കാൻബറ: അപകീർത്തികരമായ രണ്ടു യൂട്യൂബ് വിഡിയോകളുടെ പേരിൽ മുൻ രാഷ്ട്രീയക്കാരനായ ജോൺ ബറിലാറോക്ക് നാല് കോടി രൂപ (5.15 ലക്ഷം യു.എസ് ഡോളർ) നൽകാൻ ആസ്ട്രേലിയൻ കോടതി ഗൂഗ്ളിനോട് ഉത്തരവിട്ടു.
ബറിലാറോ രാഷ്ട്രീയം വിടാൻ രണ്ടു വിഡിയോകൾ പ്രേരിപ്പിച്ചതായി തിങ്കളാഴ്ച കണ്ടെത്തിയ ആസ്ട്രേലിയൻ ഫെഡറൽ കോടതി ജഡ്ജി സ്റ്റീവൻ റാറസാണ് പിഴ വിധിച്ചത്.
ആസ്ട്രേലിയയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ ന്യൂ സൗത്ത് വെയിൽസിന്റെ മുൻ ഡെപ്യൂട്ടി പ്രീമിയർ ജോൺ ബറിലാറോ ഗൂഗ്ളിനെതിരെയും ഹാസ്യനടൻ ജോർദാൻ ഷാങ്സിനുമെതിരെ മാനനഷ്ടക്കേസുമായി ഫെഡറൽ കോടതിയെ സമീപിച്ചിരുന്നു. ഫ്രൻഡ്ലി ജോർഡീസ് എന്ന യൂട്യൂബ് ചാനലിൽ 2020ലാണ് വംശീയ, അധിക്ഷേപകരമായ വിഡിയോകൾ പോസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.