സെറ്റ്-ടോപ് ബോക്സുകളില്ലാതെയും ഇനി ടെലിവിഷൻ ചാനലുകൾ കാണാൻ കഴിഞ്ഞേക്കും. ടെലിവിഷനുകളിൽത്തന്നെ സാറ്റലൈറ്റ് ട്യൂണറുകൾ ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി വാർത്താവിതരണ-പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂറാണ് അറിയിച്ചിരിക്കുന്നത്. സംഭവം നടപ്പിലായാൽ സൗജന്യമായി ലഭിക്കുന്ന ഇരുനൂറോളം ചാനലുകൾ സെറ്റ്-ടോപ് ബോക്സുകളില്ലാതെ ആസ്വദിക്കാൻ കഴിയും.
ഫ്രീ ഡിഷിൽ പൊതു വിനോദ ചാനലുകളുടെ വൻതോതിലുള്ള വിപുലീകരണം ഉണ്ടായിട്ടുണ്ടെന്നും ഇത് കോടിക്കണക്കിന് കാഴ്ചക്കാരെ ആകർഷിക്കാൻ സഹായിച്ചിട്ടുണ്ടെന്നും ഠാക്കുർ പറഞ്ഞു. “ഞാൻ എന്റെ ഡിപ്പാർട്ട്‌മെന്റിൽ ഒരു പുതിയ തുടക്കം കുറിച്ചിരിക്കുകയാണ്. നിങ്ങളുടെ ടെലിവിഷനിൽ ബിൽറ്റ്-ഇൻ സാറ്റലൈറ്റ് ട്യൂണർ ഉണ്ടെങ്കിൽ, പ്രത്യേക സെറ്റ്-ടോപ്പ് ബോക്‌സ് ആവശ്യമില്ല. റിമോട്ടിന്റെ ക്ലിക്കിൽ ഒരാൾക്ക് 200 ലധികം ചാനലുകളിലേക്ക് ആക്‌സസ് ചെയ്യാം, ” -അദ്ദേഹം മുംബൈയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അതേസമയം, ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്നും, ടെലിവിഷൻ നിർമാതാക്കളോട് ടി.വി. സെറ്റുകളിൽ ബിൽറ്റ്-ഇൻ സാറ്റലൈറ്റ് ട്യൂണറുകൾ ഉൾപ്പെടുത്തണമെന്ന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഡിസംബറിൽ ഐ.ടി. മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചിരുന്നുവെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. അതിനുള്ള നടപടി കേന്ദ്ര ഇലക്‌ട്രോണിക്സ് ആൻഡ് ഐ.ടി. മന്ത്രാലയം തുടങ്ങിയതായി റിപ്പോർട്ടുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.