വാട്​സ്​ആപ്പിന്​ സ്വദേശി പകരക്കാരൻ; 'സന്ദേശ്​' കേന്ദ്ര സർക്കാർ പുറത്തിറക്കി

ന്യൂഡൽഹി: വാട്​സ്​ആപ്പിന്​ ബദലായി മേസേജിങ്​ ആപ്ലിക്കേഷൻ 'സന്ദേശ്​' കേന്ദ്ര സർക്കാർ പുറത്തിറക്കി. ​കേന്ദ്ര ഐ.ടി-ഇലക്​ട്രോണിക്​സ്​ സഹമന്ത്രി രാജീവ്​ ചന്ദ്രശേഖർ ലോക്​സഭയിലാണ്​ ഇക്കാര്യം അറിയിച്ചത്​.

ട്വിറ്ററിന്​ ബദലായി 'കൂ' ആപ്പ് ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രം ഫേസ്​ബുക്കിന്‍റെ ഉടമസ്​ഥതയിലുള്ള വാട്​സ്​ആപ്പിനും ഒരു സ്വദേശി പകരക്കാരനെ പരിചയപ്പെടുത്തിയിരിക്കുകയാണ്​. ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി വാട്​സ്​ആപ്പിന്​ ഒരു ബദൽ ഇറക്കുമെന്ന്​ കഴിഞ്ഞ വർഷമാണ്​ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്​.

ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിനു കീഴിലുള്ള നാഷനൽ ഇൻഫോർമാറ്റിക്‌സ് സെൻററാണ്​ (എൻ.ഐ.സി) ആപ്പ്​ തയാറാക്കിയത്​​. സർക്കാർ ഐ.ടി സേവനങ്ങളും ഡിജിറ്റൽ ഇന്ത്യയുടെ ചില സംരംഭങ്ങളും വിതരണം ചെയ്യുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നത് എൻ.‌ഐ‌.സിയാണ്​.

മൊബൈൽ നമ്പറോ ഇ-മെയിൽ ഐ.ഡിയോ ഉപയോഗിച്ച്​ പ്ലാറ്റ്​ഫോം ഉപയേഗപ്പെടുത്താനാകും. സുരക്ഷാ ഭീഷണിയുള്ള വാട്​സ്​ആപ്പ്​ പോലുള്ള സോഷ്യൽ മീഡിയ നെറ്റ്‌വർക്കുകളിൽ നിന്ന് സംരക്ഷിച്ച് നിർത്തുന്നതിന്‍റെ ഭാഗമായി സർക്കാർ ജീവനക്കാർ നേരത്തെ ആപ്പ്​ ഉപയോഗിച്ച്​ തുടങ്ങിയിരുന്നു. നിലവിൽ വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥർ മെസേജുകൾ അയക്കാനായി പുതിയ പ്ലാറ്റ്ഫോം ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്​.

ഐഒഎസ്, ആൻഡ്രോയിഡ് പ്ലാറ്റ്ഫോമുകളിൽ സന്ദേശ് ആപ്പ്​ ഉപയോഗിക്കാനാകും. മറ്റ് ചാറ്റിങ് അപ്ലിക്കേഷനുകളെ പോലെ വോയിസ് സന്ദേശങ്ങളും ഡാറ്റ സന്ദേശങ്ങളും സന്ദേശിലും ലഭ്യമാണ്. വാട്​സ്​ആപ്പിലുള്ളത്​ പോലെ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷൻ പിന്തുണയും സന്ദേശിലുണ്ട്​. ആപ്പിന്​ വേണ്ട സർവറും ഇന്ത്യക്കുള്ളിൽ തന്നെയായിരിക്കും. അതിലെ വിവരങ്ങൾ സർക്കാരി​െൻറ കീഴിലുള്ള ക്ലൗഡ്​ സ്​റ്റോറേജ്​ സംവിധാനത്തിലായിരിക്കും സൂക്ഷിക്കുക.

ഡാറ്റാ സെൻററുകൾ ആക്​സസ്​ ചെയ്യാനും അധികൃതർക്ക്​ മാത്രമായിരിക്കും സാധിക്കുക. സന്ദേശി​െൻറ ആൻഡ്രോയഡ്​ വകഭേദം ആൻ​ഡ്രോയ്​ഡ്​ കിറ്റ്​ കാറ്റ്​ (android 4.4.4 version) മുതലുള്ള ഫോണുകളിൽ മാത്രമായിരിക്കും പ്രവർത്തിക്കുക. അതുപോലെ ഐഒഎസ് 11 മുതലുള്ള ഐഫോണുകളിൽ മാത്രമായിരിക്കും സന്ദേശ്​ ആപ്പ്​ ഉപയോഗിക്കാനാവുക.

Tags:    
News Summary - central government launches mede in india messaging app to counter whatsapp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.