വാഷിങ്ടൺ: ഫേസ്ബുക്കിനെ ആപ് സ്റ്റോറിൽ നിന്നും നീക്കുമെന്ന് ടെക് ഭീമൻ ആപ്പിൾ ഭീഷണി മുഴക്കിയതായി റിപ്പോർട്ട്. മനുഷ്യക്കടത്തിന് ഫേസ്ബുക്ക് ഉപയോഗിക്കുന്നുവെന്ന വാർത്തകളെ തുടർന്നാണ് ആപ് സ്റ്റോറിൽ നിന്ന് ഫേസ്ബുക്കിനെ നീക്കുമെന്ന് അറിയിച്ചത് . മനുഷ്യക്കടത്തുക്കാർ ഫേസ്ബുക്ക് ഉപയോഗിച്ച് എങ്ങനെ ആളുകളെ വിൽക്കുന്നു എന്നതിനെ സംബന്ധിച്ച് ബി.ബി.സി ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. 2019ലാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. തുടർന്നായിരുന്നു ആപ്പിളിന്‍റെ ഭീഷണി.
2019ൽ മിഡിൽ ഈസ്റ്റ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മനുഷ്യക്കടത്ത് സംഘം ഫേസ്ബുക്കിന്റെ സഹായത്തോടെ പ്രവർത്തിക്കുന്നുവെന്ന് കമ്പനിക്ക് വ്യക്തമായിരുന്നു. ഫേസ്ബുക്ക് തന്നെ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഇതിനെ കുറിച്ചും ബി.ബി.സി റിപ്പോർട്ടിൽ പരാമർശമുണ്ട്. എന്നാൽ, ഇതിന് മുമ്പ് തന്നെ ഇക്കാര്യം ഫേസ്ബുക്കിന് അറിയാമായിരുന്നുവെന്നാണ് വാർത്തകൾ.
തുടർന്നാണ് ഫേസ്ബുക്കിനെ ആപ് സ്റ്റോറിൽ നിന്നും നീക്കുമെന്ന ഭീഷണി ആപ്പിൾ മുഴക്കിയത്. എന്നാൽ, ആപ്പിളിന്‍റെ മുന്നറിയിപ്പിനോട് ഫേസ്ബുക്ക് എങ്ങനെ പ്രതികരിച്ചു എന്നത് സംബന്ധിച്ച് വ്യക്തതയില്ല. നിലവിൽ ഈ വിഷയത്തിൽ പരസ്യപ്രതികരണം നടത്താൻ ആപ്പിളോ ഫേസ്ബുക്കോ തയാറായിട്ടില്ല. നേരത്തെ സ്വകാര്യത സംബന്ധിച്ചും ഇരു കമ്പനികളും തമ്മിൽ തർക്കങ്ങളുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.