യൂറോപ്പിലെ അതിസമ്പന്ന നഗരങ്ങളെ പിന്നിലാക്കി ലോകത്തിൽ വെച്ച് തന്നെ ഏറ്റവും വേഗതയിൽ വളരുന്ന ടെക്നോളജി ഹബ്ബായി മാറിയിരിക്കുകയാണ് ബെംഗളൂരു. 2016 മുതലുള്ള വളര്‍ച്ച അടിസ്ഥാനമാക്കി വ്യാഴാഴ്ച ലണ്ടനില്‍ പുറത്തിറക്കിയ പുതിയ ഗവേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ലണ്ടന്‍, മ്യൂണിച്ച്, ബെര്‍ലിന്‍, പാരിസ് എന്നീ നഗരങ്ങളെയാണ് ബെംഗളൂരൂ പിന്നിലാക്കിയാണ്. ലണ്ടൻ രണ്ടാം സ്ഥാനം കൈയ്യടക്കിയപ്പോൾ ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈ ആറാം സ്ഥാനവും നേടി.
ഇന്ത്യയുടെ സിലിക്കണ്‍ വാലി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബെംഗളൂരുവിലെ നിക്ഷേപം നാല് വര്‍ഷത്തിനിടെ 5.4 മടങ്ങായി വര്‍ധിച്ചിട്ടുണ്ട്. 2016ലെ 0.7 ബില്യണ്‍ ഡോളറില്‍ നിന്ന് 2020 ല്‍ 7.2 ബില്യണ്‍ ഡോളറായി അത് ഉയര്‍ന്നുവെന്ന് ലണ്ടനിലെ ഇൻറര്‍നാഷണല്‍ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്മെൻറ് ഏജന്‍സി മേയര്‍ ലണ്ടന്‍ ആൻഡ് പാര്‍ട്ണേഴ്സ് വ്യക്തമാക്കുന്നു. രണ്ടാമതുള്ള നഗരമായ ലണ്ടന്‍ ഇൗ കാലയളവില്‍ 3.5 ബില്യണ്‍ ഡോളറില്‍ നിന്ന് 10.5 ബില്യണ്‍ ഡോളറായി ഉയർന്ന് മൂന്നിരട്ടി വളര്‍ച്ച രേഖപ്പെടുത്തി. അതേസമയം, നാലുവര്‍ഷത്തിനിടെ മുംബൈയിലെ നിക്ഷേപം 1.7 മടങ്ങ് വര്‍ധിച്ചു.
വിസി നിക്ഷേപത്തിനായി അതിവേഗം വളരുന്ന ആഗോള ടെക് ഹബുകളില്‍ ബെംഗളൂരുവും ലണ്ടനും മികച്ച സ്ഥാനം നേടി എന്നത് അതിശയകരമാണ്. ടെക് നിക്ഷേപകര്‍ക്കും കമ്പനികള്‍ക്കും രണ്ട് മേഖലകളിലും വ്യാപാരം നടത്തുന്നതിന് ധാരാളം അവസരങ്ങള്‍ സൃഷ്ടിക്കുന്നുെണ്ടെന്ന് ലണ്ടന്‍ & പാര്‍ട്‌ണേഴ്‌സിലെ ഇന്ത്യയുടെ മുഖ്യ പ്രതിനിധി ഹെമിന്‍ ഭരുച്ച പറഞ്ഞു.
മൊത്തത്തിലുള്ള ടെക് വെഞ്ച്വര്‍ നിക്ഷേപ പട്ടികയില്‍ കര്‍ണാടകയുടെ തലസ്ഥാന നഗരമായ ബംഗളൂരൂ ആറാം സ്ഥാനത്താണ്. ബീജിംഗ്, സാന്‍ ഫ്രാന്‍സിസ്‌കോ, ന്യൂയോര്‍ക്ക്, ഷാങ്ഹായ്, ലണ്ടന്‍ എന്നിവയാണ് മുന്‍നിരയില്‍. നഗരങ്ങളിലെ വെഞ്ച്വര്‍ ക്യാപിറ്റല്‍ നിക്ഷേപത്തില്‍ ലോക റാങ്കിംഗില്‍ മുംബൈ 21 സ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.