ചത്. എന്നാൽ അവിടെയും കമ്പനിക്ക് തിരിച്ചടിയുണ്ടാവുകയായിരുന്നു. അതേസമയം, നടപടിക്കെതിരെ ആപ്പിൾ രംഗത്തെത്തിയിട്ടുണ്ട്.

അന്താരാഷ്ട്ര നിയമങ്ങളെ ലംഘിച്ചാണ് യുറോപ്യൻ കമീഷൻ പ്രവർത്തിക്കുന്നതെന്നും തങ്ങളുടെ വരുമാനത്തിന് യു.എസിൽ നികുതി ചുമത്തുന്നുണ്ടെന്നുമായിരുന്നു ആപ്പിളിന്റെ പ്രതികരണം. അതേസമയം, ഉത്തരവിനെതിരെ അപ്പീൽ ഹരജി നൽകാൻ സാധിക്കില്ല.

Tags:    
News Summary - Apple loses fight against record $14.4 billion EU tax order to Ireland

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.