ബെയ്ജിങ്: ആസ്ട്രേലിയയിലെ എല്ലാ ഉപകരണങ്ങളിലും ടിക് ടോക്കിന് ഏർപ്പെടുത്തിയ വിലക്ക് ആസ്‌ട്രേലിയൻ ബിസിനസുകളുടെയും പൊതുജനങ്ങളുടെയും താൽപ്പര്യങ്ങൾക്ക് ഹാനികരമാണെന്ന് ചൈന. എല്ലാ സ്ഥാപനങ്ങളോടും നീതിപൂർവം പെരുമാറണമെന്നും ചൈനീസ് വാണിജ്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
മറ്റ് സമൂഹ മാധ്യമങ്ങളിൽ നിന്ന് വിഭിന്നമായി വിവേചനപരമായ നിയന്ത്രണങ്ങളാണ് ആസ്ട്രേലിയ ടിക് ടോക്കിന് ഏർപ്പെടുത്തിയിരിക്കുന്നത്. അവയൊന്നും ആസ്ട്രേലിയയുടെ രാജ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന് അനുയോജ്യമല്ലെന്നും ചൈന പറഞ്ഞു. ഉഭയകക്ഷി സാമ്പത്തിക, വ്യാപാര സഹകരണത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കണമെന്നും ചൈന ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.